/indian-express-malayalam/media/media_files/uploads/2019/12/arif-mohammed-khan-kerala-governor.jpg)
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തില്‍ പരസ്‌പരം ഏറ്റുമുട്ടി സർക്കാരും ഗവർണറും. പൗരത്വ നിയമത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരണം തേടി. ചീഫ് സെക്രട്ടറിയോടാണ് ഗവർണർ റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. തന്നെ അറിയിക്കാതെയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതെന്നും ഇതു ശരിയായില്ലെന്നും ഗവർണർ നേരത്തെ വിമർശനമുന്നയിച്ചിരുന്നു. സുപ്രീം കോടതിയെ സമീപിക്കാൻ ഗവർണറുടെ അഭിപ്രായം ആവശ്യമില്ലെന്ന നിലപാടായിരുന്നു സംസ്ഥാന സർക്കാരിന്.
അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തിൽ പ്രതിഷേധങ്ങൾ നടക്കുന്നതിനാൽ കോഴിക്കോട് യാത്ര ഒഴിവാക്കിയിരിക്കുകയാണ് ഗവർണർ. ഡിസി ബുക്‌സ് സംഘടിപ്പിക്കുന്ന ലിറ്ററി ഫെസ്റ്റിവലില്‍ നിന്നാണ് ഗവർണർ പിന്മാറിയത്. ഇന്ന് വൈകിട്ടായിരുന്നു ഗവര്‍ണര്‍ പങ്കെടുക്കേണ്ടിയിരുന്ന സെഷന്‍. തുറസ്സായ വേദിയിലുള്ള പരിപാടി ആയതിനാലാണ് പരിപാടിയില്‍ നിന്ന് പിന്‍വാങ്ങുന്നതെന്ന് ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു.
Read Also: കശ്‌മീരിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നത് അശ്ലീല സിനിമകൾ കാണാൻ: നീതി ആയോഗ് അംഗം
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിൽ തെറ്റില്ല. എന്നാൽ സംസ്ഥാനത്തിന്റെ തലവൻ എന്ന നിലയ്ക്ക് ഇക്കാര്യം തന്നെ അറിയിക്കണമായിരുന്നുവെന്ന് ഗവർണർ നേരത്തെ പറഞ്ഞിരുന്നു. സർക്കാരിന്റെയോ ഏതെങ്കിലും വ്യക്തികളുടെയോ അവകാശങ്ങളെ വെല്ലുവിളിക്കാൻ താനില്ലെന്നും എന്നാൽ ഭരണഘടനാപരമായി സംസ്ഥാനത്തിന്റെ തലവൻ ഞാനാണെന്നിരിക്കെ പ്രോട്ടോകോൾ പ്രകാരം തന്നെ അറിയിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. സർക്കാർ പ്രോട്ടോക്കോൾ ലംഘനം നടത്തിയെന്നും ഗവർണർ റബ്ബർ സ്റ്റാമ്പല്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
എന്നാൽ സംസ്ഥാനത്തിന് മേൽ റസിഡന്റ്മാരില്ലന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നേരത്തെ നാട്ടുരാജ്യങ്ങൾക്ക് മുകളിൽ ബ്രിട്ടീഷുകാർ റസിഡന്റിനെ നിയമിക്കുമായിരുന്നു. അതുപോലെ കേരള സർക്കാരിന് മുകളിൽ റസിഡന്റ് ഇല്ലെന്ന് എല്ലാരും ഓർക്കുന്നത് നല്ലതാണെന്നും മുഖ്യമന്ത്രി.
നേ​ര​ത്തെ, പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ കേ​ര​ള നി​യ​മ​സ​ഭ പ്ര​മേ​യം പാ​സാ​ക്കി​യ​തി​നെ ഗ​വ​ർ​ണ​ർ എ​തി​ർ​ത്തി​രു​ന്നു. കേ​ന്ദ്ര സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന നി​യ​മ​ത്തി​നെ​തി​രെ പ്ര​മേ​യം പാ​സാ​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് അ​ധി​കാ​ര​മി​ല്ലെ​ന്നാ​യി​രു​ന്നു ഗ​വ​ർ​ണ​ർ അ​ന്നു പ്ര​തി​ക​രി​ച്ച​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണു സം​സ്ഥാ​ന സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us