scorecardresearch

സ്വാശ്രയ എംബിബിഎസ് ഫീസ് വര്‍ധിപ്പിച്ചു; പോരെന്ന് മാനേജുമെന്റുകൾ

19 കോളജുകളിലെ ഫീസ് ഘടനയാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്

19 കോളജുകളിലെ ഫീസ് ഘടനയാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്

author-image
WebDesk
New Update
doctor, mbbs, ie malayalam

തിരുവനന്തപുരം: സ്വാശ്രയ എംബിബിഎസ് ഫീസ് വര്‍ധിപ്പിച്ചു. ജസ്റ്റിസ് രാജേന്ദ്ര ബാബു അധ്യക്ഷനായ ഫീസ് നിര്‍ണയ സമിതിയാണ് ഫീസ് വര്‍ധന നിശ്ചയിച്ചത്. മുന്‍ വര്‍ഷത്തേക്കാള്‍ അരലക്ഷം രൂപ വീതം എല്ലാ കോളജുകളിലും വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍, ഈ ഫീസ് വര്‍ധന മതിയാകില്ലെന്നാണ് സ്വാശ്രയ മാനേജുമെന്റുകളുടെ നിലപാട്. ഈ ഫീസ് നിരക്കിനെതിരെ ചൊവ്വാഴ്ച സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് മാനേജുമെന്റ് അസോസിയേഷന്‍ വ്യക്തമാക്കുന്നത്.

Read Also: സ്റ്റൈപ്പന്‍റ് വർധന: മെഡിക്കൽ കോളേജ് വിദ്യാർഥികൾ സമരത്തിൽ

Advertisment

19 കോളജുകളിലെ ഫീസ് ഘടനയാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. 5.85 ലക്ഷം മുതല്‍ 7.19 ലക്ഷം വരെയാകും ഫീസ്. ഫീസ് വര്‍ധന വേണമെന്ന മാനേജുമെന്റുകളുടെ ആവശ്യം പരിഗണിച്ചാണ് അരലക്ഷം വീതം കോളജുകളില്‍ വര്‍ധിപ്പിച്ചിരിക്കുന്നത്.

എന്നാൽ, 85 ശതമാനം സീറ്റുകളിലും 12 ലക്ഷം രൂപ ഫീസ് വേണമെന്നായിരുന്നു മാനേജുമെന്റുകളുടെ ആവശ്യം. 15 ശതമാനം എൻആർഐ സീറ്റിൽ 30 ലക്ഷം രൂപ ഫീസായി വേണമെന്നും അസോസിയേഷൻ പറഞ്ഞിരുന്നു. ഉയർന്ന ഫീസ് ഘടന സർക്കാർ അംഗീകരിച്ചാൽ 10 ശതമാനം ബിപിഎൽ വിദ്യാർഥികളെ സൗജന്യമായി പഠിപ്പിക്കാമെന്നാണ് മാനേജുമെന്റുകൾ വാഗ്ദാനം ചെയ്തിരുന്നത്.

Kk Shailaja Mbbs Medical Entrance

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: