scorecardresearch

കാര്യവട്ടം ഏകദിനം: നികുതി നിരക്ക് വര്‍ധനയെ ന്യായീകരിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍

ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിലെ ടിക്കറ്റ് നിരക്ക് വര്‍ദ്ധനയെച്ചൊല്ലി നേരത്തെ വിവാദം ശക്തമായിരുന്നു

ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിലെ ടിക്കറ്റ് നിരക്ക് വര്‍ദ്ധനയെച്ചൊല്ലി നേരത്തെ വിവാദം ശക്തമായിരുന്നു

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Arya Rajendran, Mayor

കാര്യവട്ടം ഏകദിന മത്സരത്തിലെ നികുതി നിരക്ക് വര്‍ധനയെ ന്യായീകരിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍. മത്സരത്തിന് വിനോദ നികുതി വര്‍ധിപ്പിച്ചത് സര്‍ക്കാരുമായി ആലോചിച്ചാണെും മേയര്‍ പ്രതികരിച്ചു. പരമ്പര നേരത്തെ സ്വന്തമാക്കിയതും 50 ഓവര്‍ മല്‍സരവും കാണികളുടെ എണ്ണത്തെ ബാധിച്ചുവെന്ന് മേയര്‍ പറഞ്ഞു.

Advertisment

വിവാദങ്ങള്‍ കാരണമല്ല കാണികള്‍ കുറഞ്ഞത്. നഗരസഭയുടെ വരുമാനം ജനങ്ങള്‍ക്ക് നല്‍കാനുള്ളതാണ്. മത്സരത്തിന്റെ സ്വഭാവം അനുസരിച്ചാണ് നികുതി നിശ്ചയിച്ചത്. പരമ്പര നേരത്തെ സ്വന്തമാക്കിയതും 50 ഓവര്‍ മല്‍സരവും കാണികളുടെ എണ്ണത്തെ ബാധിച്ചുവെന്ന് മേയര്‍ പറഞ്ഞു. 40000 സീറ്റുകളുള്ള ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഏഴായിരം സീറ്റുകളിലെ ടിക്കറ്റാണ് വിറ്റുപോയതെന്ന് കെസിഎ സെക്രട്ടറി വിനോദ് എസ്.കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് നേരത്തെ പ്രതികരിച്ചിരുന്നു. ശബരിമല സീസണ്‍, സി.ബി.എസ്.ഇ പരീക്ഷ, 50 ഓവര്‍ മത്സരം എന്നിവ ടിക്കറ്റ് വില്‍പ്പനയെ ബാധിച്ചുവെന്ന് ഇന്നലെ കെ.സി.എ ജോയിന്റ് സെക്രട്ടറി ബിനീഷ് കോടിയേരി പ്രതികരിച്ചിരുന്നു.

ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിലെ ടിക്കറ്റ് നിരക്ക് വര്‍ദ്ധനയെച്ചൊല്ലി നേരത്തെ വിവാദം ശക്തമായിരുന്നു. പട്ടിണികിടക്കുന്നവര്‍ കളി കാണാന്‍ പോകേണ്ടെന്നായിരുന്നു വിനോദ നികുതി അഞ്ച് ശതമാനത്തില്‍ നിന്ന് 12 ശതമാനമാക്കി ഉയര്‍ത്തിയതിനെ കായികമന്ത്രി വി. അബ്ദുറഹ്മാന്‍ പ്രതികരിച്ചത്. ശബരിമല സീസണ്‍, സിബിഎസ്ഇ പരീക്ഷ, 50 ഓവര്‍ മത്സരം എന്നിവ ടിക്കറ്റ് വില്‍പ്പനയെ ബാധിച്ചുവെന്ന് ഇന്നലെ കെസിഎ ജോയിന്റ് സെക്രട്ടറി ബിനീഷ് കോടിയേരി പ്രതികരിച്ചിരുന്നു.

Trivandrum Controversy Karyavattam Stadium

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: