scorecardresearch

റെയിൽവേ സ്റ്റേഷനിൽനിന്ന് സ്‌ഫോടക വസ്‌തുക്കൾ പിടികൂടിയ സംഭവം: കിണർ പണിക്ക് കൊണ്ടുവന്നതെന്ന് കസ്റ്റഡിയിലുള്ള സ്ത്രീ

117 ജലാറ്റിൻ സ്റ്റിക്കുകൾ, 350 ഡിറ്റണേറ്റർ തുടങ്ങിയവയാണ് പൊലീസ് പിടികൂടിയത്

117 ജലാറ്റിൻ സ്റ്റിക്കുകൾ, 350 ഡിറ്റണേറ്റർ തുടങ്ങിയവയാണ് പൊലീസ് പിടികൂടിയത്

author-image
WebDesk
New Update
UAE, യുഎഇ,Women Safety, സ്ത്രീ സുരക്ഷ,eve teasing, uae police, dubai police, ദുബായ് പൊലീസ്,ie malayalam,

കോഴിക്കോട്: കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽനിന്ന് വൻ സ്‌ഫോടകവസ്‌തുശേഖരം പിടികൂടി. ചെന്നൈ-മംഗലാപുരം സൂപ്പർ എക്‌സ്‌പ്രസിൽ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലാണ് സ്‌ഫോടക വസ്‌തുക്കൾ കണ്ടെത്തിയത്. . സംശയാസ്‌പദമായി കണ്ടെത്തിയ ചെന്നൈ സ്വദേശിയായ യാത്രക്കാരിയെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു.

Advertisment

117 ജലാറ്റിൻ സ്റ്റിക്കുകൾ, 350 ഡിറ്റണേറ്റർ തുടങ്ങിയവയാണ് പൊലീസ് പിടികൂടിയത്. ട്രെയിനിലെ ഡി-1 കമ്പാർട്ട്‌മെന്റിൽ നിന്നാണ് സ്‌ഫോടക വസ്‌തുക്കൾ പിടികൂടിയത്. പുലർച്ചെ നാലോടെയാണ് സംഭവം.

Read Also: കേരളത്തിൽ ചൂട് കൂടുന്നു; രാവിലെ 11 മുതൽ ഉച്ചയ്‌ക്ക് മൂന്ന് വരെ നേരിട്ട് സൂര്യതപം ഏൽക്കരുത്, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പൊലീസിന്റെ കസ്റ്റഡിയിലുള്ള സ്ത്രീ ചെന്നൈയിൽനിന്നു തലശേരിയിലേക്ക് പോകുകയായിരുന്നു. ഡി-1 കമ്പാർട്ട്‌മെന്റിലാണ് ഈ സ്ത്രീയും സഞ്ചരിച്ചിരുന്നത്. കിണർ നിർമാണവുമായി ബന്ധപ്പെട്ടാണ് സ്‌ഫോടകവസ്‌തുക്കൾ കൊണ്ടുവന്നതെന്നാണ് കസ്റ്റഡിയിലുള്ള സ്ത്രീ പൊലീസിനോട് പറയുന്നത്. എന്നാൽ, പൊലീസ് ഇത് മുഖവിലയ്‌ക്കെടുത്തിട്ടില്ല. കൂടുതൽ അന്വേഷണം നടക്കുകയാണ്.

Advertisment

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: