scorecardresearch

കളമശ്ശേരിയിലെ സ്വകാര്യ കമ്പനിയില്‍ വന്‍ തീപ്പിടിത്തം

എങ്ങനെയാണ് തീപ്പിടിച്ചത് എന്നത് സംബന്ധിച്ച് വ്യക്തതയില്ല

എങ്ങനെയാണ് തീപ്പിടിച്ചത് എന്നത് സംബന്ധിച്ച് വ്യക്തതയില്ല

author-image
WebDesk
New Update
Fire Accident, Kochi, Fire Force

എക്സ്പ്രസ് ഫൊട്ടോ: നിതിന്‍ ആര്‍. കെ.

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജിന് സമീപം ഗ്രീന്‍ ലീഫ്സ് എക്സ്ട്രാക്ഷന്‍ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയില്‍ വന്‍ തീപ്പിടിത്തം. കമ്പനിയിലെ ഓയില്‍ ടാങ്കിന് തീപ്പിടിച്ചതെന്നാണ് ലഭിക്കുന്ന വിവരം. രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം.

Advertisment

തീപ്പിടിത്തം ശ്രദ്ധയില്‍പെട്ട നാട്ടുകാരാണ് ഫയര്‍ഫോഴ്സില്‍ വിവരം അറിയിച്ചത്. കൊച്ചി യൂണിറ്റിലില്‍ ഉള്ള വിവിധ സംഘങ്ങള്‍ എത്തിയായിരുന്നു തീയണയ്ക്കാനുള്ള ശ്രമം നടത്തിയത്. എന്നാല്‍ തീ ആളിപ്പടര്‍ന്നതോടെ ദൗത്യം ദുഷ്കരമായി.

പിന്നീട് ജില്ലയുടെ വിവധ ഭാഗങ്ങളിലുള്ള യൂണിറ്റുകള്‍ സംഭവസ്ഥലത്ത് എത്തുകയായിരുന്നു. എന്നാല്‍ എങ്ങനെയാണ് തീപ്പിടിച്ചത് എന്നത് സംബന്ധിച്ച് വ്യക്തതയില്ല. കിന്‍ഫ്രയ്ക്ക് അകത്തുള്ള സ്ഥാപനമായതിനാല്‍ തന്നെ വലിയ അപകടമാണ് ഒഴിവായത്.

Also Read: 43 മണിക്കൂര്‍ നീണ്ട ആശങ്കയ്ക്ക് വിരാമം; ബാബുവിനെ മലമുകളില്‍ എത്തിച്ചു

Advertisment
Fire Force Kochi Fire

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: