/indian-express-malayalam/media/media_files/2025/06/27/va-arunkumar-v-a-arun-kumar-2025-06-27-21-14-20.jpg)
ചിത്രം: ഫേസ്ബുക്ക്
കൊച്ചി: ഐഎച്ച്ആർഡി തത്കാലിക ഡയറക്ടർ സ്ഥാനത്തേക്ക് മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ മകൻ വി.എ അരുൺകുമാറിനെ നിയമിച്ചത് അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്. സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനാണ് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. അരുൺകുമാറിന്റെ യോഗ്യത പരിശോധിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
മുൻ മുഖ്യമന്ത്രിയുടെ മകനായതിന്റെ പേരിൽ രാഷ്ട്രീയ സ്വാധീനത്താൽ യോഗ്യത മറികടന്ന് പദവിയിൽ എത്തിയോ എന്ന് പരിശോധിക്കണമെന്ന് കോടതി വ്യക്തമാക്കി. തൃക്കാക്കര മോഡൽ എഞ്ചിനീയറിങ് കോളേജ് മുൻ പ്രിൻസിപ്പലും കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി ഡീനും ആയ ഡോ. വിനു തോമസിന്റെ ഹർജിയിലാണ് കോടതി ഉത്തരവ്.
Also Read: നിയമവിദ്യാര്‍ഥിനിയെ കോളേജിനുള്ളിൽ കൂട്ടബലാത്സംഗത്തിനിരയാക്കി; മൂന്നുപേർ അറസ്റ്റിൽ
ഐഎച്ച്ആർഡി ഡയറക്ടർ പദവി സർവകലാശാല വിസിക്ക് തുല്യമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. യുജിസി മാനദണ്ഡമനുസരിച്ച് ഈ പദവിയിലെത്താൻ ഏഴു വർഷത്തെ അധ്യാപന പരിചയം വേണം. അഡ്മിനിസ്ട്രേഷൻ ചുമതലയുള്ളയാൾക്ക് രാഷ്ട്രീയ സ്വാധീനത്തിൽ ഉന്നത പദവി നൽകിയത് വിചിത്രമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
Read More: ജെഎസ്കെ വിവാദം; 'ജാനകി' എന്ന പേരിന് എന്താണ് കുഴപ്പമെന്ന് ഹൈക്കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us