scorecardresearch

ഒൻപത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ തുടരാനുള്ള സാഹചര്യം ഉള്ളതിനാലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കനത്ത മഴ തുടരാനുള്ള സാഹചര്യം ഉള്ളതിനാലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

author-image
WebDesk
New Update
Kerala News Live, Kerala News in Malayalam Live

കൊച്ചി: എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, കോട്ടയം, കണ്ണൂർ, ഇടുക്കി, ആലപ്പുഴ എന്നീ ഒൻപത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഓഗസ്റ്റ് 14 ബുധനാഴ്ച) അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍മാർ അറിയിച്ചു.

Advertisment

എറണാകുളം ജില്ലയിൽ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും. നാളെ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും മഴ ശക്തമാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അതിനാലാണ് നാളെയും എറണാകുളം ജില്ലയിൽ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

Read Also: അതിജീവനത്തിന് ഒപ്പമുണ്ട്, നാടിനൊപ്പം നിന്ന് സര്‍ക്കാര്‍ നേതൃത്വം നല്‍കും: പിണറായി വിജയന്‍

പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഐ.സ്.ഇ തുടങ്ങിയ എല്ലാ സിലബസുകളിലുമുള്ള സ്കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചിട്ടുണ്ട്.

Advertisment

തൃശൂർ ജില്ലയിലും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. പ്രൊഫഷണൽ കോളേജുകൾക്കും അവധി ബാധകം. ജില്ലയിൽ നാളെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇടുക്കി ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചിട്ടുണ്ട്.

പ്രൊഫഷണൽ കോളേജുകൾ അടക്കം കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ( ഓഗസ്റ്റ് 14) അവധിയായിരിക്കും.  കേന്ദ്രീയ വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും മദ്രസകൾക്കും അവധി ബാധകമാണ് . നാളെ (ഓഗസ്റ്റ് 14-ന് റെഡ് അലർട്ട് നിലനിൽക്കുന്നതും പല വിദ്യാലയങ്ങളും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്നതും, വിദ്യാർത്ഥികളിൽ പലരും ദുരിതാശ്വാസക്യാമ്പുകളിലായതും പരിഗണിച്ചാണ് കോഴിക്കോട് ജില്ലയിൽ അവധി. വയനാട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും. കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. എന്നാൽ, കണ്ണൂർ ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾക്ക് അവധി ബാധകമല്ല.

കേരള സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. കാലിക്കറ്റ് സർവകലാശാല 16-ാം തീയതി വരെയുള്ള പരീക്ഷകൾ മാറ്റിവച്ചു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല നാളെ നടത്താനിരുന്ന ഒമ്പതാം സെമസ്റ്റര്‍ ബി.ബി.എ/ബി.കോം എല്‍.എല്‍.ബി സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

കേരളത്തിൽ മൂന്ന് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് റെ‍ഡ് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലാണ് റെ‍ഡ് അലർട്ട് പ്രഖ്യാപിച്ചത്. നേരത്തെ ഈ മൂന്ന് ജില്ലകളിലും ഓറ‌ഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരുന്നത്. തെക്കൻ ജില്ലകളിൽ ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ റിപ്പോർട്ട്. മറ്റ് 9 ജില്ലകളില്‍ ഓറഞ്ച് അലർട്ടാണ്.

Read Also: അള്ളാഹൂവിനെ മുന്‍ നിര്‍ത്തിയാണ് ചെയ്തത്: മമ്മൂട്ടിയോട് നൗഷാദ് പറഞ്ഞത്

തിരുവനന്തപുരത്ത് നെയ്യാർ ഡാം തുറന്നു. ജലനിരപ്പ് നിയന്ത്രിച്ചു നിർത്തുന്നതിനായാണ് നാല് ഷട്ടറുകൾ ഒരിഞ്ച് വീതം തുറന്നത്. കനത്ത മഴ പെയ്താൽ ഡാം പെട്ടെന്നു തുറക്കേണ്ട സാഹചര്യം ഒഴിവാക്കാനാണിത്. നിലവില്‍ 82.02 മീറ്ററാണ് നെയ്യാർ ഡാമിലെ ജലനിരപ്പ്. 84.75 മീറ്ററാണ് ഡാമിന്‍റെ പരമാവധി സംഭരണ ശേഷി. നിലവിൽ തുറന്നിരിക്കുന്ന അരുവിക്കര അണക്കെട്ടിന്‍റെ ഷട്ടറുകൾ കുടുതൽ ഉയർത്തി. മറ്റിടങ്ങളിൽ ഇന്ന് മുതല്‍ മഴയുടെ തീവ്രത കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം കേരളത്തിന് ഭീഷണിയാകില്ലെന്നാണ് വിലയിരുത്തല്‍. എങ്കിലും മറ്റന്നാള്‍ വരെ ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കുന്നു.

Kerala Floods Heavy Rain

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: