/indian-express-malayalam/media/media_files/yUPWqY2NiGgOEIify50k.jpg)
പാലിയേക്കരയിലെ ടോള്‍ പിരിവ് തടഞ്ഞ് ഹൈക്കോടതി
കൊച്ചി: പാലിയേക്കരയിലെ ടോള്‍ പിരിവ് തടഞ്ഞ് ഹൈക്കോടതി. നാല് ആഴ്ചത്തേക്കാണ് ടോള്‍ പിരിക്കുന്നത് ഹൈക്കോടതി തടഞ്ഞത്. ഹെക്കോടതി ഡിവിഷൻ ബെഞ്ചിന്‍റേതാണ് ഉത്തരവ്. മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ അടിപ്പാത നിർമ്മാണം നടക്കുന്നത് മൂലം ടോൾ പിരിവ് താൽക്കാലികമായി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് വിധി.
Also Read:ഇന്ന് അതിതീവ്ര മഴ തുടരും; മൂന്ന് ജില്ലകളിൽ അവധി, ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു
പൊതുപ്രവർത്തകനായ അഡ്വക്കറ്റ് ഷാജി കോടങ്കണ്ടത്താണ് ഹർജി നൽകിയത്. അടിപ്പാത നിർമ്മാണം നടക്കുന്നതുമൂലം റോഡുകൾ പൂർണ്ണമായും തകർന്ന അവസ്ഥയിലാണ്. പ്രദേശത്ത് ഗതാഗത കുരുക്കും രൂക്ഷമാണ്. ഈ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ടോൾ പിരിവ്
Also Read:ആലുവയിൽ അറ്റകുറ്റപ്പണി; രണ്ട് ട്രെയിനുകൾ റദ്ദാക്കി, മൂന്നെണ്ണം വൈകിയോടും
ദേശീയ പാതയില്‍ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നത് സംബന്ധിച്ച് ദേശീയപാത അതോറിറ്റി വീഴ്ച വരുത്തിയെന്ന് നേരത്തെ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ അതോറിറ്റി മൂന്നാഴ്ച സമയം ചോദിച്ചിരുന്നു. ഇതോടെയാണ് ഹര്‍ജിയില്‍ കോടതി വിധി പറഞ്ഞത്.
Also Read:നവീൻ ബാബുവിന്റെ മരണം; തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്ത്
നേരത്തെ, ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കാ​ൻ ചീ​ഫ് സെ​ക്ര​ട്ട​റി യോ​ഗം വി​ളി​ച്ചെ​ന്നും യോ​ഗ​തീ​രു​മാ​ന പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണെ​ന്നും സ​ർ​ക്കാ​ർ കോടതിയിൽ അ​റി​യി​ച്ചിരുന്നു. മു​രി​ങ്ങൂ​ർ മേ​ഖ​ല​യി​ല​ട​ക്കം ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടെ​ന്നും അ​റി​യി​ച്ചു. എ​ന്നാ​ൽ, പ​രി​ഹാ​ര ന​ട​പ​ടി​കൾ​ക്കിടയിലും ഗ​താ​ഗ​ത​ക്കു​രു​ക്ക് തു​ട​രു​ന്ന​തി​നെ കോ​ട​തി വി​മ​ർ​ശി​ച്ചു. ​എ​ത്ര​യും ​വേ​ഗം പ​രി​ഹാ​രം കാ​ണു​ക​യാ​ണ്​ വേ​ണ്ട​തെ​ന്നും​ പ​റ​ഞ്ഞു.
Read More: ചേർത്തലയിൽ സ്ത്രീകളുടെ തിരോധാനം; ഡിഎൻഎ പരിശോധന ഫലം ഇന്ന് വന്നേക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.