റോം: കുട്ടികള്‍ക്കെതിരെയും സ്ത്രീകള്‍ക്കെതിരെയും വൈദികര്‍ നടത്തുന്ന ലൈംഗികാതിക്രമ കേസുകളിലെ രഹസ്യാത്മകത ഇല്ലാതാക്കാന്‍ റോമന്‍ കത്തോലിക്കാ സഭ. പുരോഹിതര്‍ ഉള്‍പ്പെടുന്ന ലൈംഗിക പീഡനക്കേസുകളില്‍ സഭാ രേഖകള്‍ പരസ്യപ്പെടുത്തുന്നതില്‍ ഇരകള്‍ക്കും സാക്ഷികള്‍ക്കുമുണ്ടായിരുന്ന വിലക്ക് വത്തിക്കാന്‍ നീക്കി.
Read Also: Horoscope Today December 18, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
ഫ്രാന്‍സിസ് മാര്‍പാപ്പയാണ് നിര്‍ണായക തീരുമാനമെടുത്തത്. അതാത് രാജ്യങ്ങളിലെ നിയമങ്ങളുമായി സഹകരിക്കുന്ന വിധത്തിലാണ് നിര്‍ണായക തീരുമാനം. കേസുകളിലെ സുതാര്യത വര്‍ധിപ്പിക്കാനാണ് ഇത്. നിയമപരമായ ആവശ്യങ്ങള്‍ക്ക് സഭാ രേഖകള്‍ കൈമാറാമെന്നാണ് വത്തിക്കാനെടുത്തിരിക്കുന്ന പുതിയ തീരുമാനം. അതത് രാജ്യത്തെ നിയമസംവിധാനത്തോടു സഹകരിക്കുമെന്നും വിവരങ്ങൾ പൊലീസിന് കൈമാറുമെന്നും വത്തിക്കാൻ വ്യക്തമാക്കുന്നു.
Read Also: ഒരടി പിന്നോട്ടില്ല; പൗരത്വ ഭേദഗതി നിയമത്തില്‍ അമിത് ഷാ
കത്തോലിക്കാസഭയിൽ വെെദികർ പ്രതികളായ ലെെംഗികാതിക്രമ കേസുകൾ വർധിച്ചതിനെതിരെയും നിർണായക നിലപാടെടുത്ത വ്യക്തിയാണ് ഫ്രാൻസിസ് പാപ്പ. വെെദികരുടെ ഭാഗത്തുനിന്ന് വന്ന തെറ്റുകൾക്ക് ഫ്രാൻസിസ് പാപ്പ പരസ്യമായി മാപ്പ് ചോദിച്ചിട്ടുണ്ട്.