/indian-express-malayalam/media/media_files/uploads/2019/10/Kodiyeri-and-Sudhakaran.jpg)
തിരുവനന്തപുരം: അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്‌മാനെതിരെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും സിപിഎം നേതാവുമായ ജി.സുധാകരന്‍ നടത്തിയ 'പൂതന' പരാമര്‍ശത്തെ കുറിച്ച് പരിശോധിക്കുമെന്ന് സിപിഎം.
സുധാകരന്‍ നടത്തിയ പൂതന പരാമര്‍ശം പാര്‍ട്ടി പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പരാമര്‍ശം ഏത് സാഹചര്യത്തിലാണ് നടത്തിയതെന്ന് സുധാകരനോട് ചോദിക്കുമെന്ന് കോടിയേരി പറഞ്ഞു.
സ്ത്രീകളെ അധിക്ഷേപിക്കുന്ന നിലപാട് സിപിഎമ്മിനില്ലെന്നും സുധാകരന്‍ നടത്തിയ പ്രസ്താവന തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും കോടിയേരി വ്യക്തമാക്കി. സുധാകരന്‍ കവിയും സാഹിത്യകാരനുമാണെന്നും കോടിയേരി പറഞ്ഞു.
Read Also: പൊന്നാമറ്റം വീട് പൂട്ടി സീല്‍ ചെയ്തു; ജയിലില്‍ വച്ച് ജോളി മാനസികാസ്വസ്ഥ്യം പ്രകടിപ്പിച്ചു
അതേസമയം, സുധാകരന്റെ പരാമര്‍ശം യുഡിഎഫ് രാഷ്ട്രീയ ആയുധമാക്കുകയാണ്. മന്ത്രി സുധാകരന് സമനില തെറ്റിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഷാനിമോള്‍ക്കെതിരെ നടത്തിയ പ്രസ്താവന പിന്‍വലിച്ച് സുധാകരന്‍ മാപ്പ് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
സ്ഥാനാര്‍ഥിയുടെ മനോവീര്യം തകര്‍ക്കാനുള്ള ശ്രമമാണിത്. സ്ത്രീകളെ അപമാനിക്കുന്നത് ഇടതു നേതാക്കള്‍ക്ക് ഫാഷനാണ്. പൂതനയെന്ന് വിളിക്കാന്‍ എന്ത് പ്രകോപനമാണ് ഉണ്ടായതെന്ന് പറയണം. ഖേദം പ്രകടിപ്പിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നും ചെന്നിത്തല പറഞ്ഞു.
വെളളിയാഴ്ച നടന്ന തൈക്കാട്ടുശേരിയിലെ കുടുംബയോഗത്തിലായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. പൂതനകള്‍ക്കു ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്നും കള്ളം പറഞ്ഞും മുതലക്കണ്ണീര്‍ ഒഴുക്കിയുമാണ് യുഡിഎഫ് സ്ഥാനാര്‍ഥി ജയിക്കാന്‍ ശ്രമിക്കുന്നതെന്നുമായിരുന്നു ജി.സുധാകരൻ പറഞ്ഞത്.
Read Also: സുധാകരന്റെ ‘പൂതന’ പരാമര്‍ശത്തില്‍ അടിയന്തര റിപ്പോര്‍ട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷന്‍
കഴിഞ്ഞ തവണ 38000 വോട്ടിന് തോറ്റപ്പോഴും സി.ആര്‍ ജയപ്രകാശ് കള്ളം പറഞ്ഞ് വോട്ട് ചോദിച്ചിരുന്നില്ല. ഇത്തവണ എറണാകുളത്ത് നിന്ന് കുറച്ച് സുഹൃത്തുക്കളെ കൊണ്ടുവന്ന് കള്ള പ്രചാരണം നടത്തുകയാണ്. വീണ്ടും അരൂരില്‍ ഒരു ഇടതു എംഎല്‍എയാണ് വേണ്ടതെന്നും സുധാകരന്‍ പറഞ്ഞിരുന്നു.
സംഭവം വിവാദമായതോടെ തിരുത്തലുമായി മന്ത്രി തന്നെ രംഗത്തെത്തി. ഷാനിമോൾ ഉസ്മാൻ തനിക്കു സഹോദരിയെപ്പോലെയാണെന്നു മന്ത്രി ജി.സുധാകരൻ പറഞ്ഞു. ഷാനിമോൾ ഉസ്മാനെതിരെ ‘പൂതന’ പ്രയോഗം നടത്തിയിട്ടില്ല. മാധ്യമങ്ങളാണ് അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നത്. അടുക്കളയിൽ കയറിയല്ല വാർത്ത എടുക്കേണ്ടത്. ഷാനിമോളെ മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us