scorecardresearch

വീട്ടമ്മയുടെ വ്യാജ നഗ്നചിത്രം ഭർത്താവിനും ബന്ധുക്കൾക്കും അയച്ചുനൽകി; ഡോക്‌ടറും സീരിയൽ നടനും പിടിയിൽ

വീട്ടമ്മയെ നിരന്തരം ഭീഷണിപ്പെടുത്തുകയും ദാമ്പത്യജീവിതം തകര്‍ക്കുന്നതിനായി വ്യാജ പേരുകളില്‍ നിന്നും കത്തുകള്‍ അയച്ചു ശല്യം ചെയ്യുകയും ചെയ്‌തിരുന്നതായി പരാതിയുണ്ടായിരുന്നു

വീട്ടമ്മയെ നിരന്തരം ഭീഷണിപ്പെടുത്തുകയും ദാമ്പത്യജീവിതം തകര്‍ക്കുന്നതിനായി വ്യാജ പേരുകളില്‍ നിന്നും കത്തുകള്‍ അയച്ചു ശല്യം ചെയ്യുകയും ചെയ്‌തിരുന്നതായി പരാതിയുണ്ടായിരുന്നു

author-image
WebDesk
New Update
വീട്ടമ്മയുടെ വ്യാജ നഗ്നചിത്രം ഭർത്താവിനും ബന്ധുക്കൾക്കും അയച്ചുനൽകി; ഡോക്‌ടറും സീരിയൽ നടനും പിടിയിൽ

തിരുവനന്തപുരം: വീട്ടമ്മയുടെ വ്യാജ നഗ്നചിത്രം ഭർത്താവിനും ബന്ധുക്കൾക്കും അയച്ചുകൊടുത്ത കേസിൽ ഡോക്‌ടറും സീരിയൽ നടനും അടക്കം മൂന്ന് പേർ അറസ്റ്റിൽ.  വീട്ടമ്മയുടെ അടുത്ത ബന്ധുവാണ് പിടിയിലായ ഡോക്‌ടർ.

Advertisment

വർക്കല സ്വദേശിയായ വീട്ടമ്മയുടെ മോർഫ് ചെയ്‌ത ചിത്രമാണ് പ്രതികൾ പ്രചരിപ്പിച്ച സംഭവത്തിൽതിരുവനന്തപുരം മെഡിക്കൽ കോളജ് ദന്തവിഭാഗത്തിൽ ജോലിചെയ്യുന്ന ഡോ.സുബു, സീരിയൽ നടൻ ജസ്‌മീർ ഖാൻ, മൊബൈൽ കടയുടമ ശ്രീജിത്ത് എന്നിവരെയാണ് തിരുവനന്തപുരം ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.

വീട്ടമ്മയെ നിരന്തരം ഭീഷണിപ്പെടുത്തുകയും ദാമ്പത്യജീവിതം തകര്‍ക്കുന്നതിനായി വ്യാജ പേരുകളില്‍ നിന്നും കത്തുകള്‍ അയച്ചു ശല്യം ചെയ്യുകയും ചെയ്‌തിരുന്നതായി പരാതിയുണ്ടായിരുന്നു.

Read Also: സൈബര്‍ അധിക്ഷേപങ്ങൾ നേരിടാൻ നിയമനിർമാണത്തിനൊരുങ്ങി സർക്കാർ

വീട്ടമ്മയുടെ സഹോദരിയുടെ മകനാണ് കേസിലെ ഒന്നാംപ്രതിയും ദന്തഡോക്‌ടറുമായ സുബു. ഇയാളാണ് മുഖ്യ ആസൂത്രകൻ. സുബുവിന്റെ ആവശ്യപ്രകാരമാണ് സീരിയൽ നടൻ ജസ്‌മീർ ഖാന്റെ ഫോണിൽ നിന്ന് മോർഫ് ചെയ്‌ത ചിത്രങ്ങൾ പ്രചരിപ്പിച്ചത്. മറ്റൊരാളുടെ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് ജസീർ ഖാന് സിം കാർഡ് എടുത്തുനൽകിയതാണ് ശ്രീജിത്തിനെതിരെയുള്ള കുറ്റം.

Advertisment

വിചിത്രമായ വ്യക്തിത്വത്തിനുടമയാണു ഡോക്ടറെന്നും സഹോദരിയുടെ സ്ഥാനത്തുള്ള യുവതിയുടെ ദാമ്പത്യജീവിതം തകർത്ത് സ്വന്തം ലക്ഷ്യം നിറവേറ്റുകയായിരുന്നു ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു.

യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുന്നതോടെ ഭർത്താവ് വിവാഹമോചനം നേടുമെന്നു പ്രതീക്ഷിച്ച ഡോക്ടർ തുടർന്ന് അവരുടെ സംരക്ഷകനാകാമെന്നു കണക്കുകൂട്ടിയതായി പൊലീസ് പറഞ്ഞു. വ്യാജ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചശേഷം സംഭവത്തിൽ പരാതി നൽകാൻ യുവതിക്കൊപ്പം എല്ലാ സഹായത്തിനും ഡോക്ടർ ഒപ്പമുണ്ടായിരുന്നു

പരാതി ലഭിച്ച് രണ്ട് ദിവസത്തിനുള്ളിലാണ് പൊലീസ് നടപടി. എസിപി പ്രതാപചന്ദ്രൻ നായരുടെ നിർദേശപ്രകാരമാണ് ഫോർട്ട് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്‌തത്. മൊബൈല്‍ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്.

സ്‌ത്രീകൾക്കെതിരായ സൈബർ ആക്രമണങ്ങളിൽ പൊലീസിന്റെ ഭാഗത്തുനിന്ന് അതിവേഗ നടപടികൾ ഉണ്ടാകുന്നില്ലെന്ന് നേരത്തെ വ്യാപകമായി ആരോപണമുയർന്നിരുന്നു.

ത്

Cyber Attack

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: