scorecardresearch

ഫ്രാങ്കോ മുളയ്ക്കലിന്റെ അടുത്ത സഹായി ആന്റണി മാടശ്ശേരിയില്‍ നിന്നും 10 കോടി രൂപ പിടിച്ചു

കണക്കില്‍ പെടാത്ത രൂപയാണ് പിടിച്ചെടുത്തത്

കണക്കില്‍ പെടാത്ത രൂപയാണ് പിടിച്ചെടുത്തത്

author-image
WebDesk
New Update
ഫ്രാങ്കോ മുളയ്ക്കലിന്റെ അടുത്ത സഹായി ആന്റണി മാടശ്ശേരിയില്‍ നിന്നും 10 കോടി രൂപ പിടിച്ചു

ഛണ്ഡിഗഡ്: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ സഹായിയില്‍ നിന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 10 കോടി രൂപ പിടിച്ചെടുത്തു. ഫ്രാങ്കോയുടെ അടുത്ത സഹായി ഫാ.ആന്റണി മാടശ്ശേരിയില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. കണക്കില്‍ പെടാത്ത രൂപയാണ് പിടിച്ചെടുത്തത്.

Advertisment

സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്നലെയാണ് പഞ്ചാബിലെ പ്രതാപ് പുരയിലെ താമസസ്ഥലത്ത് നിന്ന് ഫാ.ആന്റണിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ എടുക്കുന്നത്. ബിഷപ്പ് ഫ്രാങ്കോയുടെ ഏറ്റവും അടുത്തയാളാണ് ഫാ.ആന്റണി. ബിഷപ്പിന്റെ സാമ്പത്തിക ഇടപാടുകളില്‍ ബിനാമിയായി നില്‍ക്കുന്നത് ഫാ.ആന്റണിയാണെന്ന് ആരോപണമുണ്ട്. പീഡനക്കേസ് അട്ടിമറിക്കാന്‍ നടന്ന ശ്രമങ്ങളിലും ഫാ.ആന്റണിയുടെ പേര് ഉയര്‍ന്നിരുന്നു.

Read: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കണം: കന്യാസ്ത്രീകൾ

ഫ്രാന്‍സിസ്‌കന്‍ മിഷനേറിയസ് ഓഫ് ജീസസ്(എഫ്എംജെ)യുടെ ജനറലും നവജീവന്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഡയറക്ടറുമാണ് അറസ്റ്റിലായ ഫാ.ആന്റണി മാടശ്ശേരി.

Punjab Christian Missionary Father Rape Sexual Harassment

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: