Latest News

ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്; ഇരുട്ടടി തുടരുന്നു

രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ധന വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയത്

Petrol, Diesel

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന നിരക്കില്‍ വര്‍ധനവ് തുടരുന്നു. ഡീസലിന് ഇന്ന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് കൂട്ടിയത്. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ധന വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയത്.

തിരുവനന്തപുരം നഗരത്തില്‍ പെട്രോള്‍ വില 108 പിന്നിട്ടു. ഒരു ലിറ്ററിന് 108 രൂപ 44 പൈസയാണ് ഇന്നത്തെ വില. ഡീസല്‍ ഒരു ലിറ്ററിന് 102 രൂപ 10 പൈസയുമാണ്. തലസ്ഥാന ജില്ലയില്‍ തന്നെയാണ് ഇന്ധന നിരക്ക് ഏറ്റവും കൂടുതല്‍.

കൊച്ചിയില്‍ ഡീസല്‍ വില സെഞ്ചുറി കടന്നു. 100 രൂപ 22 പൈസയാണ് ഒരു ലിറ്ററിന്. പെട്രോളിന് 106 രൂപ 40 പൈസയുമാണ് ഇന്നത്തെ നിരക്ക്. കോഴിക്കോട് പെട്രോള്‍ വില 106 രൂപ 71 പൈസയായി ഉയര്‍ന്നു. ഡീസലിന് 100 രൂപ 42 പൈസയാണ് ഒരു ലിറ്ററിന്.

Also Read: വി.എസ്. അച്യുതാനന്ദന് ഇന്ന് 98-ാം പിറന്നാള്‍

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Petrol diesel price hike continues after two days

Next Story
വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ റഗുലേറ്ററി കമ്മീഷൻElectricity
The moderation of comments is automated and not cleared manually by malayalam.indianexpress.com