/indian-express-malayalam/media/media_files/uploads/2020/07/Swapna-Suresh-and-IT-Secretary.jpg)
കൊച്ചി: സ്വർണക്കടത്തിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന് അറിയാമായിരുന്നുവെന്ന് സ്വപ്‌ന സുരേഷ് മൊഴി നൽകിയതായി എൻഫോഴ്‌സ്‌മെന്റ്. ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫീസിലെ അദ്ദേഹത്തിന്റെ സംഘത്തിനും സ്വർണക്കടത്തിനെക്കുറിച്ച് അറിവുണ്ടായിരുന്നു എന്നുമാണ് ഇന്നലെ നടന്ന ചോദ്യം ചെയ്യലിൽ സ്വപ്‌ന മൊഴി നൽകിയതെന്ന് എൻഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചു.
Read Also: ബിഹാറിലെ എൻഡിഎയുടെ വിജയത്തിന് കാരണം നരേന്ദ്ര മോദി: ചിരാഗ് പാസ്വാൻ
സ്വർണം വിട്ടുകിട്ടാൻ ശിവശങ്കർ ഇടപെട്ടു. സ്വപ്‌നയുമായി ശിവശങ്കറിനു അടുത്ത ബന്ധമുണ്ടായിരുന്നു. സ്വപ്‌നയ്‌ക്ക് ബാങ്ക് ലോക്കർ എടുത്തുകൊടുക്കാൻ ശിവശങ്കർ സഹായിച്ചു. ശിവശങ്കറുമായി അടുപ്പമുള്ളവരുടെ പേരുകൾ സ്വപ്‌ന ഇന്നലെ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയെന്നും ഇ.ഡി. കോടതിയെ രേഖാമൂലം അറിയിച്ചു. സ്വപ്‌ന സുരേഷിന് സ്‌മാർട്ട് സിറ്റി, കെഫോൺ, ലെെഫ് പദ്ധതികളുമായി ബന്ധമുണ്ട്. ശിവശങ്കർ രഹസ്യവിവരങ്ങൾ പങ്കിട്ടതിനു സ്വപ്‌നയുടെ വാട്‌സാപ്പ് രേഖകൾ തെളിവുണ്ട്. സന്തോഷ് ഈപ്പനുമായും ഖാലിദുമായും ശിവശങ്കറിന് ബന്ധമുണ്ട്. ലൈഫ് മിഷൻ, കെ ഫോണ്‍ കരാറുകളില്‍ യൂണിടാകിനെ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചെന്നും ഇ.ഡി. കോടതിയിൽ ചൂണ്ടിക്കാട്ടി.
Read Also: ബിനീഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും; കൂടുതല്‍ തെളിവുകളുമായി ഇഡി
അതേസമയം, കള്ളപ്പണം വെളുപ്പക്കൽ കേസിൽ എം.ശിവശങ്കറെ ഒരു ദിവസത്തേക്ക് കൂടി കോടതി എൻഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയിൽ വിട്ടു. സ്വപ്‌നയെ ഇന്നലെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ശിവശങ്കറെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന എൻഫോഴ്‌സ്‌മെന്റിന്റെ ആവശ്യം പരിഗണിച്ചാണ് ഒരു ദിവസത്തെ കസ്റ്റഡി കൂടി അനുവദിച്ചത്. ശിവശങ്കറിന്റെ ജാമ്യാപേക്ഷ പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ പരിഗണിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.