scorecardresearch

ഡാം നിറഞ്ഞ് ആശങ്ക: 26 വര്‍ഷത്തിന് ശേഷം ഇടുക്കി ഡാം തുറന്നേക്കും: ഇന്ന് അടിയന്തര യോഗം

ഡാമിന്റെ ജലനിരപ്പ് 2400 അടിയിലെത്തിയാല്‍ ഡാം തുറക്കാനാണ് കെഎസ്ഇബിയുടെ ജാഗ്രതാ നിര്‍ദ്ദേശം

ഡാമിന്റെ ജലനിരപ്പ് 2400 അടിയിലെത്തിയാല്‍ ഡാം തുറക്കാനാണ് കെഎസ്ഇബിയുടെ ജാഗ്രതാ നിര്‍ദ്ദേശം

author-image
WebDesk
New Update
ഇടുക്കി ഡാം: ജലനിരപ്പ് 2394.80 അടിയായി. ഓറഞ്ച് അലര്‍ട്ട് ഇന്ന് പ്രഖ്യാപിക്കും; ദുരന്ത നിവാരണ സേന ഇടുക്കിയില്‍

ഇടുക്കി: ഇടുക്കി ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് തീരുമാനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഇന്ന് അടിയന്തര യോഗം കലക്ടറേറ്റില്‍ നടക്കും. റവന്യൂ, കെഎസ്ഇബി, ജലസേചനം എന്നീ വകുപ്പുകളുടെ യോഗങ്ങള്‍ക്ക് പുറമെ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗവും ജില്ലാ കലക്ടര്‍ ഇന്ന് വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

Advertisment

ഇടുക്കി ഡാമിന്‍റെ ജലനിരപ്പ് 2393 അടിയായി എത്തിയ സാഹചര്യത്തിലാണ് അടിയന്തര യോഗം വിളിച്ചു ചേര്‍ക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. ഡാമിന്റെ ജലനിരപ്പ് 2400 അടിയിലെത്തിയാല്‍ ഡാം തുറക്കാനാണ് കെഎസ്ഇബിയുടെ ജാഗ്രതാ നിര്‍ദ്ദേശം. ഇപ്പോഴുള്ള നീരൊഴുക്ക് പത്ത് ദിവസം തുടര്‍ന്നാല്‍ ഡാം തുറക്കാനാണ് സാധ്യത. 1981ലും, 1992ലുമാണ് ഇടുക്കി ഡാം തുറന്നത്. 2403 അടിയാണ് ഇടുക്കി ഡാമി‍ന്റെ പൂര്‍ണ ജലസംഭരണി.

ഇടുക്കി അണക്കെട്ട് വൈകാതെ തുറക്കുമെന്ന സൂചനയുമായി വൈദ്യുതി മന്ത്രി എം.എം.മണി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇപ്പോഴത്തെ രീതിയില്‍ നീരൊഴുക്കും കനത്ത മഴയും തുടര്‍ന്നാല്‍ ഏഴു ദിവസത്തിനുള്ളില്‍ ഡാം തുറന്നുവിടേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നു മന്ത്രി പറഞ്ഞു. അതേസമയം ഡാം തുറന്നു വെള്ളം ഒഴുക്കിക്കളയാതിരിക്കാനായിരിക്കും കൂടുതല്‍ പരിഗണന നല്‍കുകയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഡാമിലെ ജലനിരപ്പ് വര്‍ധിച്ചതോടെ ഡാം സുരക്ഷാ വിഭാഗം ഡാം തുറക്കുന്നതിനു മുന്നോടിയായുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കുന്ന തിരക്കിലാണ്. 2403 അടിയാണ് ഡാമിന്റെ പൂര്‍ണ സംഭരണ ശേഷിയെങ്കിലും ജലനിരപ്പ് 2397-2399 അടിയിലെത്തുമ്പോള്‍ ഡാം തുറക്കും. ഡാം തുറക്കുന്നതിനു മുന്നോടിയായി 2390 അടി പിന്നിട്ട ഇന്നലെ ഡാം സുരക്ഷാ വിഭാഗം ജാഗ്രതാ മുന്നറിയിപ്പായ ബ്ലൂ അലേര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. ഇനി ജലനിരപ്പ് 2395 അടിയായി വര്‍ധിക്കുമ്പോള്‍ അതി ജാഗ്രതാ മുന്നറിയിപ്പായ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച ശേഷം ജലനിരപ്പ് 2397-2399 അടിയിലെത്തുമ്പോള്‍ അതിതീവ്ര ജാഗ്രതാ മുന്നറിയിപ്പായ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച ശേഷം ഡാം തുറന്നുവിടുകയാണ് പതിവ്.

Advertisment

ഡാം തുറക്കുന്നതിനു മുന്നോടിയായുള്ള പരിശോധനകള്‍ പൂര്‍ത്തിയാക്കി. ഡാം സുരക്ഷാ വിഭാഗം ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട ക്രമീകരണണങ്ങള്‍ പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലാ കലക്ടര്‍മാരുമായി ചര്‍ച്ച നടത്തി.

ഏതുവിധേനയും വൈദ്യുതി ഉല്‍പ്പാദനം വര്‍ധിപ്പിച്ച് ഡാം തുറക്കുന്നത് ഒഴിവാക്കാനാവുമോയെന്നാണ് അവസാന ഘട്ടത്തിലും വൈദ്യുതി വകുപ്പ് പരിശോധിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍. കഴിഞ്ഞ വര്‍ഷം ഈ സമയം ഒരു മില്യണ്‍ യൂണിറ്റുവരെ മാത്രമായിരുന്ന പ്രതിദിന ഉല്‍പ്പാദനം എട്ടു മുതല്‍ 14 വരെ മില്യണ്‍ യൂണിറ്റായാണ് വര്‍ധിപ്പിച്ചത്. എന്നാല്‍ മഴ തുടരുന്നതും ഡാമിലേക്കുള്ള നീരൊഴുക്കില്‍ കാര്യമായ കുറവില്ലാത്തതുമാണ് ജലനിരപ്പു താഴ്ത്തുന്നതില്‍ വൈദ്യുതി വകുപ്പിന് വെല്ലുവിളി ഉയര്‍ത്തുന്നത്.

1992 ലാണ് ഇതിന് മുമ്പ് ഡാം തുറന്ന് വിട്ടിട്ടുളളത്. 26 വർഷത്തിന് ശേഷമാണ് വീണ്ടും ഡാം തുറന്നുവിടേണ്ടി വരുന്ന സാഹചര്യം വൈദ്യുതി വകുപ്പ് അഭിമുഖീകരിക്കുന്നത്.

Read More:കനത്ത മഴ: ജാഗ്രതാ നിർദേശം, 26 വർഷത്തിന് ശേഷം ഇടുക്കി ഡാം തുറക്കാനൊരുങ്ങി വൈദ്യുതി ബോർഡ്

മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 135.95 അടിയായി വര്‍ധിച്ചു. സാധാരണ സംഭരണശേഷിയായ 136 അടിയിലേക്ക് ഉടന്‍തന്നെ ഡാമെത്തും. എന്നാല്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് 142ആക്കണമെന്ന കോടതി വിധി ഉണ്ടെങ്കിലും രണ്ട് സര്‍ക്കാരുകളും സമവായത്തിലെത്തി അതിന് മുന്‍പ് അണക്കെട്ട് തുറന്നുവിടാന്‍ നടപടി സ്വീകരിക്കണമെന്ന് വൈദ്യുതി മന്ത്രി എം.എം.മണി പറഞ്ഞു.

Rain Idukki Water

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: