/indian-express-malayalam/media/media_files/uploads/2018/12/piravam-church.jpg)
പിറവം പള്ളി
കൊച്ചി: സഭാ തർക്ക കേസിലെ സുപ്രീം കോടതി വിധി രക്തച്ചൊരിച്ചിൽ ഇല്ലാതെ നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് സർക്കാർ ഹെെക്കോടതിയിൽ. പിറവം പള്ളിയിൽ പുറത്തുനിന്നുള്ളവർ നുഴഞ്ഞുകയറി പ്രശ്നമുണ്ടാക്കുന്നുണ്ടെന്നും യഥാർഥ ഇടവകക്കാരെ തിരിച്ചറിയാൻ സാധിക്കുന്നില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.
ക്രമസമാധാന പ്രശ്നമാണ് മുഖ്യ വിഷയം. പൊലീസിന് അത് കണ്ടില്ലെന്ന് നടിക്കാനാവില്ല. ഉത്തരവ് നടപ്പാക്കാൻ പൊലീസിന് പൂർണ പ്രവർത്തന സ്വാതന്ത്ര്യം അനുവദിക്കണം. കഴിഞ്ഞ വർഷം പൊലീസ് സംരക്ഷണ ഉത്തരവ് നടപ്പാക്കുന്നതിനിടെ പാത്രിയാർക്കീസ് വിഭാഗത്തിലെ വിശ്വാസികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
പൊലീസ് സംരക്ഷണത്തിന് സർക്കാർ തയ്യാറാക്കിയ കർമ്മ പദ്ധതി പ്രായോഗികമാണെന്ന് തോന്നുന്നില്ലെന്ന് കോടതി വാക്കാൽ അഭിപ്രായപ്പെട്ടു. എല്ലാ വിശ്വാസികളും 34 ലെ ഭരണഘടനയ്ക്ക് കീഴിൽ വരുന്നവരാണെന്നും വിധേയത്വം എങ്ങനെ എഴുതി വാങ്ങാനാവുമെന്നും കോടതി വാക്കാൽ പരാമർശിച്ചു. കേസ് വിധി പറയാനായി കോടതി മാറ്റിവച്ചു.
Read Also: മലങ്കര സഭാ തര്‍ക്കം; സുപ്രീം കോടതി വിധിയും സര്‍ക്കാരിന്റെ വീഴ്ചയും
മലങ്കര സഭയിലെ പള്ളികൾ 34 ലെ ഭരണ ഘടന പ്രകാരം ഭരിക്കപ്പെടണമെന്ന സുപ്രീം കോടതി ഉത്തരവ് പ്രകാരം പിറവം പള്ളിയിൽ ആരാധനയ്ക്ക് പൊലീസ് സംരക്ഷണം വേണമെന്ന ഓർത്തഡോക്‌സ് പക്ഷത്തിന്റെ ഹർജിയാണ് കോടതി പരിഗണിച്ചത്.
സഭാ കേസില്‍ തര്‍ക്കമുള്ള പള്ളികളില്‍ ഭരണഘടന നിര്‍ബന്ധമാക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. പൊലീസ് സംരക്ഷണം നല്‍കേണ്ട പള്ളികളില്‍ അത് നടപ്പാക്കുന്നതിന് ഇടവകാംഗങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 1934 ലെ ഭരണഘടനയോട് വിധേയത്വം പ്രഖ്യാപിക്കുന്നവരെ മാത്രമേ പള്ളിയില്‍ പ്രവേശിപ്പിക്കൂ. ഇടവകാംഗങ്ങള്‍ ഭരണഘടനയോട് വിധേയത്വം പ്രഖ്യാപിക്കുന്നതായി പൊലീസിന് സത്യവാങ്മൂലം നല്‍കണം. സമാധാന ഭംഗമുണ്ടാക്കില്ലന്നും മറ്റുള്ളവരുടെ അവകാശം ഹനിക്കില്ലന്നും എഴുതി നല്‍കണം.
സത്യവാങ്മൂലം എഴുതി നല്‍കുന്നവര്‍ക്കു മാത്രമേ തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കൂ. തിരിച്ചറിയല്‍ രേഖക്ക് ആധാര്‍ നിര്‍ബന്ധമാണ്. ആധാര്‍ അല്ലാതെ ഒരു രേഖയും സ്വീകരിക്കില്ല. പിറവം വലിയ പള്ളിയില്‍ ആരാധനക്ക് ' പൊലീസ് സംരക്ഷണം തേടി ഓര്‍ത്തഡോക്‌സ് പക്ഷം സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ തീരുമാനം കോടതിയെ അറിയിച്ചത്. പൊലീസ് സംരക്ഷണം നല്‍കുന്നതിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ എടുത്ത 19 ഇന കര്‍മ്മ പദ്ധതി സ്റ്റേറ്റ് അറ്റോര്‍ണി കെ വി സോഹന്‍ കോടതിയില്‍ സമര്‍പ്പിച്ചു .
പ്രധാന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍:
പള്ളിയിലെ ഇടവ വികാരിയെ കോടതി തിരുമാനിക്കണമെന്ന് സര്‍ക്കാര്‍ സത്യവാങ്ങ്മൂലത്തില്‍ ആവശ്യപ്പെുന്നു. പുറത്തു നിന്നുള്ളവരെ പ്രവേശിപ്പിക്കില്ല, പൊലീസിന് പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കണം .
പുരുഷന്‍മാരും സ്ത്രീകളും കുട്ടികളും അടക്കം ഒരേ സമയം 250 പേരെ മാത്രമേ പള്ളിയില്‍ പ്രവേശിപ്പിക്കൂ. മെത്രാനും വൈദികരും സഹായിക്കും ക്വയര്‍ അഗങ്ങളുമടക്കം 20 പേര്‍ക്ക് പ്രവേശനം. എല്ലാവരക്കും തിരിച്ചറിയല്‍ രേഖ നിര്‍ബന്ധം.
വൈദികര്‍ക്കും സഹായികള്‍ക്കും ക്വയര്‍ അംഗങ്ങള്‍ക്കും തൂപ്പുകാര്‍ക്കും പ്രവേശനം കുര്‍ബാനയ്ക്ക് ഒരു മണിക്കൂര്‍ മുന്‍പ് മാത്രം. വിശ്വാസികള്‍ക്ക് പ്രവേശനം കുര്‍ബാനക്ക് അര മണിക്കൂര്‍ മുന്‍പ്. മറ്റാര്‍ക്കെങ്കിലും പ്രവേശനം വേണമെങ്കില്‍ പൊലീസിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം
പൊലീസിന് പൂര്‍ണ പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കണം. പൊലീസ് സംരക്ഷണത്തിന്റെ ചെലവ് പള്ളി വഹിക്കണം.
കുർബാന കഴിഞ്ഞാൽ 15 മിനിറ്റിനകം വിശ്വാസികൾ പള്ളിക്ക് പുറത്തു പോകണം. വൈദികരും സഹായികളും അരമണിക്കറിനകം പള്ളി വിടണം.
സുപ്രീം കോടതി വിധി നടപ്പാക്കുന്ന സര്‍ക്കാരും പൊലീസും മതപരമായ ആചാരങ്ങളും വിശ്വാസികളുടെ വികാരങ്ങളും മാനിക്കും. 19 ഇന മാര്‍ഗനിര്‍ദേശങ്ങള്‍ ഓര്‍ത്തഡോക്‌സ് പക്ഷത്തിന്റെ കാതോലിക്കേറ്റ് സെന്ററിനും ബാധകമാണ്.
പള്ളി അധികൃതര്‍ പിറവം വലിയ പള്ളിയിലും കാതോലിക്കേറ്റ് സെന്ററിലും CCTV ക്യാമറകള്‍ സ്ഥാപിക്കണം. പൊലീസ് സംരക്ഷണം നല്‍കുന്നതിനിടെ സംഘര്‍ഷമുണ്ടായാല്‍ പിന്നീട് വിശ്വാസികളെയും വൈദികരേയും ട്രസ്റ്റിമാരേയും പള്ളിയില്‍ പ്രവേശിപ്പിക്കില്ല. തുടര്‍നടപടിക്ക് ഉത്തരവിനായി കോടതിയെ സമീപിക്കുമെന്നും പൊലീസ് വ്യക്തമാക്കി
സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്‌സ് പക്ഷം സുപ്രീം കോടതിയില്‍ കോടതി അലക്ഷ്യ ഹര്‍ജി നല്‍കിയതോടെയാണ് സഭാ തര്‍ക്കത്തില്‍ സര്‍ക്കാര്‍ പുതിയ നിലപാട് കോടതിയെ അറിയിച്ചത്. പിറവം പള്ളി കേസില്‍ സര്‍ക്കാരിന്റെ വാദം ഇന്ന് നടക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.