scorecardresearch

ബിനീഷിനെ പൂട്ടി എൻഫോഴ്‌സ്‌മെന്റ്; കേരളത്തിലെ എട്ടിടങ്ങളിൽ ഒരേസമയം റെയ്‌ഡ്

ബംഗളൂരു എൻഫോഴ്‌സ്‌മെന്റാണ് ബിനീഷുമായി ബന്ധമുണ്ടെന്ന് കരുതുന്ന എട്ട് ഇടങ്ങളിൽ ഒരേ സമയം പരിശോധന നടത്തുന്നത്

ബംഗളൂരു എൻഫോഴ്‌സ്‌മെന്റാണ് ബിനീഷുമായി ബന്ധമുണ്ടെന്ന് കരുതുന്ന എട്ട് ഇടങ്ങളിൽ ഒരേ സമയം പരിശോധന നടത്തുന്നത്

author-image
WebDesk
New Update
bineesh kodiyeri,bineesh kodiyeri case,bineesh kodiyericase,cpim,gold smuggling case,gold smuggling case bineesh,income tax,income tax investigation,kodiyeri balakrishnan,ആദായനികുതി വകുപ്പ്,കോടിയേരി ബാലകൃഷ്ണന്‍,ബിനീഷ് കോടിയേരി,സിപിഎം,സ്വര്‍ണക്കടത്ത് കേസ്

തിരുവനന്തപുരം: ബിനീഷ് കോടിയേരിയെ പൂട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. ബെംഗളൂരു മയക്കുമരുന്ന് കേസിൽ പിടിയിലായ ബിനീഷിനെതിരെ കൂടുതൽ കുരുക്ക് മുറുക്കുകയാണ് എൻഫോഴ്‌സ്‌മെന്റ്. ബിനീഷുമായി ബന്ധപ്പെട്ട എട്ടിടങ്ങളിൽ ഒരേ സമയം എൻഫോഴ്‌സ്‌മെന്റ് റെയ്‌ഡ് നടത്തുന്നു.

Advertisment

ബംഗളൂരു എൻഫോഴ്‌സ്‌മെന്റാണ് ബിനീഷുമായി ബന്ധമുണ്ടെന്ന് കരുതുന്ന എട്ട് ഇടങ്ങളിൽ ഒരേ സമയം പരിശോധന നടത്തുന്നത്. ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീടിന് പുറമെ ടോറസ് റെമഡീസ് ഉടമ ആനന്ദ് പദ്‌മനാഭൻ, അരുൺ വർഗീസ്, അബ്‌ദുൾ ജബ്ബാർ, കാർ പാലസ് ഉടമ അബ്‌ദുൾ ലത്തീഫ് എന്നിവരുടെ വീടുകളിലും, കാ‍ർ പാലസിന്റെ ഓഫീസിലും ഓൾഡ് കോഫി ഹൗസ് പാർട്‌ണർ ആനന്ദ് പദ്‌മനാഭന്റെ കുടപ്പനകുന്നിലെ വീട്ടിലും, തലശ്ശേരിയിലുമാണ് എൻഫോഴ്‌സ്‌മെന്റ് ഒരേസമയം പരിശോധന നടത്തുന്നത്. അബ്‌ദുൾ ലത്തീഫ് ബിനീഷ് കോടിയേരിയുടെ ബിനാമിയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇപ്പോൾ പറയുന്നത്.

Read Also: ബിനീഷ് കോടിയേരി തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ അനുഭവിക്കട്ടെ: സീതാറാം യെച്ചൂരി

ബിനീഷിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നതി‌മെന്റ് ഭാഗമായിട്ടാണ് പരിശോധന. കര്‍ണാടക പൊലീസ് സിആര്‍പിഎഫും ഇഡി സംഘത്തിനൊപ്പമുണ്ട്. ബിനീഷിന്റെ പേരിലുള്ള 'കോടിയേരി' എന്ന വീട്ടിൽ രാവിലെ റെയ്‌ഡ് ആരംഭിച്ചിരുന്നു. രാവിലെ ഒൻപത് മണിയോടെ ആറംഗ ഇ.ഡി സംഘം സ്ഥലത്ത് എത്തിയിരുന്നതെങ്കിലും വീട്ടില്‍ ആരുമില്ലായിരുന്നു. താക്കോല്‍ കിട്ടാത്തതിനാല്‍ അകത്ത് കയറാനും കഴിഞ്ഞില്ല. തുടര്‍ന്ന് ബിനീഷുമായി ബന്ധപ്പെട്ടവരുമായി സംസാരിച്ച ശേഷം ബിനീഷിന്റെ ഭാര്യയടക്കമുള്ളവര്‍ എത്തിയാണ് പരിശോധനയ്ക്ക് തുറന്ന് കൊടുത്തത്.

Advertisment

ബിനീഷ് കോടിയേരിയുടെ സാമ്പത്തിക ഇടപാടുകളെപ്പറ്റി ആദായനികുതി വകുപ്പും അന്വേഷിക്കുന്നുണ്ട്. ഇഡി കണ്ടെത്തിയ ആദായ നികുതി റിട്ടേണും ബാങ്ക് നിക്ഷേപവും തമ്മിലുള്ള വ്യത്യാസമാണ് ആദായ നികുതി വകുപ്പിന്റെ നടപടിക്ക് അടിസ്ഥാനം. കസ്റ്റഡിയിലുള്ള ബിനീഷിനെ തുടർച്ചയായി ആറാം ദിവസമാണ് ഇഡി ചോദ്യം ചെയ്യുന്നത്. കേരളത്തിലെ ബിനീഷിന്റെ കമ്പനികളുമായി ബന്ധപ്പെട്ടും ഇഡി അന്വേഷണം പുരോഗമിക്കുകയുമാണ്.

Bineesh Kodiyeri

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: