/indian-express-malayalam/media/media_files/2024/11/27/s0v9CqbDFXbyaKacnoRa.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: ഉത്സവാഘോഷങ്ങളിലെ ആനയെഴുന്നള്ളിപ്പുമായി ബന്ധപെട്ട കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സേറ്റേ ചെയ്ത് സുപ്രീം കോടതി. ആനകളെ എഴുന്നള്ളിക്കുന്നത് ചരിത്രപരമായ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും, എഴുന്നള്ളത്ത് അവസാനിപ്പിക്കാനുള്ള നീക്കമാണ് ഹൈക്കോടതിയിൽ നടക്കുന്നതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചിന്റോതാണ് നിരീക്ഷണം. മനുഷ്യജീവിതത്തിന്റെ ഭാഗമാണ് ആനകളെന്നും സുപ്രീം കോടതി വ്യക്തമാക്കി. നാട്ടാനകളുടെ സർവ്വേ നടത്തണമെന്നത് അടക്കമുള്ള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിർദേശമാണ് സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.
നായ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത ഹർജിയായിരുന്നു ഹൈക്കോടതി പരിഗണിച്ചത്. ഇത് എങ്ങനെ ആന എഴുന്നള്ളിപ്പിൽ നിയന്ത്രണങ്ങൾ പുറപ്പെടിവിക്കാൻ കാരണമായെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇത്തരം നിയന്ത്രണങ്ങൾ മതപരവും സാംസ്കാരികവുമായ ആഘോഷങ്ങളിൽ സ്വാധീനം ചെലുത്തുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
അതേസമയം, നാട്ടാന പരിപാലനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി എടുത്ത കേസുകൾ പൂർണമായും സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ ഹർജി സുപ്രീം കോടതി തള്ളി.
Read More
- ആശമാരുടെ ഒരാവശ്യത്തിന് അംഗീകാരം; ഓണറേറിയം മാനദണ്ഡങ്ങള്‍ പിന്‍വലിച്ച് സർക്കാർ
- തലസ്ഥാനം സ്തംഭിപ്പിച്ച് ആശമാരുടെ സമരം; തിരുവനന്തപുരത്ത് കനത്ത സുരക്ഷ
- Kochi Drug Case:കളമശേരി കഞ്ചാവ് കേസ്; ആറ് മാസമായി ഹോസ്റ്റൽ കേന്ദ്രീകരിച്ചുള്ള വിൽപ്പന
- Kochi Drug Case: കളമശേരി കഞ്ചാവ് വേട്ട; മുഖ്യപ്രതി പിടിയിൽ
- Kochi Drug Case: കൊച്ചിയിൽ ലഹരി വേട്ട തുടർന്ന്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.