scorecardresearch

പെട്ടിമുടിയിലേതും മനുഷ്യരാണ്, അവഗണിക്കരുത്; മുഖ്യമന്ത്രിയോട് വി.മുരളീധരൻ

മുഖ്യമന്ത്രിക്ക് കരിപ്പൂരില്‍ എത്താമെങ്കില്‍ പെട്ടിമുടിയിലും വരാം. മനുഷ്യ ജീവന് എല്ലായിടത്തും ഒരേ വിലയാണെന്നും മുഖ്യമന്ത്രിയെ വിമര്‍ശിച്ച് മുരളീധരന്‍ പറഞ്ഞു

മുഖ്യമന്ത്രിക്ക് കരിപ്പൂരില്‍ എത്താമെങ്കില്‍ പെട്ടിമുടിയിലും വരാം. മനുഷ്യ ജീവന് എല്ലായിടത്തും ഒരേ വിലയാണെന്നും മുഖ്യമന്ത്രിയെ വിമര്‍ശിച്ച് മുരളീധരന്‍ പറഞ്ഞു

author-image
WebDesk
New Update
'മുരളീധരൻ കേന്ദ്രമന്ത്രിയായ ശേഷം എത്ര സ്വർണക്കടത്ത് നടന്നു?'; ചോദ്യവുമായി പിണറായി

ഇടുക്കി: മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ രാജമല പെട്ടിമുടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്താത്തതിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്‍. സഹായധനം എല്ലായിടത്തും ഒരുപോലെ ലഭ്യമാക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. അപകടത്തില്‍പ്പെട്ടവരെ വേര്‍തിരിച്ച് കാണരുത്. മുഖ്യമന്ത്രിക്ക് കരിപ്പൂരില്‍ എത്താമെങ്കില്‍ പെട്ടിമുടിയിലും വരാം. മനുഷ്യ ജീവന് എല്ലായിടത്തും ഒരേ വിലയാണെന്നും മുഖ്യമന്ത്രിയെ വിമര്‍ശിച്ച് മുരളീധരന്‍ പറഞ്ഞു.

Advertisment

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും അപകട സ്ഥലം സന്ദർശിച്ചിരുന്നു. കരിപ്പൂർ ദുരന്തത്തിലെ ഇരകൾക്ക് മാത്രമല്ല രാജമലയിലെ ദുരന്തബാധിതകർക്കും പത്ത് ലക്ഷം രൂപയുടെ സഹായധനം സർക്കാർ പ്രഖ്യാപിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

Read More: കരിപ്പൂരിലുണ്ട് പെട്ടിമുടിയിലില്ല, വിമാനത്തിലുണ്ട്, ലയത്തിലില്ല

അപകടം സംഭവിച്ച കരിപ്പൂർ വിമാനത്താവളം സന്ദർശിച്ച മുഖ്യമന്ത്രി പെട്ടിമുടിയിൽ എത്താത്തതിൽ ഡീൻ കുര്യാക്കോസ് എംപിയും പ്രതിഷേധമറിയിച്ചു. ദുരിതബാധിതർക്ക് പ്രഖ്യാപിച്ച ധനസഹായത്തിലും സർക്കാർ വേര്‍തിരിവ് കാണിച്ചുവെന്നും ഡീൻ മൂന്നാറില്‍ മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഭാഗത്തുനിന്നുണ്ടായ പ്രഖ്യാപനങ്ങളും സമീപനങ്ങളും അങ്ങേയറ്റം ഈ നാടിനോടുള്ള തരംതിരിവായി കാണുകയാണെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

Read More: രാജമല ദുരന്തം: മണ്ണിനടിയിൽ 44 പേർ, തിരച്ചിൽ തുടരുന്നു

Advertisment

"മലപ്പുറത്ത് 10 ലക്ഷം രൂപയാണ് ധനസഹായം പ്രഖ്യാപിച്ചത്. പെട്ടിമുടിയില്‍ മരണമടഞ്ഞവര്‍ക്ക് അഞ്ചുലക്ഷം രൂപയാണ് പ്രഖ്യാപിച്ചത്. ഒരു രാഷ്ട്രീയ വിവാദമുന്നയിക്കാനുള്ള സമയമല്ല എന്ന് ഉത്തമ ബോധ്യമുണ്ട്. കരിപ്പൂര്‍ അപകടത്തെ കുറച്ചുകാണുന്നില്ല. അവിടെ 10 ലക്ഷം പ്രഖ്യാപിച്ചെങ്കില്‍ ഇവിടെയും അങ്ങനെ ന്യായമായും ആര്‍ക്കും പ്രതീക്ഷിക്കാവുന്നതാണ്."

ഗവര്‍ണറും മുഖ്യമന്ത്രിയും സംസ്ഥാനമന്ത്രിസഭയിലെ ഏതാണ്ട് മിക്ക മന്ത്രിമാരും സ്പീക്കറും ഉള്‍പ്പെടെയുള്ള ഭരണസംവിധാനത്തിന്റെ മുഴുവന്‍ ആളുകളും അപകടം നടന്ന കരിപ്പൂർ വിമാനത്താവളത്തിൽ സന്ദര്‍ശനം നടത്തുകയുണ്ടായി. കേന്ദ്രമന്ത്രിയും സന്ദര്‍ശനത്തിനെത്തി. എന്നാൽ ഇത്രയും ഭീകരമായ ഒരു ദുരന്തം പെട്ടിമുടിയിൽ നടന്നതിന് ശേഷം സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉള്ള സമീപനത്തില്‍ വ്യത്യാസം കാണുന്നുവെന്നും ഡീൻ കുറ്റപ്പെടുത്തി.

ഇടുക്കിയെ വേര്‍തിരിച്ച് കണ്ടതില്‍ ജനപ്രതിനിധിയെന്ന നിലയില്‍ തനിക്ക് അംഗീകരിക്കാൻ സാധിക്കാത്തതാണെന്നും മുഖ്യമന്ത്രി നിലപാട് തിരുത്തണമെന്നും ഡീൻ ആവശ്യപ്പെട്ടു.

"ഒറ്റ ഉരുള്‍പൊട്ടലില്‍ തന്നെ നിരവധി ജീവനുകള്‍ നഷ്ടപ്പെട്ടിരിക്കുന്നു. മുഖ്യമന്ത്രി എത്തുമെന്ന് ആളുകള്‍ പ്രതീക്ഷിച്ചിരുന്നു. അത് മുഖ്യമന്ത്രി കാണേണ്ടതായിരുന്നു, അദ്ദേഹം നേരത്തെ തന്നെ ഇവിടെ എത്തേണ്ടതായിരുന്നു. എന്തുകൊണ്ട് വന്നില്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കണം," ഡീൻ കുര്യാക്കോസ് പറഞ്ഞു.

അതേസമയം, പെട്ടിമുടിയിൽ തോട്ടംതൊഴിലാളി ലയങ്ങൾക്കുമേൽ ഉരുൾപൊട്ടിയുണ്ടായ അപകടത്തിൽ, മണ്ണിനടിയിൽ നിന്നും ഇനിയും കണ്ടെത്തേണ്ടത് 44 പേരെയാണ്. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. റവന്യുമന്ത്രി ഇ.ചന്ദ്രശേഖരൻ, വൈദ്യുതിമന്ത്രി എം.എം.മണി, ഡീൻ കുര്യാക്കോസ് എം.പി. എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം.

ഇനി കണ്ടെത്താനുള്ള 44 പേരിൽ 19 പേർ സ്കൂൾ വിദ്യാർത്ഥികളാണ്. 26 മൃതദേഹങ്ങളാണ് ഇവിടെ നിന്ന് ഇതുവരെ കണ്ടെത്തിയത്. രക്ഷാദൗത്യത്തിൽ തിരുവനന്തപുരത്ത് നിന്നുള്ള അഗ്നിശമനസേനയുടെ അമ്പതംഗ സംഘവും ഇന്ന് പങ്കുചേരും.

Landslide Idukki

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: