scorecardresearch

കോട്ടയത്ത് നാലംഗ കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ചു; രണ്ടുപേർ മരിച്ചു

സുകുമാരന്റെ മൂത്ത മകളുടെ വിവാഹം അടുത്തിടെ മുടങ്ങിയിരുന്നു. ഇതിൽ കുടുംബം വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു

സുകുമാരന്റെ മൂത്ത മകളുടെ വിവാഹം അടുത്തിടെ മുടങ്ങിയിരുന്നു. ഇതിൽ കുടുംബം വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു

author-image
WebDesk
New Update
suicide, crime, ie malayalam

കോട്ടയം: ബ്രഹ്മമംഗലത്ത് നാലംഗ കുടുംബം ആസിഡ് കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതിൽ രണ്ടുപേർ മരിച്ചു. കാലായിൽ സുകുമാരന്റെ ഭാര്യ സീന, മൂത്ത മകൾ സൂര്യ എന്നിവരാണ് മരിച്ചത്. സുകുമാരനും ഇളയമകൾ സുവർണയും ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.

Advertisment

ഇന്നലെ രാത്രിയോടെയാണ് സംഭവം. സുകുമാരന്റെയും സുവർണയുടെയും നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

സൂര്യയുടെ വിവാഹം അടുത്തിടെ മുടങ്ങിയിരുന്നു. ഇതിൽ കുടുംബം വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.

ആത്മഹത്യാ പ്രവണതയെ അതിജീവിക്കാൻ സഹായിക്കുന്ന എൻ‌ജി‌ഒകൾ രാജ്യത്തുണ്ട്. മാനസികാരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന അവരുടെ സേവനങ്ങൾക്കായി കൗൺസിലിങ് ഹെൽപ്‌ലൈനുകളിൽ വിളിക്കാം. ആവശ്യമുള്ളവർക്ക് താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

കേരളത്തിലെ എൻജിഒകളും ഹെൽപ്പ് ലൈൻ നമ്പറും: പ്രതീക്ഷ- 0484 2448830; മൈത്രി-0484-2540530. കേരളത്തിനു പുറത്തുള്ള എൻ ജി ഒകളും ഹെൽപ്പ് ലൈൻ നമ്പറുകളും

ഹൈദരാബാദ് (Roshni)- 040 790 4646, മുംബൈ (Aasra)-022 2754 6669, ഡൽഹി (Sanjivini)- 011-24311918, ചെന്നൈ (Sneha) 044- 24640050, ബെംഗളുരൂ (Sahai) 080-25497777.

Read Also: കണ്ണൂർ കോളേജിലെ റാഗിങ്; ആറ് വിദ്യാർത്ഥികൾ കസ്റ്റഡിയിൽ

Suicide

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: