/indian-express-malayalam/media/media_files/uploads/2020/07/Gold.jpg)
കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ പത്ത് പ്രതികൾക്ക് എൻഐഎ കോടതി ജാമ്യം അനുവദിച്ചു. മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ തള്ളി.
പത്ത് പ്രതികൾക്ക് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
സെയ്‌തലവി (8-ാം പ്രതി), അബ്‌ദു പി.ടി (9), മുഹമ്മദ് അലി ഇബ്രാഹിം (11), മുഹമ്മദ് ഷെഫീഖ് (14), ഹംജദ് അലി (19), അബ്‌ദുൾ ഹമീദ് (24), സി.ബി.ജിഫ്‌സൽ (21), മുഹമ്മദ് അബ്‌ദുൾ ഷമീം (23), അബൂബക്കർ (22), മുഹമ്മദ് അൻവർ (16) എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്.
പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം, സംസ്ഥാനം വിട്ടു പോകരുത്, പത്ത് ലക്ഷം രൂപയുടെ ബോണ്ട് എന്നിവയാണ് ജാമ്യവ്യവസ്ഥകൾ.
Read Also: സ്വർണക്കടത്ത്: ദാവൂദ് ഇബ്രാഹിമിന്റെ കമ്പനിയുമായി ബന്ധമെന്ന് സംശയം
ഏഴാം പ്രതി മുഹമ്മദ് ഷാഫി, പന്ത്രണ്ടാം പ്രതി മുഹമ്മദലി, പതിമൂന്നാം പ്രതി കെ.ടി.ഷറഫുദ്ദീൻ എന്നിവരുടെ ജാമ്യാപേക്ഷകളാണ് കോടതി തള്ളിയത്.
ഒന്നാം പ്രതി പി.എസ്.സരിതും രണ്ടാം പ്രതി സ്വപ്‌ന സുരേഷും ജാമ്യാപേക്ഷ പിൻവലിച്ചു.
അതേസമയം, തിരുവനന്തപുരം വിമാനത്താവളം ആസ്ഥാനമാക്കി നടത്തിയ സ്വര്‍ണക്കടത്ത് കേസിൽ തീവ്രവാദ ബന്ധം ആരോപിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. കേസിലെ പ്രതികൾക്ക് അധോലക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി സത്യവാങ്മൂലത്തിൽ പറയുന്നു.
കേസിലെ ഏഴ് പ്രതികളുടെ ജാമ്യാപേക്ഷയ്ക്ക് മറുപടിയായാണ് അന്വേഷണ ഏജൻസി എതിർ സത്യവാങ്മൂലം നൽകിയത്. സ്വർണ്ണക്കടത്തിന്റെ വരുമാനം ദേശ വിരുദ്ധ, ഭീകരപ്രവർത്തനങ്ങളുമായി ബന്ധിപ്പിക്കുന്ന രഹസ്യാന്വേഷണ വിവരങ്ങൾ ക്ലെയിം ചെയ്തുകൊണ്ട്, പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ 180 ദിവസം വരെ തടങ്കലിൽ വയ്ക്കുന്നത് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാൻ അനിവാര്യമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.