scorecardresearch
Latest News

കോവിഡ്-19: രാജ്യത്ത് 129 റെഡ് സോണുകൾ

കേരളത്തിൽ ആറ് ജില്ലകളാണ് റെഡ് സോണിലുള്ളത്

കോവിഡ്-19: രാജ്യത്ത് 129 റെഡ് സോണുകൾ

ന്യൂഡൽഹി: രാജ്യത്തെ റെഡ് സോണുകളുടെ എണ്ണം പുതുക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. നിലവിൽ രാജ്യത്തെ റെഡ് സോണുകളുടെ എണ്ണം 129 ആയി. റെഡ് സോണുകളിൽ രോഗവ്യാപനതോത് കൂടുതലാണ്. അതീവ ജാഗ്രത പുലർത്തേണ്ട സ്ഥലങ്ങൾ. റെഡ് സോണുകളിൽ കടുത്ത നിയന്ത്രണം തുടരും. റെഡ് സോണുകളിൽ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങാൻ അനുവാദമില്ല. മേയ് മൂന്നിന് സമ്പൂർണ അടച്ചുപൂട്ടൽ അവസാനിച്ചാലും റെഡ് സോണുകളിൽ നിയന്ത്രണം തുടരാനാണ് കേന്ദ്ര സർക്കാർ തീരുമാനം. ഹോട്ട്‌സ്‌പോട്ടുകൾ പൂർണമായി അടച്ചിടും. നിയന്ത്രണങ്ങളിൽ ഒറ്റയടിക്ക് ഇളവ് നൽകേണ്ട എന്നാണ് സംസ്ഥാനങ്ങളുടേയും നിലപാട്. അതേസമയം, രാജ്യത്തെ ഗ്രീൻ സോണുകളുടെ എണ്ണം 254 ആയി.

Read Also: Horoscope Today April 29, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

കേരളത്തിൽ ആറ് ജില്ലകളാണ് റെഡ് സോണിലുള്ളത്. റെഡ് സോൺ ജില്ലകളിലെ നിയന്ത്രണത്തിൽ യാതൊരു ഇളവും ഉണ്ടാകില്ല.

റെഡ് സോൺ ജില്ലകൾ ഏതൊക്കെ?

1.കാസർഗോഡ്

2.കണ്ണൂർ

3.കോഴിക്കോട്

4.മലപ്പുറം

5.കോട്ടയം

6.ഇടുക്കി

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് 51 പേർ മരിച്ചു. 1,594 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 29,974 ആയി. ഇതിൽ 7,026 രോഗമുക്തരായി. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 937 ആയി ഉയർന്നു. 7,16,733 സാംപിളുകളാണ് ഇതുവരെ പരിശോധിച്ചത്.

Read Also: പ്രവാസികളുടെ മടക്കം; ഓൺലൈൻ രജിസ്ട്രേഷന് ഒരുങ്ങി യുഎഇയിലെ ഇന്ത്യൻ എംബസി

കേരളത്തിൽ ഇന്നലെ നാല് പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലയിൽ മൂന്ന് പേർക്കും കാസർഗോഡ് ജില്ലയിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തിയ രണ്ട് പേർക്കും സമ്പർക്കത്തിലൂടെ രണ്ട് പേർക്കുമാണ് രോഗം ബാധിച്ചത്. അതേസമയം നാല് പേർക്ക് രോഗം ഭേദമായി. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ രണ്ട് പേർക്ക് വീതമാണ് രോഗം ഭേദമായത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Coronavirus covid 19 red zones in india alert