scorecardresearch

ഹര്‍ത്താല്‍: ഇന്ന് കെഎസ്ആര്‍ടിസിയുടെ സാധാരണ സര്‍വീസ് ഉണ്ടായിരിക്കില്ല

തിങ്കളാഴ്ച വൈകിട്ട് ആറ് മണിക്ക് ശേഷം ദീർഘദൂര സർവീസുകളടക്കം എല്ലാ സ്റ്റേ സർവീസുകളും ഡിപ്പോകളിൽ നിന്നും ആരംഭിക്കും

തിങ്കളാഴ്ച വൈകിട്ട് ആറ് മണിക്ക് ശേഷം ദീർഘദൂര സർവീസുകളടക്കം എല്ലാ സ്റ്റേ സർവീസുകളും ഡിപ്പോകളിൽ നിന്നും ആരംഭിക്കും

author-image
WebDesk
New Update
ksrtc, കെഎസ്ആർടിസി, kerala lockdown, kerala news, ie malayalam

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് സംയുക്ത കര്‍ഷ സമിതി സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ന് രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് വരെ സാധാരണ ഗതിയിലുള്ള കെഎസ്ആര്‍ടിസി സര്‍വീസ് ഉണ്ടായിരിക്കില്ല.

Advertisment

യാത്രക്കാരുടെ ബാഹുല്യം ഉണ്ടാവാന്‍ സാധ്യതയില്ലാത്തതിനാലും ജീവനക്കാരുടെ അഭാവം ഉണ്ടാകാനിടയുള്ളതിനാലുമാണ് നടപടിയെന്ന് കെഎസ്ആര്‍ടിസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

അവശ്യ സർവീസുകൾ വേണ്ടി വന്നാൽ പൊലീസിന്റെ നിർദ്ദേശപ്രകാരം മാത്രം അനുവദിക്കും. അതാത് യൂണിറ്റിന്റെ പരിധിയിൽ വരുന്ന ആശുപത്രികൾ, റയിൽവേ സ്റ്റേഷനുകൾ, എയർപോർട്ടുകൾ എന്നിവ കേന്ദ്രീകരിച്ച് പ്രധാന റൂട്ടിൽ പരിമിതമായ ലോക്കൽ സർവീസുകൾ പൊലീസ് അകമ്പടിയോടെയും മാത്രം അയക്കുന്നതായിരിക്കുമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.

വൈകിട്ട് ആറ് മണിക്ക് ശേഷം ദീർഘദൂര സർവ്വീസുകളടക്കം എല്ലാ സ്റ്റേ സർവീസുകളും ഡിപ്പോകളിൽ നിന്നും ആരംഭിക്കും. യാത്രക്കാരുടെ ബാഹുല്യം അനുഭവപ്പെട്ടാൽ അധിക ദീർഘദൂര സർവീസുകൾ അയക്കുന്നതിന് ജീവനക്കാരെയും ബസുകളും യൂണിറ്റുകളിൽ ക്രമീകരിച്ചിട്ടുണ്ടെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി.

Advertisment

Also Read: ഇളവുകള്‍ ഇന്ന് മുതല്‍; ബാറുകളിലും ഹോട്ടലുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാം

Ksrtc Harthal Farmers Protest

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: