/indian-express-malayalam/media/media_files/uploads/2022/03/indian-students.jpg)
ബങ്കറിൽ അഭയം തേടിയ വിദ്യാർഥികൾ
കൊച്ചി: ''കുട്ടികളുടെ അവസ്ഥ വളരെ പരിതാപകരമാണ്. ഭക്ഷണത്തിനും വെള്ളത്തിനുമായി അവർ ബുദ്ധിമുട്ടുകയാണ്. ഏതു സമയത്താണ് ആക്രമണ സൂചനാ സൈറൺ മുഴങ്ങുന്നതെന്ന് അറിയാത്തതിനാൽ രാത്രിയിൽ ഉറക്കമില്ല. ഭക്ഷണമൊക്കെ ചിലപ്പോൾ ഒരു നേരമാണ്. പലരും ക്ഷീണിതരാണ്. പലർക്കും ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയിട്ടുണ്ട്,'' യുദ്ധം രൂക്ഷമായ യുക്രൈനിലെ സുമിയിൽ പഠിക്കുന്ന മലയാളി വിദ്യാർഥി മിലന് മാത്യുവിന്റെ പിതാവ് മാത്യു, മകൻ ഉൾപ്പെടെയുള്ളവരുടെ അവസ്ഥ നിസഹായതോടെ പറഞ്ഞുതുടങ്ങി.
സുമി സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ എംബിബിഎസ് മൂന്നാം വർഷ വിദ്യാർഥിയായ മിലൻ ഉൾപ്പെടെയുള്ള എഴുന്നൂറോളം ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിക്കുന്ന കാര്യത്തിൽ ഇനിയും അനിശ്ചിതത്വം നീങ്ങിയിട്ടില്ല. ഒഴിപ്പിക്കൽ നടപടികൾക്കായി സുമി ഉൾപ്പെടെയുള്ള നാല് നഗരങ്ങളിൽ റഷ്യ ഇന്ന് വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടർന്ന് കുട്ടികളോട് തയാറായിരിക്കാൻ ഇന്ത്യൻ എംബസി അധികൃതർ നിർദേശം നൽകിയെങ്കിലും ചിലയിടങ്ങളിൽ അപ്രതീക്ഷിതമായി നടന്ന ഷെൽ ആക്രമണങ്ങൾ കാര്യങ്ങൾ തകിടം മറിച്ചിരിക്കുകയാണ്. ഒഴിപ്പിക്കൽ സംബന്ധിച്ച് നിലവിൽ ഒരു വിവരവുമില്ലെന്നാണ് വിദ്യാർഥികൾ പറയുന്നത്. ഇതോടെ മക്കൾ എന്നു സുരക്ഷിതരായി വീട്ടിലെത്തുമെന്ന് അറിയാതെ വിഷമിക്കുകയാണ് മാതാപിതാക്കൾ.
'' ഇന്നലെ വിളിച്ചപ്പോൾ ഒഴിപ്പിക്കലിനായി തയാറായി ഇരിക്കണമെന്നും പടിഞ്ഞാറ് ഭാഗത്തേക്കാണ് പോകുന്നതെന്ന നിർദേശം കിട്ടിയതായും മിലൻ പറഞ്ഞിരുന്നു. യൂണിവേഴ്സിറ്റി ഹോസ്റ്റലിലാണ് അവൻ അടക്കമുള്ള വിദ്യാർത്ഥികളുള്ളത്. 200 മലയാളി വിദ്യാർഥികൾ ഉണ്ടെന്നാണ് പറഞ്ഞത്. അവരുടെ അവസ്ഥ വളരെ പരിതാപകരമാണ്,'' കൊല്ലം കൊട്ടാരക്കര സ്വദേശിയായ മാത്യു ഇന്ത്യൻ എക്‌സ് സ് മലയാളത്തോടു പറഞ്ഞു.
'' ഇന്നലെ വിളിച്ചപ്പോൾ ഒഴിപ്പിക്കലിനായി തയാറായി ഇരിക്കണമെന്നും പടിഞ്ഞാറ് ഭാഗത്തേക്കാണ് പോകുന്നതെന്ന നിർദേശം കിട്ടിയതായും മിലൻ പറഞ്ഞിരുന്നു. യൂണിവേഴ്സിറ്റി ഹോസ്റ്റലിലാണ് അവൻ അടക്കമുള്ള വിദ്യാർത്ഥികളുള്ളത്. 200 മലയാളി വിദ്യാർഥികൾ ഉണ്ടെന്നാണ് പറഞ്ഞത്. അവരുടെ അവസ്ഥ വളരെ പരിതാപകരമാണ്,'' കൊല്ലം കൊട്ടാരക്കര സ്വദേശിയായ മാത്യു ഇന്ത്യൻ എക്‌സ്പ്രസ് മലയാളത്തോടു പറഞ്ഞു.
റഷ്യൻ ആക്രമണം രൂക്ഷമായതിനെതുടർന്നു ബങ്കറിൽ അഭയം തേടിയ വിദ്യാർഥികൾ pic.twitter.com/mwEikPtkJO
— IE Malayalam (@IeMalayalam) March 7, 2022
'' ഹോസ്റ്റലിലെ നാലാം നിലയിലാണ് മിലൻ താമസിക്കുന്നത്. ഏറ്റവും അടിയിലെ നിലയിൽ കുറച്ച് വെള്ളമുണ്ട്. അവിടെനിന്നു ബക്കറ്റിൽ വെള്ളമെടുത്ത് നാലാം നിലയിൽ കൊണ്ടുപോവുകയാണ്. ഭക്ഷണം പാചകം ചെയ്യാനും പ്രാഥമിക ആവശ്യങ്ങൾക്കുമായി ഈ വെള്ളമാണ് ഉപയോഗിക്കുന്നത്. വൈദ്യുതി ഇടയ്ക്കിടെ പോകുന്നുണ്ട്. ഇതിനിടയിലും മകനുമായി സംസാരിക്കാൻ കഴിയുന്നതും ഇടയ്ക്കിടെ വീഡിയോ കോളിലൂടെ കാണാൻ കഴിയുന്നതുമാണ് ചെറിയ ആശ്വാസം,'' അദ്ദേഹം പറഞ്ഞു.
സൈറൺ കേട്ടാലുടൻ ബങ്കറിലേക്ക് ഓടിപ്പോകും. 4-5 മണിക്കൂർ കഴിയുമ്പോഴാണ് മുറിയിലേക്ക് പോവുക. ഹോസ്റ്റലിനു പുറത്ത് ഷെല്ലിങ്ങും ബോംബാക്രമണവും ശക്തമാണ്. അവിടുത്തെ പ്രദേശവാസികൾ തന്നെ സായുധസേനയായി മാറിയിട്ടുണ്ട്. പെട്രോൾ ബോംബും തോക്കുമായി ആരെയും ആക്രമിക്കാൻ തയാറായി അവർ നിൽക്കുകയാണ്. അതില്ലായിരുന്നുവെങ്കിൽ റഷ്യൻ അതിർത്തിയിലേക്കു കുട്ടികൾ നടന്നുപോയേനെ. അത് സുരക്ഷിതമല്ലെന്ന് എംബസി കർശന നിർദേശം കൊടുത്തിട്ടുണ്ട്. മകനടക്കമുള്ള കുട്ടികൾക്ക് എന്നു രക്ഷപ്പെടാൻ കഴിയുമെന്ന് അറിയില്ല. എപ്പോഴും പ്രാർത്ഥനയിലാണെന്നും അദ്ദേഹം പറഞ്ഞു.
/indian-express-malayalam/media/media_files/uploads/2022/03/Sumy-students-collecting-snow-2.jpg)
മാത്യുവിന്റേതിനു സമാനമായ അവസ്ഥയിലാണ് കൊച്ചി സ്വദേശി ബിജൂർ. സുമി സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയാണ് മകൻ അതുൽ ബിജൂർ. ''12 ദിവസമായി ഹോസ്റ്റിലാണ് മകൻ കഴിയുന്നത്. ഇടയ്ക്കിടെ ബങ്കറിൽ പോകും. കുടിക്കാൻ വെള്ളമില്ല, കഴിക്കാൻ ഭക്ഷണമില്ല. വെള്ളം കിട്ടാതെ വന്നപ്പോൾ മഞ്ഞ് ശേഖരിച്ച് ഉരുക്കിയാണ് കുടിച്ചത്. ഇടയ്ക്കിടെ വൈദ്യുതി പോകും. എല്ലാം ദിവസവും ബോംബും ഷെല്ലാക്രമണവുമാണ്,'' അദ്ദേഹം പറഞ്ഞു.
''എംബസിയിൽന്ന് യാതൊരുവിധ സഹായവുമില്ലെന്നാണ് മകൻ പറയുന്നത്. റഷ്യൻ അതിർത്തിയിലേക്കു നടക്കാൻ പോകുന്നുവെന്നാണ് അവൻ പറഞ്ഞത്. എത്രത്തോളം സുരക്ഷിതമാണ് അതെന്ന് അറിയില്ല. ഞങ്ങൾക്ക് എന്തു ചെയ്യണമെന്നറിയില്ല. അവൻ എന്നു വരുമെന്ന് ഒരു വിവരവും അറിയില്ല. വീട്ടിൽ എല്ലാവരും അവനെ ഓർത്ത് വിഷcfക്കുകയാണ്,'' ഇടറുന്ന ശബ്ദത്തിൽ ബിജൂർ പറഞ്ഞു.
/indian-express-malayalam/media/media_files/uploads/2022/03/Students-Sumy-Ukraine.jpg)
യുക്രൈനിൽ അകപ്പെട്ട മക്കളെ ഓർത്ത് ചിലർ വിഷമിക്കുമ്പോൾ മറ്റു ചിലർ ദുരിതക്കടൽ താണ്ടി മക്കൾ വീട്ടിലെത്തിയതിന്റെ ആശ്വാസത്തിലാണ്. മകൾ എത്തുന്നതുവരെ മരണവീടുപോലെ ആയിരുന്നു വീട്ടിലെ സാഹചര്യമെന്ന് ലിവ് നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ എംബിബിഎസ് ആദ്യ വര്‍ഷ വിദ്യാര്‍ത്ഥിയായ അഖിലയുടെ പിതാവ് പറഞ്ഞു.
'' യുക്രൈനിലെ ഷിംഷെര്‍വില്‍നിന്നു പോളണ്ട് അതിര്‍ത്തിവരെ എത്താന്‍ മൂന്നുദിവസമാണ് വേണ്ടിവന്നത്. ഇതിനിടയിൽ മകൾക്ക് ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു. അവൾ തിരികെ എത്തുന്നതുവരെ വീട്ടിലെ എല്ലാവരും വിഷമത്തിലായിരുന്നു. മകളെ കണ്ടപ്പോഴാണ് ആശ്വാസമായത്,'' അദ്ദേഹം പറഞ്ഞു.
മകൻ സുരക്ഷിതനായി വീട്ടിലെത്തിയതിന്റെ സന്തോഷമാണ് സപ്രോഷ്യ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ അഞ്ചാം വർഷ വിദ്യാർത്ഥിയായ നീരജ് സന്തോഷിന്റെ പിതാവ് സന്തോഷ് കുമാർ. രണ്ടാഴ്ചയിലേറെയായി കുടുംബം വിഷമത്തിലായിരുന്നു. മകൻ ഇടയ്ക്ക് ഇടയ്ക്ക് വിളിക്കുന്നതു മാത്രമായിരുന്നു ഏക ആശ്വാസം. അവൻ വീട്ടിലെത്തിയപ്പോഴാണ് മനസിന്റെ ഭാരം നീങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.