scorecardresearch

മിസ് കേരള വിജയികളായ അൻസിയും അഞ്ജനയും വാഹനാപകടത്തില്‍ മരിച്ചു

ഇന്ന് പുലര്‍ച്ചെ എറണാകുളം ബൈപ്പാസ് റോഡിലാണ് അപകടം നടന്നത്

ഇന്ന് പുലര്‍ച്ചെ എറണാകുളം ബൈപ്പാസ് റോഡിലാണ് അപകടം നടന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Miss Kerala, Ansi Kabeer, Accident

അഞ്ജന ഷാജന്‍ (ഇടത്), അന്‍സി കബീര്‍ (വലത്)

കൊച്ചി: മുന്‍ മിസ് കേരളയും റണ്ണറപ്പും വാഹനാപകടത്തില്‍ മരിച്ചു. 2019 മിസ് കേരള വിജയി അന്‍സി കബീര്‍ (25), റണ്ണര്‍ അപ്പ് അഞ്ജന ഷാജന്‍ (26) എന്നിവരാണ് മരിച്ചത്. എറണാകുളം ബൈപ്പാസ് റോഡില്‍ ഹോളിഡേ ഇന്‍ ഹോട്ടലിനു മുന്നില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം.

Advertisment
Car Accident, Miss Keala
ഫൊട്ടോ: നിതിന്‍ കൃഷ്ണന്‍

ബൈക്കിലിടിച്ച ഇവരുടെ കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അന്‍സിയും അഞ്ജനയും തൽക്ഷണം മരിച്ചു. നാലു പേരാണ് കാറില്‍ ഉണ്ടായിരുന്നത്. പരുക്കേറ്റ മറ്റു രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.

publive-image
ഫൊട്ടോ: നിതിന്‍ കൃഷ്ണന്‍

തിരുവനന്തപുരം ആറ്റിങ്ങല്‍ അബ്ദുൽ കബീർ-റസീന ബീവി ദമ്പതികളുടെ ഏക മകളാണ് അൻസി. അന്‍സിയുടെ സുഹൃത്തായ അഞ്ജന തൃശൂര്‍ സ്വദേശിയാണ്. മണപ്പുറം മിസ് സൗത്ത് ഇന്ത്യ 2021 കിരീടം അൻസി കബീർ സ്വന്തമാക്കിയിരുന്നു.

Also Read: വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരും; ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Advertisment
Car Accident Ernakulam Death

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: