scorecardresearch

മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിക്കാത്തത് ദുരൂഹമെന്ന് സുരേന്ദ്രൻ; ശിവശങ്കറിനെ മുഖ്യമന്ത്രി ഭയപ്പെടുന്നുവെന്ന് ചെന്നിത്തല

മുഖ്യമന്ത്രിക്ക് നട്ടെല്ല് ഉണ്ടെങ്കിൽ കേസിൽ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്യണമെന്ന് സുരേന്ദ്രൻ

മുഖ്യമന്ത്രിക്ക് നട്ടെല്ല് ഉണ്ടെങ്കിൽ കേസിൽ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്യണമെന്ന് സുരേന്ദ്രൻ

author-image
WebDesk
New Update
k surendran, ramesh chennithala, ie malayalam

തിരുവനന്തപുരം: സ്വർണ കളളക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണം പ്രഖ്യാപിക്കാത്തത് ദുരൂഹമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രി പച്ചക്കളളം പറയുന്നു. കേസിന്റെ കുന്തമുന നീളുന്നത് പിണറായി വിജയനിലേക്കാണ്. മുഖ്യമന്ത്രിക്ക് നട്ടെല്ല് ഉണ്ടെങ്കിൽ കേസിൽ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്യണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Advertisment

മുഖ്യമന്ത്രിക്ക് സ്വപ്നയെ 2007 മുതൽ അറിയാം. സ്വപ്ന സുരേഷ് സർക്കാർ വാഹനങ്ങളും ലെറ്റർ ഹെഡും ദുരുപയോഗം ചെയ്തു. നിയമസഭയുടെ സൗകര്യങ്ങളും കളളക്കടത്തുകാരി ഉപയോഗിച്ചു. പിണറായി സർക്കാർ കേസ് അന്വേഷണത്തിന് എന്ത് സഹായമാണ് നൽകുന്നത്. സ്വപ്ന സുരേഷ് എവിടെയാണെന്ന് അന്വേഷിക്കാനുളള മര്യാദ കാണിക്കണമെന്ന് സുരേന്ദ്രൻ പറഞ്ഞു.

Read Also: ‘ചാരമുഖ്യൻ കരുണാകരൻ മാത്രം പോര, സ്വർണ്ണ മുഖ്യൻ പിണറായിയും രാജിവയ്ക്കണം’

ശിവശങ്കറിനെ മുഖ്യമന്ത്രി ഭയപ്പെടുന്നുവെന്നും അതിനാലാണ് അദ്ദേഹം ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രാജ്യാന്തര കളളക്കടത്ത് ഏജൻസികളെ സഹായിക്കുന്ന പ്രിൻസിപ്പൽ സെക്രട്ടറിയെ വാനോളം പുകഴ്ത്തുകയും സംരക്ഷിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിക്ക് ആ സ്ഥാനത്ത് ഇരിക്കാൻ അർഹതയില്ല. മുഖ്യമന്ത്രിയും സർക്കാരും രാജിവച്ച് ജനവിധി തേടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Advertisment

ഐടി വകുപ്പിൽ നൂറുകണക്കിന് അനധികൃത നിയമനങ്ങളാണ് കഴിഞ്ഞ നാലു വർഷമായി നടന്നത്. ഇതെല്ലാം മുഖ്യമന്ത്രി അറിഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറി നടത്തിയ നിയമനങ്ങളാണ്. സർവീസ് ചട്ടം ലംഘിച്ച ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്ത് അറസ്റ്റ് ചെയ്യണമെന്നും ചെന്നിത്തല പറഞ്ഞു. സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് പോകും മുൻപേ സ്പീക്കർ അതിനെക്കുറിച്ച് അന്വേഷിക്കണ്ടേയെന്നും ചെന്നിത്തല ചോദിച്ചു.

അതിനിടെ, സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍റെ പെരിന്തൽമണ്ണയിലെ വസതിക്ക് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. കേസിലെ മുഖ്യ പ്രതിയെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷ് വിളിച്ചതിനെതുടര്‍ന്ന് ഒരു സ്ഥാപനത്തിന്‍റെ ഉദ്ഘാടനത്തിന് ശ്രീരാമകൃഷ്ണന്‍ പോയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സ്പീക്കറുടെ രാജി ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്പീക്കറുടെ വസതിയിലേക്ക് മാര്‍‌ച്ച് നടത്തിയത്. മാർച്ചിൽ നേരിയ സംഘർഷമുണ്ടായി.

Ramesh Chennithala K Surendran

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: