scorecardresearch

ഇ ബുൾ ജെറ്റ് വാഹന റജിസ്ട്രേഷൻ: ഹർജി ഹൈക്കോടതി തള്ളി

ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ കൈവശമുള്ള ട്രാവറലർ വാനിന്റെ റജിസ്‌ട്രേഷനാണു റദ്ദാക്കിയിരുന്നത്

ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ കൈവശമുള്ള ട്രാവറലർ വാനിന്റെ റജിസ്‌ട്രേഷനാണു റദ്ദാക്കിയിരുന്നത്

author-image
WebDesk
New Update
ഇ ബുൾ ജെറ്റ് വാഹന റജിസ്ട്രേഷൻ: ഹർജി ഹൈക്കോടതി തള്ളി

Photo: Instagram/ E Bull Jet

കൊച്ചി: ഇ ബുൾ ജെറ്റ് സഹോദരൻമാരുടെ വാഹനത്തിന്‍റെ റജിസ്ട്രേഷൻ റദ്ദാക്കിയതിനെ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. മോട്ടോർവാഹന വകുപ്പ് നടപടി ചോദ്യം ചെയ്ത് കണ്ണുർ കിളിയന്തറ സ്വദേശി എബിൻ വർഗീസ് നൽകിയ ഹർജിയാണ് ജസ്റ്റീസ് സതീഷ് നൈനാൻ പരിഗണിച്ചത്. വാഹനം വിട്ടുകിട്ടണമെന്ന ആവശ്യവും കോടതി നിരസിച്ചു.

Advertisment

നിയമാനുസൃത നടപടി സ്വീകരിക്കാൻ മോർട്ടോർവാഹന വകുപ്പിന് അധികാരമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.

റോഡ് നികുതി അടച്ചില്ലന്ന് ചൂണ്ടിക്കാട്ടി മോട്ടോർ വാഹന അധികൃതർ അതിക്രമിച്ചു കയറി വാഹനം പിടിച്ചെടുത്തെന്നും റജിസ്ട്രഷൻ റദ്ദാക്കിയെന്നും ആരോപിച്ചായിരുന്നു ഹർജി.

ഇ ബുള്‍ ജെറ്റ് സഹോദരങ്ങൾ എന്നറിയപ്പെടുന്ന എബിൻ വർഗീസിന്റെയും ലിബിൻ വർഗീസിന്റെയും പക്കലുള്ള 'നെപ്പോളിയൻ' എന്ന പേരിലുള്ള കെഎല്‍ 73 ബി 777 നമ്പറിലുള്ള ഫോഴ്സ് ട്രാവറലറിന്റെ റജിസ്‌ട്രേഷനാണു റദ്ദാക്കിയിരുന്നത്.

Advertisment

വാഹനത്തില്‍ നിയമവിരുദ്ധമായ രൂപമാറ്റം വരുത്തിയതിന് ഇവര്‍ക്കു മോട്ടോര്‍ വാഹന വകുപ്പ് നേരത്തെ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. ഇതിന് ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ നല്‍കിയ മറുപടി തൃപ്തികരമല്ലെന്നു കണ്ട് റജിസ്‌ട്രേഷന്‍ സസ്പെൻഡ് ചെയ്തിരുന്നു.

Also Read: ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്; ഇരുട്ടടി തുടരുന്നു

ഓഗസ്റ്റ് എട്ടിനാണു വാഹനം ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ വീട്ടില്‍നിന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. വാഹനത്തില്‍ രൂപമാറ്റം വരുത്തിയതിനു ഫീസായി 6400 രൂപയും നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയതിനു പിഴയായി 42,000 രൂപയും നല്‍കണമെന്നു ഇ ബുള്‍ ജെററ്റ് സഹോദരങ്ങള്‍ നല്‍കിയ നോട്ടിസില്‍ മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശിച്ചിരുന്നു. ഓഗസ്റ്റ് ഒന്‍പതിനു കണ്ണൂര്‍ ആര്‍ടി ഓഫിസിലെത്താനായിരുന്നു ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്കു ഉദ്യോഗസ്ഥര്‍ നല്‍കിയ നിര്‍ദേശം.

ഒന്‍പതിനു കണ്ണൂര്‍ ആര്‍ടിഒ ഓഫിസിലെത്തിയ ഇരുവരും ബഹളം വച്ചതോടെ വിഷയം മാറുകയും പൊലീസ് കേസായിത്തീരുകയും ചെയ്തിരുന്നു. ഏറെ നേരം നീണ്ടുനിന്ന നാടകീയ സംഭവങ്ങള്‍ക്കാണു അന്ന് ആര്‍ടിഒ ഓഫീസും പൊലീസ് സ്‌റ്റേഷനും സാക്ഷ്യം വഹിച്ചത്. ഓഫിസില്‍ പ്രശ്നമുണ്ടാക്കി, ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തി, പൊതുമുതല്‍ നശിപ്പിച്ചു, കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ആള്‍ക്കൂട്ടം സൃഷ്ടിച്ചു തുടങ്ങി ഒമ്പതോളം വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.

Also Read: പീഡന പരാതി; മോന്‍സണ്‍ മാവുങ്കലിനെതിരെ പോക്സോ കേസും

എന്നാല്‍, പിറ്റേദിവസം തന്നെ എബിനും ലിബിനും കോടതി ജാമ്യം അനുവദിച്ചു. കേസ് കെട്ടിചമച്ചതാണെന്നായിരുന്നു ഇവരുടെ വാദം. മോട്ടോര്‍വാഹന വകുപ്പ് ചുമത്തിയ പിഴ അടയ്ക്കാന്‍ തയാറാണെന്നും ഇവര്‍ കോടതിയെ അറിയിച്ചിരുന്നു.

High Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: