/indian-express-malayalam/media/media_files/tbSyYl5E3SA7SBEMbBaT.jpg)
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പുതുക്കിയ കീം 2025 റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കോടതി നിർദേശപ്രകാരം പഴയ ഫോര്‍മുല അനുസരിച്ചാണ് റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചത്. ഒന്നാം റാങ്കിലടക്കം വലിയ മാറ്റമാണ് ഇതോടെ റാങ്ക് പട്ടികയിലുണ്ടായിരിക്കുന്നത്. ആദ്യം പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ, ആദ്യ 100 സ്ഥാനങ്ങളിൽ കേരള സിലബസിൽ നിന്നുള്ള 43 വിദ്യാർഥികളുണ്ടായിരുന്നു, എന്നാൽ പുതുക്കിയ റാങ്ക് ലിസ്റ്റിൽ ഇത് 21 ആയി കുറഞ്ഞു.
ആദ്യ ലിസ്റ്റിലെ അഞ്ചാം റാങ്കാകാരനായ സിബിഎസ്‌സി വിദ്യാർത്ഥിയാണ് പുതുക്കിയ ലിസ്റ്റിൽ ഒന്നാമതെത്തിയത്. ഒന്നാം റാങ്കുകാരനായിരുന്ന കേരള സിലബസ് വിദ്യാർത്ഥി പുതുക്കിയ പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടു.
Also Read:കീം പരീക്ഷാ ഫലം ഹൈക്കോടതി റദ്ദാക്കി, സർക്കാരിന് തിരിച്ചടി
വിഷയത്തിൽ അപ്പീലുമായി മേല്‍ക്കോടതിയെ സമീപിക്കില്ലെന്ന് സര്‍ക്കാര്‍ നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു. പഴയ ഫോര്‍മുല അനുസരിച്ചുള്ള റാങ്ക് ലിസ്റ്റ് ഇന്നുതന്നെ പ്രസിദ്ധീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു പറഞ്ഞിരുന്നു. കോടതിയുടെ തീരുമാനം സർക്കാരിന് തിരിച്ചടിയല്ലെന്നും പ്രവേശന നടപടികള്‍ വൈകുമെന്നതുകൊണ്ടാണ് അപ്പീലൂമായി പോകാത്തതെന്നും മന്ത്രി പറഞ്ഞു.
Also Read:കീം പരീക്ഷാ ഫലം ഹൈക്കോടതി റദ്ദാക്കി, സർക്കാരിന് തിരിച്ചടി
അതേസമയം, മാര്‍ക്ക് ഏകീകരണ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരുന്നു ഡിവിഷൻ ബെഞ്ച് ഇന്ന് സര്‍ക്കാരിന്റെ സ്റ്റേ ആവശ്യം നിരസിച്ചത്. സ്‌റ്റേറ്റ് സിലബസ് വിദ്യാര്‍ത്ഥികള്‍ പിന്‍തള്ളപ്പെടുമെന്ന സർക്കാരിന്റെ വാദം കോടതി തള്ളുകയായിരുന്നു. തുല്യത ഉറപ്പാക്കാനാണ് വെയിറ്റേജ് നല്‍കിയതെന്നായിരുന്നു സർക്കാർ കോടതിയെ അറിയിച്ചത്. പ്രോസ്‌പെക്ടസ് അവസാന നിമിഷം മാറ്റിയത് അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവച്ചു.
Read More
മെഡിക്കൽ കോളേജ് അപകടം: ബിന്ദുവിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപയും മകന് ജോലിയും സർക്കാർ പ്രഖ്യാപിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.