scorecardresearch

മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണറുടെ കയ്യില്‍ തെളിവുണ്ടെങ്കില്‍ പുറത്തു വിടട്ടേയെന്ന് എം വി ഗോവിന്ദന്‍

തനിക്കെതിരായ ആക്രമണത്തില്‍ കേസെടുക്കാത്തത് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി

തനിക്കെതിരായ ആക്രമണത്തില്‍ കേസെടുക്കാത്തത് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി

author-image
WebDesk
New Update
MV Govindan, V Abdhurahiman, India-Sri Lanka ODI Thiruvananthapuram ticket charge controversy, Shashi tharoor, Pannian Raveendran

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ തെളിവുണ്ടെങ്കില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അത് പുറത്തു വിടട്ടേയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തരം താഴലിന്റെ പരമാവധി ഗവര്‍ണര്‍ എത്തി. എന്തും പറയാമെന്നായി. സർവകലാശാലയിൽ പ്രതിഷേധം ഉണ്ടായായ സമയത്ത് ഗവർണർ എന്തുകൊണ്ട് പരാതി നൽകിയില്ല, എ വി ഗോവിന്ദന്‍ ചോദിച്ചു.

Advertisment

'തനിക്കെതിരായ വധശ്രമത്തില്‍ കേസെടുക്കാത്തത് മുഖ്യമന്ത്രി പറഞ്ഞിട്ട്'; ആരോപണവുമായി ഗവര്‍ണര്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരായ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തനിക്കെതിരായ ആക്രമണത്തില്‍ കേസെടുക്കാത്തത് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണെന്ന് ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയ ഗവര്‍ണര്‍ വ്യക്തമാക്കി. തന്നെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ നാളെ പുറത്തുവിടും.

ഗവര്‍ണര്‍ പോലും ഈ നാട്ടില്‍ സുരക്ഷിതനല്ലെന്നും അദ്ദേഹം പറഞ്ഞു. പരാതി ലഭിച്ചില്ല എന്ന വാദത്തേയും ഗവര്‍ണര്‍ തള്ളി. സ്വയമേ കേസെടുത്ത് അന്വേഷിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനില്ലെ എന്നായിരുന്നു ഗവര്‍ണറുടെ വാദം. ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയാണെന്നും അദ്ദേഹം ആരോപിച്ചു.

Advertisment

മുഖ്യമന്ത്രിയുടെ നിര്‍ണായക കത്തുകളും പുറത്ത് വിടുമെന്നാണ് ഗവര്‍ണര്‍ പറയുന്നത്. സര്‍വകലാശാല വിഷയങ്ങളില്‍ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കുന്ന മുഖ്യമന്ത്രിയുടെ കത്തിനെപറ്റി പരാമര്‍ശിച്ചുകൊണ്ടായിരുന്നു വാക്കുകള്‍. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന് ആജീവനാന്ത പെന്‍ഷന്‍ നല്‍കുന്നതിനേയും ഗവര്‍ണര്‍ വിമര്‍ശിച്ചു.

ഗവര്‍ണര്‍ പറയുന്നത് ലോകത്താരും വിശ്വസിക്കാത്ത കാര്യമാണെന്നും സമചിത്തതയില്ലാതെയാണ് ഗവർണർ പ്രവർത്തിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞിരുന്നു. ഗവർണറുടെ ഭാഗത്ത് നിന്ന് പദവിക്ക് നിരക്കാത്ത സമീപനം ഉണ്ടാകുന്നത്. സർക്കാരിനും സർവകലാശാലയ്ക്കും എതിരെ തെറ്റായ പ്രചാരവേല നടത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ബില്ലുകള്‍ ഒപ്പിടുമോയെന്ന് കാര്യത്തിൽ ആശങ്കയില്ല. എല്ലാ വഴിയും സര്‍ക്കാര്‍ ആലോചിക്കും. ഭരണഘടനാപരമായും നിയമപരമായും പ്രവർത്തിക്കാൻ ബാധ്യതയുള്ള ഗവർണര്‍ വസ്തുതകളെ പരിഗണിക്കുന്നില്ല. വിരട്ടാമെന്ന് കരുതേണ്ടെന്നും മാടമ്പിത്തരം വേണ്ടെന്നും ജനം നോക്കിയിരിക്കില്ലെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.

സര്‍വകലാശാല നിയമന വിവാദത്തില്‍ ഗവര്‍ണറുടെ പ്രസ്താവനയെ മുഖ്യമന്ത്രിയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സര്‍വകശാലശാല നിയമന വിവാദത്തില്‍ ഗര്‍ണറുടെ പ്രസ്താവന അസംബന്ധമണെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇരിക്കുന്ന പദവി മനസിലാക്കിക്കൊണ്ട് വേണം സംസാരിക്കാനെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Governor Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: