കണ്ണൂർ: കണ്ണൂരിലെ നെഹർ കോളജിൽ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിയെ റാഗിങ് ചെയ്ത സംഭവത്തിൽ ആറ് സീനിയർ വിദ്യാർത്ഥികൾ പിടിയിൽ. ഇവരെ ഇന്ന് പുലർച്ചെ സ്വന്തം വീടുകളിൽ നിന്നാണ് ചക്കരക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തത്.
രണ്ടാംവർഷ ഇക്കണോമിക്സ് ബിരുദ വിദ്യാർത്ഥിയായ പി. അൻഷാദിനെ മൂന്നാം വർഷ വിദ്യാർത്ഥികളാണ് റാഗ് ചെയ്തത്. വെള്ളിയാഴ്ചയാണ് സംഭവം. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചു മടങ്ങിയെത്തിയ അൻഷാദിനെ സീനിയർ വിദ്യാർത്ഥികൾ ശുചിമുറിയിൽ കൊണ്ടുപോയി മർദിക്കുകയായിരുന്നു.
അൻഷാദിന്റെ കയ്യിലുള്ള പണം ആവശ്യപ്പെട്ടും പെൺകുട്ടികളോട് സംസാരിക്കുന്നോയെന്നും ചോദിച്ചായിരുന്നു മർദനം. ബോധം നഷ്ടപ്പെട്ട അൻഷാദിന് ആശുപത്രിയിൽ ചികിത്സ ലഭ്യമാക്കിയശേഷാണ് ബോധം തിരിച്ചുകിട്ടിയത്.
കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികൾക്കെതിരെ റാഗിങ് ഉൾപ്പടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസ്. ഇവരെ കോളജിലെ സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് പൊലീസ് തിരിച്ചറിഞ്ഞത്.
Also Read: വാഹനാപകടത്തിൽ മോഡലുകൾ മരിച്ച സംഭവം; കാർ ഓടിച്ചയാൾ അറസ്റ്റിൽ