scorecardresearch

ഗവര്‍ണര്‍ക്ക് അപ്രീതി, ധനമന്ത്രിയെ നീക്കണമെന്ന് കത്ത്; തള്ളി മുഖ്യമന്ത്രി

ഇക്കാര്യം ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി വിജയനെ രേഖാമൂലം അറിയിച്ചു

ഇക്കാര്യം ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി വിജയനെ രേഖാമൂലം അറിയിച്ചു

author-image
WebDesk
New Update
Governor, KN Balagopal, Pinarayi Vijayan

തിരുവനന്തപുരം: കെ എന്‍ ബാലഗോപാല്‍ ധനമന്ത്രി സ്ഥാനത്ത് തുടരുന്നതില്‍ അപ്രീതി രേഖപ്പെടുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് ഗവര്‍ണര്‍ 25-ാം തീയതി വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.

Advertisment

ബാലഗോപാലിന്റെ പ്രസംഗം സംബന്ധിച്ചുള്ള മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ചാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്. ഗവര്‍ണറുടെ പദവിയുടെ അന്ത് താഴ്ത്തുന്ന പരാമര്‍ശങ്ങളാണ് മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്. ദേശീയ ഐക്യവും അഖണ്ഡതയും വെല്ലുവിളിക്കുന്ന പ്രസംഗമാണ് ധനമന്ത്രി നടത്തിയതെന്നും ഗവര്‍ണര്‍ കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

ധനമന്ത്രി ഗവര്‍ണറെ പരാമര്‍ശിക്കാതെ നടത്തിയ വിമര്‍ശനമാണ് ആരിഫ് മുഹമ്മദ് ഖാന്റെ നീക്കത്തിന് പിന്നില്‍. എന്നാല്‍ പ്രസംഗത്തില്‍ ഗവര്‍ണറെ ധനമന്ത്രി അപമാനിക്കുന്നില്ലെന്ന് മുഖ്യമന്ത്രി മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇന്ന് രാവിലെയാണ് ഗവര്‍ണറുടെ കത്തിന് മുഖ്യമന്ത്രി മറുപടി നല്‍കിയത്.

Advertisment

ഗവര്‍ണറുടെ അസാധാരണ നടപടിയാണെന്ന കാര്യം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവര്‍ത്തിച്ചു. എന്നാല്‍ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള ഒത്തുകളിയാണ് ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്നതെന്നും സതീശന്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്. രണ്ടാം പിണറായി സര്‍ക്കാരിന്റെ വീഴ്ചകള്‍ മറയ്ക്കാനുള്ള നീക്കമാണിതെന്നാണ് സതീശന്റെ വ്യാഖ്യാനം.

സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് ഓരോ ദിവസവും മുറുകുകയാണ്. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ സര്‍വകലാശാലകളിലെ വിസിമാരും രാജി ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. വിസിമാര്‍ കോടതിയെ പിന്നീട് സമീപിക്കുകയായിരുന്നു. വിസിമാര്‍ക്ക് താത്കാലികമായി തുടരാമെന്നായിരുന്നു കോടതിയുടെ ഉത്തരവ്.

വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍

തനിക്കെതിരെ നടപടി കൊക്കൊള്ളാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയില്‍ പ്രതികരിച്ച് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നും മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിയുള്ള ആശയവിനിമയമാണതെന്നും
അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രികൊടുത്ത കത്തില്‍ നിന്നും ഗവര്‍ണര്‍ എല്ലാം മനസിലാക്കുമെന്നും ഇന്ത്യയില്‍ തന്നെ ഇങ്ങനൊരു നടപടി ആദ്യമായാകുമെന്നും അദ്ദേഹം പ്രതികരിച്ചു.

ഞാന്‍ കത്ത് കണ്ടിട്ടില്ല. മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള കത്തിടപാട് നേരിട്ടാണ്. മുഖ്യമന്ത്രി അതിന് മറുപടി നല്‍കിയിട്ടുണ്ട്. ഭരണഘടനാപരമായ കാര്യങ്ങള്‍ അതിലുണ്ട്. ഇന്ത്യയില്‍ തന്നെ ഇത്രയും സംഭവങ്ങള്‍ ഉണ്ടോ എന്നറിയില്ല. പറഞ്ഞതിന്റെ മെറിറ്റിലേക്ക് പോകുന്നില്ല. ഞാന്‍ ഇതിനകത്ത് അഭിപ്രായം പറയുന്നത് ഉചിതമല്ല' കെ.എന്‍.ബാലഗോപാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Governor Pinarayi Vijayan Kn Balagopal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: