/indian-express-malayalam/media/media_files/uploads/2020/01/prithvi-tovino.jpg)
ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ നടന്ന അക്രമസംഭവങ്ങളിൽ പ്രതിഷേധിച്ച് കൂടുതൽ താരങ്ങൾ. രാജ്യത്തെ ഏറ്റവും മികച്ച വിദ്യാർഥികൾ മുഖമില്ലാത്ത ഭീരുക്കളാല്‍ അക്രമിക്കപ്പെട്ടതിനു ശേഷവും നമ്മുടെ ഭരണസംവിധാനങ്ങള്‍ നിഷ്ക്രിയരായി ഇരിക്കുന്നെങ്കില്‍, നമ്മുടെ രാജ്യത്തിനു സാരമായി എന്തോ സംഭവിച്ചിട്ടുണ്ട് എന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.
Read More: അതിലെ രാഷ്ട്രീയത്തെ എന്തായാലും തുണയ്ക്കാനാകില്ല; ജെഎൻയു വിഷയത്തിൽ പ്രതികരണവുമായി താരങ്ങൾ
"നിങ്ങളുടെ രാഷ്ട്രീയം എന്തുമായിക്കൊള്ളട്ടെ, ഇവിടെ എല്ലാം സാധാരണമാണു എന്നു നിങ്ങളില്‍ ആരെങ്കിലും ഇനിയും കരുതുന്നുണ്ടെങ്കില്‍ അക്ഷന്തവ്യമായ തെറ്റാണത്. മുഖമൂടിയണിഞ്ഞ ഭീരുക്കള്‍ നിയമപരമായി ശിക്ഷിക്കപ്പെടുന്നത് വരെ ഈ രാജ്യം ഇനി ഉറങ്ങില്ല !" ടൊവിനോ പറഞ്ഞു.
View this post on InstagramA post shared by Tovino Thomas (@tovinothomas) on
ജെഎൻയുവിലെ വിദ്യാർഥികളും അധ്യാപകരും ക്രൂരമായി മർദിക്കപ്പെട്ട സംഭവത്തിൽ പ്രതിഷേധമറിയിച്ച് നടൻ പൃഥ്വിരാജും രംഗത്തെത്തി. ജെഎൻയുവിൽ നടന്നത് എല്ലാതരം ജനാധിപത്യ മൂല്യങ്ങളെയും തൂക്കിലേറ്റിയതിന് തുല്യമാണെന്ന് പൃഥ്വി പറഞ്ഞു. ലക്ഷ്യം എല്ലായെപ്പോഴും മാർഗത്തെ സാധൂകരിക്കുന്നില്ലെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.
View this post on InstagramThe end does not always justify the means!
A post shared by Prithviraj Sukumaran (@therealprithvi) on
മഞ്ജു വാര്യർ നിവിൻ പോളി എന്നിവരും സംഭവത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ജെഎൻയുവിൽ സംഭവിച്ചത് ഭയാനകവും ആശങ്കാജനകവുമാണെന്നു നിവിൻ പറഞ്ഞു. ഇത് ക്രൂരതയാണ്. വിദ്യാർഥികൾക്കും അധ്യാപകർക്കുമെതിരെ നടന്ന ആക്രമണത്തിനു പിന്നിലുള്ളവർ ശിക്ഷിക്കപ്പെടണമെന്ന് വ്യക്തമാക്കിയ നിവിൻ അക്രമത്തിനും വിദ്വേഷത്തിനും എതിരെ ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിതെന്നും പറഞ്ഞു. തന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് താരത്തിന്റെ പ്രതികരണം.
ജെഎൻയുവിൽനിന്നുള്ള മുഖങ്ങൾ രാവിലെ ടിവിയിൽ കണ്ടപ്പോൾ ഞെട്ടിപ്പോയെന്ന് മഞ്ജു പറഞ്ഞു. ആ കുട്ടികളുടെ കൂടെ നിൽക്കാതിരിക്കാനാകില്ല. താനും കൂടെ നിൽക്കുന്നുവെന്നും മഞ്ജു ഫെയ്സ്ബുക്കിൽ കുറിച്ചു. ഇവർക്ക് പുറമേ പാർവ്വതി, ആഷിഖ് അബു, റോഷൻ മാത്യു തുടങ്ങിയവരും ജെഎൻയുവിലെ അക്രമ സംഭവങ്ങളിൽ പ്രതിഷേധിച്ച് രംഗത്തെത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.