സ്കൂൾ തുറക്കുന്നതിന് കരട് മാർഗരേഖയായി; ഉച്ചഭക്ഷണം ഒഴിവാക്കും, ഒരു ബെഞ്ചിൽ രണ്ട് പേർ

കടകളിൽ പോയി ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല; ഓട്ടോകളിൽ രണ്ട് പേർ മാത്രം

coronavirus, coronavirus news, india covid 19 news, lockdown news, kerala coronavirus cases, kerala covid 19 cases, covid 19 cases in kerala, coronavirus cases in kerala, kerala coronavirus latest news, kerala lockdown latest news, coronavirus in india, india coronavirus news, india covid 19 cases, kerala news, kerala covid 19 latest news, kerala coronavirus update, kerala coronavirus update today, kerala coronavirus cases update

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിനുള്ള കരട് മാർഗരേഖയായി. കോവിഡ് വ്യാപനത്തെത്തുടർന്ന് അടച്ച സ്കൂളുകൾ നവംബർ ഒന്ന് മുതലാണ് വീണ്ടും തുറക്കുന്നത്. സ്കൂളുകൾ വീണ്ടും തുറക്കുമ്പോൾ പ്രത്യേക മാർഗരേഖ ഇതിനായി പുറത്തിറക്കുമെന്നും ബയോ ബബിൾ പ്രകാരം കുട്ടികൾക്ക് സുരക്ഷ ഉറപ്പാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യാഴാഴ്ച അറിയിച്ചിരുന്നു.

കോവിഡ് വ്യാപനം തടയുന്നതിനായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കരട് മാർഗരേഖയിൽ പറയുന്നു. സ്കൂളുകളിൽ ഉച്ചഭക്ഷണം ഒഴിവാക്കുമെന്ന് മാർഗരേഖ വ്യക്തമാക്കുന്നു. സ്കൂളിന് സമീപത്തെ കടകളിൽ പോയി ഭക്ഷണം കഴിക്കാനും കുട്ടികളെ അനുവദിക്കില്ല.

ഒരു ബെഞ്ചിൽ പരമാവധി രണ്ടുപേർ മാത്രം എന്ന നിലയിലാണ് കുട്ടികൾക്ക് ഇരിപ്പിടം ഒരുക്കേണ്ടത്. ഓട്ടോയിൽ രണ്ട് കുട്ടികളിൽ കൂടുതൽ കയറരുതെന്ന് കരട് മാർഗരേഖയിൽ പറയുന്നു.

Read More: സ്‌കൂളുകള്‍ നവംബര്‍ ഒന്നിന് തന്നെ തുറക്കും; കുട്ടികൾക്കായി ബയോ ബബിൾ സംവിധാനമൊരുക്കും

സ്കൂൾ തുറക്കുന്നതിനുള്ള മാർഗരേഖ തയ്യാറാക്കുന്നതിനായി സമ്പൂര്‍ണ്ണ റിപ്പോര്‍ട്ട് തയ്യാറാക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നു. ആരോഗ്യ വിദ്യാഭ്യാസ വകുപ്പുകളുടെ പ്രിന്‍സിപ്പള്‍ സെക്രട്ടറിമാരാണ് റിപ്പോര്‍ട്ട് തയ്യാറാക്കുകയെന്നും അദ്ദേഹം വ്യവ്തമാക്കിയിരുന്നു. എല്ലാ വിശദാംശങ്ങളും ഇതിനായി പരിശോധിക്കും. ഇതിന്റെ ഭാഗമായി അധ്യാപക സംഘടനകള്‍, രക്ഷിതാക്കള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പടെയുള്ളവരുമായി സംസാരിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.

സ്കുളുകളിൽ ബയോബബിൾ സുരക്ഷ നടപ്പാക്കുമെന്ന് പറഞ്ഞ മന്ത്രി ഒട്ടും ആശങ്കയ്ക്ക് ഇടമില്ലാത്ത തരത്തിൽ കുട്ടികളെ സുരക്ഷിതരായി സ്‌കൂളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും രക്ഷിതാക്കള്‍ക്ക് ആശങ്കയുണ്ടാകാത്ത തരത്തില്‍ ക്രമീകരണം നടത്തുമെന്നും ആരോഗ്യമന്ത്രി വീണ ജോർജിനൊപ്പം വ്യാഴാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Schools in kerala reopening draft guidelines

Next Story
തിങ്കളാഴ്ചത്തെ ഹർത്താലിനെതിരായ ഹർജി തള്ളി; അനിഷ്ട സംഭങ്ങൾ ഉണ്ടാകില്ലെന്ന് സർക്കാരിന്റെ ഉറപ്പ്
The moderation of comments is automated and not cleared manually by malayalam.indianexpress.com
X