/indian-express-malayalam/media/media_files/uploads/2018/12/civil-service-exam.jpg)
niti Ayog, Civil Service, Civil service exam, NITI Ayog, നീതി ആയോഗ്, സിവിൽ സർവ്വീസ് പരീക്ഷ, സിവിൽ സർവ്വീസ് പ്രായപരിധി
ഹര്‍ത്താല്‍ കാരണം ഇന്നലെ സ്‌കൂൾ അര്‍ധവാര്‍ഷിക പരീക്ഷയ്ക്ക് എത്താന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ക്കായി വീണ്ടും പരീക്ഷ നടത്തും. ഡിസംബർ 30ന് സ്‌കൂളിൽ തന്നെ ചോദ്യപേപ്പര്‍ തയാറാക്കി പ്രത്യേക പരീക്ഷ നടത്താനാണ് നിര്‍ദേശം. ഹർത്താലിനെ തുടർന്ന് നിരവധി വിദ്യാർഥികൾക്ക് കഴിഞ്ഞ ദിവസം പരീക്ഷ എഴുതാൻ സാധിച്ചിരുന്നില്ല. ഇതേ തുടർന്നാണ് വീണ്ടും പരീക്ഷ നടത്താൻ തീരുമാനം.
Read Also: വസ്ത്രം കൊണ്ട് പ്രതിഷേധം; നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിന് അനശ്വര നല്‍കുന്ന മറുപടി
ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് വിവിധ സംഘടനകളാണ് കഴിഞ്ഞ ദിവസം ഹർത്താൽ നടത്തിയത്. ഹർത്താലിൽ പലയിടത്തും സംഘർഷമുണ്ടായി. വി​വി​ധ​യി​ട​ങ്ങ​ളി​ൽ ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​ക​ൾ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ത​ട​യു​ക​യും ബ​സു​ക​ൾ​ക്ക് നേ​രെ ക​ല്ലെ​റി​യു​ക​യും ചെ​യ്തു. ഹർത്താലിൽ അക്രമം നടത്തിയവർക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്.
Read Also: ലൈംഗികാതിക്രമ കേസുകളിലെ രഹസ്യാത്മകത; ചരിത്ര തീരുമാനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ
ഇന്നലെ മുടങ്ങിയ സാങ്കേതിക സര്‍വകലാശാല പരീക്ഷയും വീണ്ടും നടത്തിയേക്കും. തീരുമാനമെടുക്കാന്‍ ഉടന്‍ സിന്‍ഡിക്കറ്റ് ചേരും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us