scorecardresearch

Kerala Floods Idukki Rajamala Landslide: ലയങ്ങൾ കാണാനില്ല സാർ, അതിലെല്ലാം ആളുകളുണ്ടായിരുന്നു; വിറങ്ങലിച്ച് രാജമല

Kerala Floods Idukki Rajamala Landslide: പുലർച്ചെ രണ്ടു മണിയോടെയാണ് രാജമല മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായത്. ഇതിനെ തുടര്‍ന്ന് പെട്ടിമുടി തോട്ടംമേഖലയില്‍ വലിയ മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു

Kerala Floods Idukki Rajamala Landslide: പുലർച്ചെ രണ്ടു മണിയോടെയാണ് രാജമല മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായത്. ഇതിനെ തുടര്‍ന്ന് പെട്ടിമുടി തോട്ടംമേഖലയില്‍ വലിയ മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു

author-image
WebDesk
New Update
Kerala News, Munnar, Kerala Rain, Idukki Dam, Idukki Dam Current Water Level, Rain in Kerala, Rajamala, Idukki, Kerala Weather, Rajamala Munnar, Kerala Flood, Kerala Rain News, Kerala Rains, Munnar News, Kochi Weather, Kerala News Today, Wayanad Weather, Munnar Landslide, Kerala Rain Today, Munnar Weather, Pettimudi, Munnar Rajamala, Kerala News Live, landslide in Kerala, Layam Meaning, kerala floods, kerala, idukki landslide, rajamala landslide, munnar lanslide, kerala rains, kerala rains latest news, idukki landslide, idukki landslide news, weather, weather in kerala, kerala weather, kerala weather today, today weather in kerala, kerala news

Nine dead, 57 missing after landslide buries settlements of tea plantation workers in Rajamala, Idukki: ഇടുക്കി: കഴിഞ്ഞ വർഷം കാലവർഷക്കെടുതിയിൽ വയനാട് പുത്തുമലയിലുണ്ടായ സമാന സ്ഥിതിയാണ് ഇപ്പോൾ ഇടുക്കി രാജമലയിൽ. നിരവധി പേരാണ് മണ്ണിനടിയിൽ ഉള്ളത്. മണിക്കൂറുകളായി രക്ഷാപ്രവർത്തനം തുടരുന്നു. സ്ഥിതി അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

Advertisment

ഇടുക്കി രാജമലയിലെ പെട്ടിമുടി എസ്റ്റേറ്റ് ലയത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീഴുകയായിരുന്നു. ഇതുവരെ അഞ്ച് മൃതദേഹം പുറത്തെടുത്തു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ടുകൾ. പത്ത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിവിധ ലയങ്ങളിലായി 83 പേരാണ് ഇവിടെ താമസിച്ചിരുന്നത്. ഇതില്‍ 67 പേര്‍ മണ്ണിനടിയില്‍നിന്ന് കുടുങ്ങിക്കിടക്കുന്നുവെന്നുമാണ് സൂചന. കനത്ത മഴ തുടരുന്നതിനാൽ രക്ഷാപ്രവർത്തനം ഏറെ ദുഷ്‌കരമായിരിക്കുകയാണ്.

ഇന്നു പുലർച്ചെ രണ്ടു മണിയോടെയാണ് രാജമല മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായത്. ഇതിനെ തുടര്‍ന്ന് പെട്ടിമുടി തോട്ടംമേഖലയില്‍ വലിയ മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു.

Advertisment

Read Also: എയർ ലിഫ്‌റ്റിങ് പരിഗണനയിൽ; മുഖ്യമന്ത്രി ഹെലികോപ്‌റ്റർ ആവശ്യപ്പെട്ടു

Kerala Floods Idukki Rajamala Landslide

രാത്രി മുഴുവൻ നല്ല മഴയുണ്ടായിരുന്നതുകൊണ്ട് ആളുകളെല്ലാം വീടുകളിൽ തന്നെയായിരുന്നു. പുലർച്ചെ നടന്ന അപകടം പുറംലോകമറിയുന്നത് രാവിലെ ഏഴിനു ശേഷമാണ്. ഫാക്‌ടറിയിലെ ജോലിക്കാർ എത്തിയപ്പോൾ കാണുന്ന കാഴ്‌ച ലയങ്ങളെല്ലാം മണ്ണിനടിയിലായതാണ്. "രാവിലെ എത്തിയപ്പോൾ ലയങ്ങൾ കാണാനില്ല, അതിലെല്ലാം ആളുകളുണ്ടായിരുന്നു," രാജമല പഞ്ചായത്ത് അംഗം എ.ഗിരി പറയുന്നു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയില്ലാത്ത സ്ഥലമായിരുന്നു ഇതെന്നും വലിയ അപകടമാണ് നടന്നിരിക്കുന്നതെന്നും ഇടുക്കി എംപി ഡീൻ കുര്യാക്കോസ് പറയുന്നു.

രാജമലയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. സങ്കീർണ സ്ഥിതി കണക്കിലെടുത്ത് എയർ ലിഫ്‌റ്റിങ്ങിനെ കുറിച്ച് സർക്കാർ ആലോചിക്കുന്നു. രാജമലയിലേക്ക് രക്ഷാ പ്രവർത്തനത്തിന് ഹെലികോപ്‌റ്റർ സേവനം ലഭ്യമാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് വ്യോമസേനയുമായി ബന്ധപ്പെട്ടു. ആവശ്യാനുസരണം ഉടൻ ലഭ്യമാവുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. എന്നാൽ, എയർ ലിഫ്‌റ്റിങ്ങിനു സാധ്യമാകുന്ന കാലാവസ്ഥയല്ല രാജമലയിൽ ഇപ്പോൾ.

രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് റിപ്പോർട്ട്. മലയോര മേഖലകളിൽ അതീവ ജാഗ്രത വേണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. വയനാട്, ഇടുക്കി ജില്ലകളിൽ സ്ഥിതി സങ്കീർണമാണ്.

Read Also: Kerala Weather Live Updates: മൂന്നാർ രാജമലയിലെ മണ്ണിടിച്ചിൽ; അഞ്ച് മൃതദേഹം കണ്ടെടുത്തു

Kerala Floods Rain Kerala Weather Heavy Rain

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: