Latest News

സ്വർണക്കടത്ത്: ദാവൂദ് ഇബ്രാഹിമിന്റെ കമ്പനിയുമായി ബന്ധമെന്ന് സംശയം

സ്വർണ്ണക്കടത്തിന്റെ വരുമാനം ദേശ വിരുദ്ധ, ഭീകരപ്രവർത്തനങ്ങളുമായി ബന്ധിപ്പിക്കുന്ന രഹസ്യാന്വേഷണ വിവരങ്ങൾ ക്ലെയിം ചെയ്തുകൊണ്ട്, പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ 180 ദിവസം വരെ തടങ്കലിൽ വയ്ക്കുന്നത് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാൻ അനിവാര്യമാണെന്ന് റിപ്പോർട്ടിൽ പറയുന്നു

dawood ibrahim, pakistan, mumbai blast

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം ആസ്ഥാനമാക്കി നടത്തിയ സ്വര്‍ണക്കടത്ത് കേസിൽ തീവ്രവാദ ബന്ധം ആരോപിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐ‌എ) കൊച്ചിയിലെ പ്രത്യേക എൻ‌ഐ‌എ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. കേസിലെ പ്രതികൾക്ക് അധോലക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി സത്യവാങ്മൂലത്തിൽ പറയുന്നു.

കേസിലെ ഏഴ് പ്രതികളുടെ ജാമ്യാപേക്ഷയ്ക്ക് മറുപടിയായാണ് അന്വേഷണ ഏജൻസി എതിർ സത്യവാങ്മൂലം നൽകിയത്. സ്വർണ്ണക്കടത്തിന്റെ വരുമാനം ദേശ വിരുദ്ധ, ഭീകരപ്രവർത്തനങ്ങളുമായി ബന്ധിപ്പിക്കുന്ന രഹസ്യാന്വേഷണ വിവരങ്ങൾ ക്ലെയിം ചെയ്തുകൊണ്ട്, പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ 180 ദിവസം വരെ തടങ്കലിൽ വയ്ക്കുന്നത് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാൻ അനിവാര്യമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

കേസിലെ അഞ്ചാമത്തെ പ്രതി റമീസ് താൻസാനിയയിൽ വജ്രവ്യാപാരം ആരംഭിക്കാൻ ശ്രമിച്ചതായും രാജ്യത്ത് സ്വർണ്ണ ഖനന ലൈസൻസ് നേടാൻ ശ്രമിച്ചതായും ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയെന്നും താൻസാനിയയിൽ നിന്ന് സ്വർണം കൊണ്ടുവന്ന് യുഎഇയിൽ വിറ്റുവെന്നും ഏജൻസി അറിയിച്ചു.

Read More: ശിവശങ്കറിന് ആശ്വാസം; 23 വരെ അറസ്റ്റ് ചെയ്യരുത് എന്ന് ഹൈക്കോടതി

ദാവൂദിനെക്കുറിച്ചുള്ള യുഎൻ സെക്യൂരിറ്റി കൗൺസിൽ ഉപരോധ സമിതിയുടെ (യുഎൻ‌എസ്‌സി) വിവരണ സംഗ്രഹവും യുഎസ് ട്രഷറി വകുപ്പ് പ്രസിദ്ധീകരിച്ച ഫാക്റ്റ് ഷീറ്റും ഏജൻസി ഉദ്ധരിച്ചു. ആഫ്രിക്കയിലെ അദ്ദേഹത്തിന്റെ സംഘത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ഇതിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്. ടാൻസാനിയയിലെ ദാവൂദ് ഇബ്രാഹിമിന്റെ വജ്രവ്യാപാരത്തെക്കുറിച്ചും സമീപകാല വാർത്താ റിപ്പോർട്ടുകളിൽ പരാമർശങ്ങൾ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ കൂട്ടാളിയായ “ഫിറോസ്” ആണ് ഇത് കൈകാര്യം ചെയ്യുന്നത്.

ഇന്ത്യയിലെ സാമ്പത്തിക ഏജൻസികളുടെ പരമോന്നത രഹസ്യാന്വേഷണ വിഭാഗമായ സെൻട്രൽ ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോ (സിഇഐബി) 2019 ഒക്ടോബറിൽ എൻ‌ഐ‌എ ഡയറക്ടർ ജനറലിന് റിപ്പോർട്ട് അയച്ചിരുന്നു. കേരളത്തിലെ സ്വർണ്ണക്കടത്തിൽ നിന്നുള്ള വരുമാനം തീവ്രവാദത്തിനും മറ്റ് ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കും ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച് റിപ്പോർട്ടിൽ പറയുന്നു.

കൈവെട്ട് കേസില്‍ വെറുതെവിട്ട മുഹമ്മദലിക്ക് ഐ.എസുമായും സിമിയുമായും ബന്ധമുള്ളതായും എന്‍.ഐ.എ അവകാശപ്പെട്ടു. സിറിയയിലെ ഐ.എസ് അംഗങ്ങളുടെ വിവരങ്ങളടങ്ങിയ പത്ര കട്ടിങ്, മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത വാഗമണ്‍ സിമി ക്യാമ്പ് കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളുടെ ഫോട്ടോകള്‍ അടങ്ങിയ പത്രവാര്‍ത്ത എന്നിവ തെളിവായി ചൂണ്ടിക്കാട്ടുന്നു. ഫോര്‍മാറ്റ് ചെയ്ത മൊബൈലിന്റെ ഫോറന്‍സിക് റിപ്പോര്‍ട്ട് വന്ന ശേഷം മുഹമ്മദലിയെ വീണ്ടും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ട്.

ഡി കമ്പനിയുമായും ഇസ്ലാമിക് സ്റ്റേറ്റുമായുമുള്ള പ്രതികളുടെ ബന്ധം സ്ഥാപിക്കുന്നതാണ് എൻഐഎ റിപ്പോർട്ട് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രതികരിച്ചു.
“ഈ കള്ളക്കടത്തുകാരെ സംസ്ഥാന സർക്കാർ സംരക്ഷിക്കുന്നു. അധികാരത്തിൽ തുടരാനുള്ള ധാർമ്മിക അവകാശങ്ങൾ മുഖ്യമന്ത്രിക്ക് നഷ്ടപ്പെട്ടു, അതിനാൽ അദ്ദേഹം ഉടൻ രാജിവയ്ക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.”

“കേരളത്തിൽ നടന്ന ഏറ്റവും വലിയ കുറ്റകൃത്യമാണിത്. നിർഭാഗ്യവശാൽ, സംസ്ഥാന സർക്കാർ കുറ്റവാളികളെ പിന്തുണയ്ക്കുകയായിരുന്നു. ഈ കുറ്റകൃത്യത്തിന്റെ വിശദാംശങ്ങൾ എൻ‌ഐ‌എ കണ്ടെത്തും,” പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.

Read in English: Kerala gold smuggling case: NIA suspects D-Company link, opposes bail pleas

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala gold smuggling case nia suspects d company link opposes bail pleas

Next Story
കൂടത്തായി കൊലക്കേസ്: മുഖ്യ പ്രതി ജോളിക്ക് ജാമ്യംKerala News Live, Kerala News in Malayalam Live
The moderation of comments is automated and not cleared manually by malayalam.indianexpress.com