/indian-express-malayalam/media/media_files/uploads/2021/12/dileep.jpg)
കൊച്ചി: ദിലീപിന്റെ ഫോൺ സർവീസ് ചെയ്‌തിരുന്ന ആളുടെ അപകടമരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം അങ്കമാലി പൊലീസിന് പരാതി നൽകി. എറണാകുളത്ത് മൊബൈല്‍ ഫോണ്‍ സര്‍വീസ് സെന്റര്‍ നടത്തിയിരുന്ന സലീഷിന്റെ അപകടമരണത്തിലാണ് പരാതി.
2020 ഓഗസ്റ്റ് 30നാണ് അങ്കമാലിയിലുണ്ടായ വാഹനാപകടത്തിൽ സലീഷ് മരണപ്പെട്ടത്. സലീഷ് ഓടിച്ചിരുന്ന കാര്‍ മീഡിയനിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. സംഭവത്തില്‍ അന്വേഷണം നടത്തിയ പൊലീസും ഇത് തന്നെയാണ് അപകടകരണമായി കണ്ടെത്തിയത്.
ഇപ്പോൾ സലീഷിന്റെ മരണവുമായി ബന്ധപ്പെട്ട് നാട്ടിലും സാമൂഹികമാധ്യമങ്ങളിലും ചില സംശയങ്ങള്‍ ഉയരുന്നുണ്ടെന്നും അതിനാല്‍ പുനരന്വേഷണം നടത്തി നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്. സലീഷിന്റെ സഹോദരനാണ് പരാതി നൽകിയത്.
ദിലീപുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന ആളാണ് സലീഷ് എന്നാണ് വിവരം. ദിലീപിന്റെ എല്ലാ ഫോണുകളും സർവീസിനായി ഏൽപിച്ചിരുന്നത് ഇയാളുടെ അടുത്തായിരുന്നു. ദിലീപ് നായകനായ 'വെൽക്കം ടു സെൻട്രൽ ജയിൽ' എന്ന സിനിമയിലും മറ്റു ചില ചിത്രങ്ങളിലും സലീഷ് അഭിനയിച്ചിരുന്നു.
Also Read: ദിലീപിന്റെയും കൂട്ടു പ്രതികളുടെയും മൊബൈൽ ഫോണുകൾ ഹാജരാക്കി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.