scorecardresearch

ഹോണടിച്ച് 'പായണ്ടെന്ന്' ഹൈക്കോടതി; കൊച്ചിയില്‍ ബസിനും ഓട്ടോറിക്ഷയ്ക്കും നിയന്ത്രണം

സ്വകാര്യബസുകളുടെയും ഓട്ടോറിക്ഷകളുടെയും വേഗവും നിയന്ത്രിക്കണമെന്നും നിര്‍ദേശമുണ്ട്

സ്വകാര്യബസുകളുടെയും ഓട്ടോറിക്ഷകളുടെയും വേഗവും നിയന്ത്രിക്കണമെന്നും നിര്‍ദേശമുണ്ട്

author-image
WebDesk
New Update
private bus, strike

കൊച്ചി: നഗരത്തിൽ സ്വകാര്യബസുകള്‍ക്കും ഒട്ടോറിക്ഷകൾക്കും നിയന്ത്രണവുമായി ഹൈക്കോടതി. നഗരപരിധിയില്‍ സ്വകാര്യബസുകള്‍ ഹോണ്‍ മുഴക്കുന്നത് നിരോധിക്കണമെന്ന് കോടതി നിർദേശിച്ചു. ഉത്തരവ് പുറപ്പെടുവിക്കാന്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്കും മോട്ടോര്‍ വാഹനവകുപ്പിനും കോടതി നിര്‍ദേശം നൽകി.

Advertisment

സ്വകാര്യബസുകള്‍ റോഡിന്റെ ഇടതുവശം ചേര്‍ന്ന് പോകണം. ഓവര്‍ടേക്കിങ് പാടില്ല. ഓട്ടോറിക്ഷകള്‍ക്കും നിയന്ത്രണം ബാധകമാക്കണം. സ്വകാര്യബസുകളുടെയും ഓട്ടോറിക്ഷകളുടെയും വേഗവും നിയന്ത്രിക്കണം. നിശ്ചിത വേഗത്തിൽ കുടുതൽ ബസുകളും ഒട്ടോറിക്ഷകളും ഓടാൻ അനുവദിക്കരുത്. ബസുകൾക്ക് സ്പീഡ് ഗവർണർ ഏർപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു.

ഓട്ടോറിക്ഷകൾക്ക് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജോയിൻറ് ആർടിഒയുടെ ഉത്തരവിനെതിരെ ഏതാനും ഓട്ടോറിക്ഷാ ഉടമകൾ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റീസ് അമിത് റാവലിൻ്റെ ഉത്തരവ്. ഹർജി പരിഗണിക്കവെ ബസുകളുടെ അമിതവേഗവും വിഷയമായതിനെ തുടർന്നാണ് ബസുകൾക്കും നിയന്ത്രണമേർപ്പെടുത്താൻ നിർദേശിച്ചത്.

Also Read: ‘അതിജീവിതയ്ക്കൊപ്പം’; ഹൈക്കോടതിയില്‍ നിലപാട് അറിയിച്ച് സര്‍ക്കാര്‍

Kerala High Court Kochi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: