/indian-express-malayalam/media/media_files/uploads/2021/01/Edayar-fire-1.jpg)
കൊച്ചി: എടയാർ വ്യാവസായിക മേഖലയിൽ വൻ തീപിടിത്തം. പെയിന്റ് ഉത്പന്നങ്ങൾ നിർമിക്കുന്ന കമ്പനികളിലും റബ്ബർ റീസൈക്ലിങ് യൂണിറ്റിലുമാണ് തീപിടിച്ചത്. മുപ്പതിലധികം ഫയർഫോഴ്സ് യൂണിറ്റുകൾ മൂന്ന് മണിക്കൂറെടുത്താണ് തീ പൂർണമായും അണച്ചത്.
ഓറിയോന്‍ എന്ന കമ്പനിക്കാണ് ആദ്യം തീ പിടിച്ചത്. തീ പടരുന്നത് ശ്രദ്ധയില്‍പെട്ട തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. എന്നാൽ ജനറൽ കെമിക്കൽസ്, ശ്രീകോവിൽ റബർ കമ്പനി, സി.ജി. ലൂബ്രിക്കന്റ്സ് എന്നീ സ്ഥാപനങ്ങളിലേക്കും തീ പടരുകയായിരുന്നു. ഇടിമിന്നലാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു.
Also Read: ഓപ്പറേഷൻ സ്ക്രീൻ: ഫിലിം ഒട്ടച്ചതും കർട്ടനിട്ട വാഹനങ്ങളും കുടുങ്ങും
കമ്പനികളില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും അഗ്‌നിക്ക് ഇരയായി. സമീപത്തെ ഓയില്‍ കമ്പനിയിലേക്ക് തീ പടരുന്നത് തടയാനായതിനാല്‍ ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാനായി. അട്ടിമറിയുണ്ടോയെന്നും അന്വേഷിക്കുന്നുണ്ടെന്നും കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ബിനാനിപുരം എസ്ഐ പറഞ്ഞു. പൊലീസിന്റെ നിര്‍ദേശപ്രകാരം ഫൊറന്‍സിക് വിഭാഗവും കെഎസ്ഇബി അധികൃതരുമെത്തി പരിശോധന നടത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.