scorecardresearch

ആലപ്പുഴയിൽ ദൃശ്യം മോഡൽ കൊലപാതകം; അറുപതുകാരിയുടെ മൃതദേഹം വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയിൽ

റോസമ്മ ആദ്യ വിവാഹം ഒഴിഞ്ഞ് സഹോദരന്റെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. എന്നാൽ അടുത്തിടെ മറ്റൊരു വിവാഹം കഴിക്കാൻ ഒരുങ്ങിയതിൽ സഹോദരന് അഭിപ്രായ ഭിന്നതയുണ്ടായിരുന്നു

റോസമ്മ ആദ്യ വിവാഹം ഒഴിഞ്ഞ് സഹോദരന്റെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. എന്നാൽ അടുത്തിടെ മറ്റൊരു വിവാഹം കഴിക്കാൻ ഒരുങ്ങിയതിൽ സഹോദരന് അഭിപ്രായ ഭിന്നതയുണ്ടായിരുന്നു

author-image
WebDesk
New Update
Crime Scene

പ്രതീകാത്മക ചിത്രം

ചെട്ടികാട്: ആലപ്പുഴയിൽ കാണാതായിരുന്ന 60കാരിയെ വീട്ടുവളപ്പിൽ കൊന്ന് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ചെട്ടികാട് സ്വദേശി വടക്കപ്പറമ്പിൽ റോസമ്മയെ ഈ മാസം 18 മുതലാണ് കാണാതായിരുന്നത്. സഹോദരൻ ബെന്നി റോസമ്മയെ ഹാമർ കൊണ്ട് തലയ്ക്കടിച്ച് കൊന്ന ശേഷം വീടിന്റെ പിറകുവശത്ത് അടുക്കളയുടെ ഭാഗത്തായി കുഴിച്ചിടുകയായിരുന്നു.

Advertisment

കൊന്ന് കുഴിച്ചുമൂടിയ വിവരം സഹോദരൻ തന്നെയാണ് ബന്ധുക്കളെ അറിയിച്ചത്. ഇവരാണ് വിവരം പൊലീസിനെ അറിയിച്ചത്. ബെന്നിയുടെ സാന്നിധ്യത്തിൽ പൊലീസ് വീട്ടുപരിസരത്ത് നിന്ന് കുഴിച്ചിട്ട നിലയുള്ള മൃതദേഹം കണ്ടെത്തി. തർക്കത്തിനിടെ ദേഷ്യത്തിൽ റോസമ്മയുടെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിക്കുകയായിരുന്നുവെന്ന് ബെന്നി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഈ മാസം 18 മുതലാണ് റോസമ്മയെ കാണാതായത്.

റോസമ്മയുടെ സഹോദരൻ ബെന്നിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് നടന്ന സംഭവങ്ങൾ ഇയാൾ പൊലീസിനോട് തുറന്നുസമ്മതിച്ചത്. റോസമ്മ ആദ്യ വിവാഹം ഒഴിഞ്ഞ് സഹോദരന്റെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. എന്നാൽ അടുത്തിടെ മറ്റൊരു വിവാഹം കഴിക്കാൻ ഒരുങ്ങിയതിൽ സഹോദരന് അഭിപ്രായ ഭിന്നതയുണ്ടായിരുന്നു.

റോസമ്മയെ കാണാതായതിന് പിന്നാലെ പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. എന്നാൽ ഇത്രയും ദിവസമായിട്ടും വിവരമൊന്നും ലഭിച്ചിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളിലും വീടിന്റെ പരിസരങ്ങളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. ആലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

Read More

Advertisment
Murder Case Crime Drishyam Movie

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: