scorecardresearch

ആരുമായും ചർച്ചയ്ക്ക് തയാർ, അഭിപ്രായ ഭിന്നതകൾ സ്വാഭാവികമെന്ന് ഗവർണർ

ഞാന്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധിയല്ല. രാഷ്ട്രപതിയുടെ പ്രതിനിധിയാണ്. കേന്ദ്രവും സംസ്ഥാനവുമായി ബന്ധപ്പെട്ട എന്തെങ്കിലും വിഷയത്തില്‍ കോടതിയില്‍ പോകുന്നുണ്ടെങ്കില്‍ അത് ഗവര്‍ണറെ അറിയിക്കണം

ഞാന്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധിയല്ല. രാഷ്ട്രപതിയുടെ പ്രതിനിധിയാണ്. കേന്ദ്രവും സംസ്ഥാനവുമായി ബന്ധപ്പെട്ട എന്തെങ്കിലും വിഷയത്തില്‍ കോടതിയില്‍ പോകുന്നുണ്ടെങ്കില്‍ അത് ഗവര്‍ണറെ അറിയിക്കണം

author-image
WebDesk
New Update
arif mohammad khan, ie malayalam

പാലക്കാട്: ജനാധിപത്യത്തിൽ അഭിപ്രായ ഭിന്നതകൾ സ്വാഭാവികമാണെന്നും തർക്കങ്ങൾ പരിഹരിക്കാൻ ആരുമായും ചർച്ചയ്ക്ക് തയ്യാറാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത് തെറ്റാണെന്ന നിലപാടിൽ മാറ്റമില്ലെന്നും ഗവർണർ പറഞ്ഞു.

Advertisment

"നിലവിലെ തർക്കങ്ങളിൽ മുഖ്യമന്ത്രിയുമായി മാത്രമല്ല, ആരുമായും ചർച്ചയ്ക്ക് തയാറാണ്. പല കാര്യങ്ങളിലും അഭിപ്രായ ഭിന്നതകളുണ്ടാവാം. ജനാധിപത്യത്തിൽ അത് സ്വാഭാവികമാണ്. തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഒരു മേശയ്ക്ക് അപ്പുറവും ഇപ്പുറവും ഇരുന്ന് സംസാരിച്ചാല്‍ മതിയാകു," ഗവർണർ അഭിപ്രായപ്പെട്ടു.

Read Also: കളിയിക്കാവിള കൊലപാതകം: തോക്ക് കൊച്ചിയിൽ കണ്ടെത്തി

ഭരണടഘടനയും നിയമങ്ങളും സംരക്ഷിക്കലാണ് തന്റെ കടമ. ഭരണഘടന തന്നില്‍ നിന്ന് പ്രതീക്ഷിക്കുന്നത് താന്‍ ചെയ്യും. ഞാന്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധിയല്ല. രാഷ്ട്രപതിയുടെ പ്രതിനിധിയാണ്. കേന്ദ്രവും സംസ്ഥാനവുമായി ബന്ധപ്പെട്ട എന്തെങ്കിലും വിഷയത്തില്‍ കോടതിയില്‍ പോകുന്നുണ്ടെങ്കില്‍ അത് ഗവര്‍ണറെ അറിയിക്കണം. തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഭരണഘടനയില്‍ സംവിധാനമുണ്ട്. ഭരണഘടനയിലെ നിയമങ്ങള്‍ പാലിക്കാതിരിക്കുമ്പോഴാണ് തര്‍ക്കങ്ങളുണ്ടാകുന്നതെന്നും ഗവർണർ പറഞ്ഞു. മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തിന്റെ കരട് താൻ കണ്ടിട്ടില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു.

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ കേ​ര​ള നി​യ​മ​സ​ഭ പ്ര​മേ​യം പാ​സാ​ക്കി​യ​തി​നെ ഗ​വ​ർ​ണ​ർ എ​തി​ർ​ത്തി​രു​ന്നു. കേ​ന്ദ്ര സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന നി​യ​മ​ത്തി​നെ​തി​രെ പ്ര​മേ​യം പാ​സാ​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് അ​ധി​കാ​ര​മി​ല്ലെ​ന്നാ​യി​രു​ന്നു ഗ​വ​ർ​ണ​ർ അ​ന്നു പ്ര​തി​ക​രി​ച്ച​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണു സം​സ്ഥാ​ന സ​ർ​ക്കാ​ർ സു​പ്രീം​ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Advertisment

Read Also: അലനും താഹയും സിപിഎം അംഗങ്ങൾ തന്നെ; മുഖ്യമന്ത്രിയെ തള്ളി പി.മോഹനൻ

കേ​ന്ദ്രം പാ​സാ​ക്കി​യ നി​യ​മ​ത്തി​നെ​തി​രേ സു​പ്രീം​ കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കു​ന്ന ആ​ദ്യ സം​സ്ഥാ​ന​മാ​ണു കേ​ര​ളം. സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ ചു​മ​ത​ല​യു​ള്ള അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​ണു ഹ​ർ​ജി ന​ൽ​കി​യ​ത്. ഭ​ര​ണ​ഘ​ട​ന​യു​ടെ 14-ാം അ​നു​ച്ഛേ​ദം ഉ​റ​പ്പുന​ൽ​കു​ന്ന തു​ല്യ​ത​യു​ടെ ലം​ഘ​ന​മാ​ണ് ഈ ​നി​യ​മ​മെ​ന്നു ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

ഇതിനു പിന്നാലെ തന്നെ അറിയിക്കാതെയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതെന്നും ഇതു ശരിയായില്ലെന്നും ഗവർണർ വിമർശനമുന്നയിച്ചു. എന്നാൽ സുപ്രീം കോടതിയെ സമീപിക്കാൻ ഗവർണറുടെ അഭിപ്രായം ആവശ്യമില്ലെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ.

Governor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: