ബെംഗളൂരു: കള്ളപ്പണം വെളിപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റും. 14 ദിവസത്തേക്കാണ് 34-ാം അഡീഷണല്‍ സിറ്റി ആന്‍ഡ് സെഷന്‍സ് കോടതി ബിനീഷിനെ റിമാന്‍ഡ് ചെയ്തത്. തുടര്‍ച്ചയായി 11 ദിവസമാണ് ഇഡി ബിനീഷിനെ ചോദ്യം ചെയ്തത്.
ഒക്ടോബര്‍ 29നാണ് ലഹരിമരുന്നു കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ബിനീഷ് അറസ്റ്റിലായത്. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഇന്ന് രാവിലെ 11.30 ഓടെയാണ് ബിനീഷിനെ ഇ.ഡി ഉദ്യോഗസ്ഥര്‍ കോടതിയില്‍ ഹാജരാക്കിയത്.
Read More: ‘ഞങ്ങൾ ഇത്രയും ചെയ്യുന്നില്ലേ, നിങ്ങൾക്ക് ഒന്നിച്ച് നിന്നൂടെ?’; സുരേന്ദ്രനോട് കേന്ദ്ര നേതൃത്വം
കോടതി ചേര്‍ന്ന ഉടന്‍ തന്നെ ബിനീഷിന്റെ ജാമ്യഹര്‍ജി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇ.ഡി കൂടുതൽ തെളിവുകൾ നിരത്തി ആവശ്യത്തെ എതിർക്കുകയായിരുന്നു. ബിനീഷിന്റെ വീട്ടിൽനിന്നു കണ്ടെടുത്തുവെന്ന് പറയുന്ന മുഹമ്മദ് അനൂപിന്റെ ഡെബിറ്റ് കാർഡ് ഇടപാടുകളെക്കുറിച്ചും അഞ്ചു കമ്പനികളുടെ സാമ്പത്തിക ഇടപാടുസംബന്ധിച്ച വിവരങ്ങളുമാണ് ഇ.ഡി സമർപ്പിച്ചത്.
ബിനീഷിന്റെ സാമ്പത്തിക ഇടപാടുകളും ബിനാമി ബന്ധങ്ങളും അന്വേഷിക്കുന്നതിന്റെ ഭാഗമായി ബിനീഷിന്റെ തിരുവനന്തപുരത്തുള്ള വീട്ടിലെത്തി ഇഡി റെയ്ഡ് നടത്തിയിരുന്നു. ഒരു ദിവസത്തില്‍ അധികം നീണ്ടുനിന്ന റെയ്ഡില്‍ ബിനീഷിന്റെ കുട്ടിയെയുള്‍പ്പടെ വീട്ടുതടങ്കലിലാക്കി എന്ന് കുടുംബം ചുണ്ടിക്കാട്ടിയിരുന്നു.