/indian-express-malayalam/media/media_files/uploads/2021/07/antony-raju.jpg)
തിരുവനന്തപുരം : കോവിഡ് പശ്ചാത്തലത്തില്‍ ഡ്രൈവിംഗ് ലൈസന്‍സിന്റെയും മറ്റ് വാഹന പെര്‍മിറ്റുകളുടെയും കാലാവധി ആറുമാസം കൂടി ദീര്‍ഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഗതാഗതമന്ത്രി ആന്റണി രാജു കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരിക്ക് കത്തയച്ചു.
ഡ്രൈവിംഗ് ലൈസന്‍സ്, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫിറ്റനസ് സര്‍ട്ടിഫിക്കറ്റ് തുടങ്ങി കേന്ദ്ര വാഹന നിയമത്തിലെ ബന്ധപ്പെട്ട രേഖകളുടെ കാലാവധിയാണ് ദീര്‍ഘിപ്പിക്കുവാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കോവിഡ് മഹാമാരി കണക്കിലെടുത്ത് മുന്‍പ് ദീര്‍ഘിപ്പിച്ച കാലാവധി സെപ്റ്റംബര്‍ 30ന് അവസാനിക്കുകയാണ്. കോവിഡ് പ്രശ്നങ്ങള്‍ തുടരുന്നതിനാല്‍ പൊതുജനങ്ങള്‍ക്ക് വാഹന സംബന്ധമായ രേഖകള്‍ പുതുക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് കേന്ദ്രത്തെ സമീപിച്ചത്.
Also Read: സ്കൂൾ തുറക്കുന്നതിന് കരട് മാർഗരേഖയായി; ഉച്ചഭക്ഷണം ഒഴിവാക്കും; ഒരു ബെഞ്ചിൽ രണ്ട് പേർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.