/indian-express-malayalam/media/media_files/uploads/2018/05/jasna.jpg)
പത്തനംതിട്ട: രണ്ടുവർഷം മുൻപ് റാന്നിയിൽ നിന്നു കാണാതായ കോളേജ് വിദ്യാർഥിനി ജെസ്‌ന മരിയ ജെയിംസിനെ കണ്ടെത്തിയതായി സൂചന. ജെസ്‌നയെ കുറിച്ച് അന്വേഷണ സംഘത്തിനു നിർണായക തെളിവ് ലഭിച്ചെന്നാണ് റിപ്പോർട്ടുകൾ. മാതൃഭൂമി അടക്കമുള്ള മുഖ്യധാരാ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.
ദിവസങ്ങൾക്കുള്ളിൽ തന്നെ ജെസ്‌നയെ നാട്ടിലെത്തിക്കുമെന്നും കേരളത്തിനു പുറത്താണ് ജെസ്‌ന ഇപ്പോൾ ഉള്ളതെന്നുമാണ് റിപ്പോർട്ട്. അന്വേഷണ ഉദ്യോഗസ്ഥർ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കേസിൽ നിർണായകസൂചനകൾ ലഭിച്ചതായി ക്രൈംബ്രാഞ്ച് ഡയറക്‌ടർ ടോമിൻ ജെ. തച്ചങ്കരി പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
Read Also: കോവിഡ്-19: രാജ്യത്ത് 129 റെഡ് സോണുകൾ
മകളെ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് മാധ്യമവാർത്തകളിലൂടെ ആണ് അറിഞ്ഞതെന്നാണ് ജെസ്‌നയുടെ പിതാവ് ജെയിംസ് ജോസഫ് പറയുന്നു. കേസന്വേഷണം സംബന്ധിച്ച് കൂടുതൽ വിവരങ്ങളൊന്നും അറിയില്ലെന്നും ഇതുസംബന്ധിച്ച് അന്വേഷണസംഘം ഒന്നും അറിയിച്ചിട്ടില്ലെന്നും ജെയിംസ് ജോസഫ് പറഞ്ഞു. ജില്ലാ പൊലീസ് ചീഫ് കെ.ജി.സെെമൺ ആണ് അന്വേഷണചുമതല.
2018 മാർച്ച് 22ന് എരുമേലിക്ക് സമീപം മുക്കൂട്ടുതറയിൽ നിന്നുമാണ് ബിരുദ വിദ്യാർഥിനിയായ ജെസ്നയെ കാണാതായത്. രണ്ട് വർഷത്തിലേറെയായി അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇതുവരെ യാതൊരു തുമ്പും അന്വേഷണസംഘത്തിനു ലഭിച്ചിട്ടില്ലായിരുന്നു. ജെസ്‌നയുടെ ഫോൺ കോളുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടന്നിരുന്നു.
Read Also: ഒരേ രീതിയിൽ ആറു മരണം, അടിമുടി ദുരൂഹത
ലോക്കൽ പോലീസ് അന്വേഷിച്ച കേസ് പിന്നീട് പ്രത്യേകസംഘവും തുടർന്ന് ക്രൈംബ്രാഞ്ചും ഏറ്റെടുക്കുകയായിരുന്നു. ജെസ്‌നയെ പറ്റി വിവരം നൽകുന്നവർക്ക് അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചെങ്കിലും കേസിൽ യാതൊരു വഴിതിരിവും ഉണ്ടായില്ല. ഉദ്ദേശം അഞ്ചരയടി ഉയരവും വെളുത്തു മെലിഞ്ഞ ശരീരപ്രകൃതവുമുള്ള, കണ്ണട ധരിച്ചതും പല്ലില്‍ കമ്പി കെട്ടിയിട്ടുള്ളതും ചുരുണ്ട തലമുടിയുള്ളതുമായ ജെസ്‌ന കാണാതാകുന്ന സമയത്ത് കടുംപച്ച ടോപ്പും കറുത്ത ജീന്‍സുമാണ് ധരിച്ചിരുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.