ഓപ്പറേഷൻ സ്ക്രീൻ: ഫിലിം ഒട്ടിച്ചതും കർട്ടനിട്ട വാഹനങ്ങളും കുടുങ്ങും

ഫിലിമും കർട്ടനും നീക്കാത്ത വാഹനങ്ങളുടെ റജിസ്ട്രേഷൻ ഉൾപ്പടെ റദ്ദാക്കും

motor vehicle department. mvd checking. traffic violation. fine, e challan,

തിരുവനന്തപുരം: കാഴ്ച മറയ്ക്കുന്ന തരത്തിൽ കൂളിങ് ഫിലിമും കർട്ടനുമിട്ട വാഹനങ്ങളെ പിടിക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ ഓപ്പറേഷൻ സ്ക്രീൻ. തിങ്കളാഴ്ച മുതൽ സംസ്ഥാന വ്യാപകമായി മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തും. സുപ്രീം കോടതിയും ഹൈക്കോടതിയും ആവശ്യപ്പെട്ടിട്ടും മന്ത്രിമാരടക്കമുള്ളവർ കർട്ടനും ഫിലിമും നീക്കാത്തത് വിവാദമായിരുന്നു.

ഈ പശ്ചാത്തലത്തിലാണ് നടപടി കടുപ്പിക്കാൻ മോട്ടോർ വാഹന വകുപ്പ് ഒരുങ്ങുന്നത്. ഫിലിമും കർട്ടനും നീക്കാത്ത വാഹനങ്ങളുടെ റജിസ്ട്രേഷൻ ഉൾപ്പടെ റദ്ദാക്കും. നിയമം ലംഘിച്ച വാഹനങ്ങൾക്ക് ഇ-ചെല്ലാൻ വഴിയാകും പെറ്റി ചുമത്തുക. അതേസമയം, യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലാകണം പരിശോധനയെന്നും നിർദേശിച്ചിട്ടുണ്ട്.

Also Read: എടയാർ വ്യാവസായ മേഖലയിൽ വൻതീപിടിത്തം

മുൻപ് കേസെടുത്തിട്ടും വീണ്ടും ഇത്തരം നിയമലംഘനങ്ങൾ ആവർത്തിക്കുന്നവരെ ഇ-ചെല്ലാൻ സംവിധാനത്തിലൂടെ എളുപ്പം മനസ്സിലാക്കാൻ സാധിക്കും. ഗ്ലാസിൽ നിന്നും ഫിലിം, കർട്ടൻ എന്നിവ നീക്കാൻ വിസമ്മതിക്കുന്നവരുടെ വാഹനങ്ങളുടെ റജിസ്ട്രേഷൻ റദ്ദാക്കാനുള്ള നടപടികൾ സ്വീകരിക്കുകയും, കൂടാതെ അത്തരം വാഹനങ്ങളെ ബ്ലാക്ക് ലിസ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Operation screen motor vehicle department checking cooling film and curtain

Next Story
മദ്യം വാങ്ങാൻ ഇനി ബെവ് ക്യൂ ആപ് വേണ്ട; സർക്കാർ ഉത്തരവ്bevq, ബെവ്ക്യു, bevq app, bevque app, bev queue app, ബെവ്ക്യു ആപ്പ്, bevq app updates, ബെവ്ക്യു ആപ്പ് അപ്‌ഡേറ്റ്,liquor token kerala, മദ്യ ടോക്കണ്‍, bars, ബാര്‍, bevco outlets, ബെവ്‌കോ ഔട്ട്‌ലെറ്റ്,bevq bevco outlets, bevq bars, iemalayalam, ഐഇമലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com