scorecardresearch

കൊച്ചിയില്‍ നിന്നുള്ള പ്രകൃതി വാതകം മംഗലാപുരത്ത് എത്തി തുടങ്ങി; ഗെയ്ല്‍ പൈപ്പ് ലൈന്‍ കമ്മീഷന്‍ ചെയ്തു

പദ്ധതി പൂര്‍ണതോതിലായാല്‍ 500 മുതല്‍ 700 കോടി വരെ നികുതിവരുമാനം ലഭിക്കും

പദ്ധതി പൂര്‍ണതോതിലായാല്‍ 500 മുതല്‍ 700 കോടി വരെ നികുതിവരുമാനം ലഭിക്കും

author-image
WebDesk
New Update
കൊച്ചിയില്‍ നിന്നുള്ള പ്രകൃതി വാതകം മംഗലാപുരത്ത് എത്തി തുടങ്ങി; ഗെയ്ല്‍ പൈപ്പ് ലൈന്‍ കമ്മീഷന്‍ ചെയ്തു

തിരുവനന്തപുരം: ഗെയ്‌ൽ പൈപ്പ് ലൈൻ കമ്മീഷൻ ചെയ്‌തു. കൊച്ചി-മംഗലാപുരം പ്രകൃതി വാതക പൈപ്പ് ലെെനാണ് കമ്മീഷൻ ചെയ്‌തത്. കൊച്ചിയിൽ നിന്നുള്ള പ്രകൃതി വാതകം മംഗലാപുരത്ത് എത്തി തുടങ്ങി. മംഗലാപുരത്ത് മാംഗ്ലൂർ കെമിക്കൽസ് & ഫെർട്ടിലൈസേഴ്‌സിന് (MCF) ഇന്ന് മുതൽ പ്രകൃതി വാതകം നൽകി തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

Advertisment

Read Also: നിർദേശങ്ങളും അഭിപ്രായങ്ങളും പരിഗണിക്കുമെന്ന് സിപിഎം; പൊലീസ് നിയമഭേദഗതിയിൽ തിരുത്തലിന് സാധ്യത

എംആർപിഎൽ, ഒഎംപിഐ എന്നീ കമ്പനികൾക്ക് പ്രകൃതി വാതകം നൽകുന്നതിനുള്ള പണികൾ അന്തിമ ഘട്ടത്തിലാണ്. കേരളത്തിൽ പൈപ്പ് ലൈൻ കടന്നു പോകുന്ന സ്ഥലങ്ങളിൽ വീടുകൾക്കും, വാഹനങ്ങൾക്കും, വ്യവസായശാലകൾക്കും ചിലവ് കുറഞ്ഞ ഇന്ധനം ലഭ്യമാകുന്ന സാഹചര്യവും ഒരുങ്ങുകയാണ്. വീടുകൾക്കും വാഹനങ്ങൾക്കും ഇന്ധനം വിതരണം ചെയ്യുന്ന സിറ്റി ഗ്യാസ് വിതരണ ശൃംഗല (CGD) പൈപ്പ് ലൈൻ വിന്യാസം പൂർത്തിയാകുന്നതോടെ യാഥാർത്ഥ്യമാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പദ്ധതി പൂര്‍ണതോതിലായാല്‍ 500 മുതല്‍ 700 കോടി വരെ നികുതിവരുമാനം ലഭിക്കും. പദ്ധതിയിലെ തടസം നീക്കാന്‍ സഹായിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി നേരത്തെ നന്ദി പറഞ്ഞിരുന്നു.

Pinarayi Vijayan Gail Pipe Line

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: