scorecardresearch

Kerala Plus 2 Result 2019 Highlights: പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു, www.keralaresults.nic.in വഴി ഫലം അറിയാം

DHSE Kerala Plus 2 Result 2019 on keralaresults.nic.in: വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി, പരീക്ഷകളുടെ ഫലങ്ങളും പ്രഖ്യാപിച്ചു

DHSE Kerala Plus 2 Result 2019 on keralaresults.nic.in: വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി, പരീക്ഷകളുടെ ഫലങ്ങളും പ്രഖ്യാപിച്ചു

author-image
Education Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
DHSE Kerala Result 2019, Kerala Plus 2 Result 2019, ie malayalam

പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാൻ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു. ഫോട്ടോ: നിഥിൻ എ.എസ്

Plus 2 Kerala Result 2019: തിരുവനന്തപുരം: ഈ വർഷത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 84.33 ആണ് വിജയശതമാനം. 3,11,375 വിദ്യാർഥികളാണ് ഉപരി പഠനത്തിന് യോഗ്യത നേടിയത്. ഹയര്‍ സെക്കന്‍ഡറിക്കു പുറമേ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി, പരീക്ഷകളുടെ ഫലങ്ങളും പ്രഖ്യാപിച്ചു.

DHSE Kerala Result 2019 Live: Plus 2 Kerala 2019 Result Live Updates

Advertisment

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ വിദ്യാഭ്യാസ മന്ത്രിക്ക് പകരം പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാനാണ് ഫലം പ്രഖ്യാപിച്ചത്. 2033 കേന്ദ്രങ്ങളിലായി 4,59,617 വിദ്യാർഥികളാണ് ഈ വര്‍ഷം പരീക്ഷയെഴുതിയത്. സംസ്ഥാനത്തിന് പുറത്ത് ഗള്‍ഫ്, ലക്ഷദ്വീപ്, മാഹി, എന്നിവിടങ്ങളിലായി 23 കേന്ദ്രങ്ങളും ഒരുക്കിയിരുന്നു.

Kerala Plus 2 Result 2019- How to check on mobile: പ്ലസ് ടു ഫലം മൊബൈൽ ആപ് വഴിയും അറിയാം

പരീക്ഷാഫലങ്ങൾ www.dhsekerala.gov.in, www.keralaresults.nic.in, www.prd.kerala.gov.in, www.kerala.gov.in,www.results.kite.kerala.gov.in, www.vhse.kerala.gov.in, www.results.kerala.nic.in, ww.results.kerala.gov.in എന്നീ വെബ്സൈറ്റുകളിലും ലഭിക്കും. prd live, Saphalam 2019, iExaMS എന്നീ മൊബൈൽ ആപ്പുകളിലും ഫലം ലഭ്യമാണ്. ഗൂഗിൾ പ്ലേസ്റ്റോറിൽനിന്നും, ആപ്പ് സ്റ്റോറിൽനിന്നും പിആർഡി ലൈവ് ഡൗൺലോഡ് ചെയ്യാം.

Live Blog

Advertisment

DHSE Kerala Plus 2 result to be announced Today at 11 PM: 84.33 ആണ് പ്ലസ് ടു വിജയശതമാനം














Highlights

    13:09 (IST)08 May 2019

    Kerala Plus Two Result 2019: സേ/ഇംപ്രൂവ്മെന്റ് പരീക്ഷ ജൂൺ 10 മുതൽ 17 വരെ

    സേ/ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുളള അവസാന തീയതി മേയ് 15 ആണ്.

    സേ/ഇംപ്രൂവ്മെന്റ് പരീക്ഷ ജൂൺ 10 മുതൽ 17 വരെ നടക്കും.

    പ്രായോഗീക പരീക്ഷ മേയ് 30, 31 തീയതികളിൽ

    പുനർമൂല്യ നിർണയം, ഫോട്ടോകോപ്പി, സൂക്ഷ്‌മ പരിശോധന എന്നിവയ്ക്ക് അപേക്ഷിക്കാനുളള അവസാന തീയതി മേയ് 15

    11:57 (IST)08 May 2019

    Kerala Plus 2 Result 2019: 1 മുതൽ 12 വരെയുളള ക്ലാസുകൾ ജൂൺ മൂന്നിന് തുടങ്ങും

    1 മുതൽ 12 വരെ ക്ലാസുകളിലുളള വിദ്യാർഥികൾക്ക് അധ്യയന വർഷം ജൂൺ 3 ന് തുടങ്ങും.  പ്ലസ് ടു ക്ലാസുകൾ ജൂൺ മൂന്നിന് തുടങ്ങും

    11:54 (IST)08 May 2019

    Kerala Plus 2 Result 2019: പ്ലസ് വൺ പ്രവേശനം മേയ് 10 മുതൽ

    മേയ് 10 മുതൽ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. ഏകജാലക അഡ്മിഷൻ ഷെഡ്യൂൾ പ്രകാരം ട്രെയൽ അലോട്മെന്റ് മേയ് 20 മുതൽ ആരംഭിക്കും. ആദ്യ അലോട്മെന്റ് മേയ് 24 ന് ആയിരിക്കും.

    11:52 (IST)08 May 2019

    Kerala Plus 2 Result 2019: ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂലൈയിൽ

    ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂലൈ മാസത്തിൽ നടക്കും.

    11:48 (IST)08 May 2019

    Kerala Plus 2 Result 2019: പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാൻ പ്ലസ് ടു പരീക്ഷാ ഫലം പുറത്തിറക്കുന്നു

    publive-image

    11:46 (IST)08 May 2019

    Kerala Plus 2 Result 2019: ഹയർ സെക്കൻഡറി; ഏറ്റവും കൂടുതൽ വിജയശതമാനം വയനാട്, കുറവ് പത്തനംതിട്ട

    ഹയർ സെക്കൻഡറി വിഭാഗത്തിൽ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചവർ 63. ഏറ്റവും കൂടുതൽ വിജയശതമാനം വയനാട് ജില്ലയിലാണ്, 85.57. ഏറ്റവും കുറവ് വിജയശതമാനം പത്തനംതിട്ട ജില്ലയിലാണ് 67.79 ശതമാനം

    11:44 (IST)08 May 2019

    Kerala Plus 2 Result 2019: വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 100 ശതമാനം വിജയം നേടിയത് 23 സ്കൂളുകൾ

    വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 100 ശതമാനം വിജയം നേടിയ സ്കൂളുകളുടെ എണ്ണം 23. 100 ശതമാനം വിദ്യാർഥികൾ ഉപരി പഠനത്തിന് യോഗ്യത നേടിയ എയ്ഡഡ് സ്കൂളുകൾ 5 എണ്ണമാണ്. സർക്കാർ സ്കൂളുകൾ 18 ആണ്

    11:42 (IST)08 May 2019

    Kerala Plus 2 Result 2019: വൊക്കേഷണൽ ഹയർ സെക്കൻഡറി വിജയശതമാനം 80.07

    വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ആകെ പരീക്ഷ എഴുതിയവർ 28,571. പാർട് 1, 2, 3 ജയിച്ച് ഉപരി പഠനത്തിന് യോഗ്യത നേടിയവർ 22,878, വിജയശതമാനം 80.07

    11:40 (IST)08 May 2019

    Kerala Plus 2 Result 2019: ഏറ്റവും കൂടുതൽ എ പ്ലസ് നേടിയവർ മലപ്പുറം ജില്ലയിൽ

    എറ്റവും കൂടുതൽ വിദ്യാർഥികളെ എ പ്ലസ് ഗ്രേഡിന് അർഹരാക്കിയ ജില്ല മലപ്പുറമാണ്. ഇവിടെ 1,865 വിദ്യാർഥികളാണ് എ പ്ലസ് നേടിയത്. ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷയ്ക്ക് സജ്ജരാക്കിയ സ്കൂൾ തിരുവനന്തപുരം പട്ടത്തെ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളാണ്, 802 പേർ. ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷയ്ക്ക് സജ്ജരാക്കിയ സർക്കാർ സ്കൂൾ, ജിഎച്ച്എസ്എസ് തിരൂരങ്ങാടി, മലപ്പുറം, 605 പേർ. ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷയ്ക്ക് സജ്ജരാക്കിയ എയ്ഡഡ് സ്കൂൾ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, പട്ടം, തിരുവനന്തപുരം, 802 പേർ.

    11:37 (IST)08 May 2019

    Kerala Plus 2 Result 2019: എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവർ 14,244

    എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാർഥികളുടെ എണ്ണം 14,244. മുഴുവൻ മാർക്കും (1200) കരസ്ഥമാക്കിയ വിദ്യാർഥികൾ 183. കഴിഞ്ഞ വർഷം 180 വിദ്യാർഥികളാണ് 1200 ൽ 1200 മാർക്കും നേടിയത്

    11:34 (IST)08 May 2019

    Kerala Plus 2 Result 2019: ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയ ജില്ല മലപ്പുറം, കുറവ് വയനാട്

    ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയത് മലപ്പുറം ജില്ലയിലാണ്. 54,884 പേരാണ് ഇവിടെ പരീക്ഷ എഴുതിയത്. ഏറ്റവും കുറവ് വിദ്യാർഥികൾ പരീക്ഷ എഴുതിയത് വയനാട് ജില്ലയിലാണ്. 9093 പേരാണ് ഇവിടെ പരീക്ഷ എഴുതിയത്

    11:32 (IST)08 May 2019

    Kerala Plus 2 Result 2019: നൂറു ശതമാനം വിജയം നേടിയത് 79 സ്കൂളുകൾ

    നൂറു ശതമാനം വിജയം നേടിയ സർക്കാർ സ്കൂളുകൾ 12. കഴിഞ്ഞ വർഷം ഇത് 8 ആയിരുന്നു. 100 ശതമാനം വിജയം കൈവരിച്ച എയ്ഡഡ് സ്കൂളുകൾ 25. കഴിഞ്ഞ വർഷം ഇത് 19 ആയിരുന്നു. 100 ശതമാനം വിജയം നേടിയ അൺ എയ്ഡഡ് സ്കൂളുകൾ 34. കഴിഞ്ഞ വർഷം ഇത് 46 ആയിരുന്നു. നൂറു ശതമാനം വിജയം കരസ്ഥമാക്കിയ സ്‌പെഷ്യൽ സ്കൂളുകൾ 8. കഴിഞ്ഞ വർഷം ഇത് 6 ആയിരുന്നു

    11:28 (IST)08 May 2019

    Kerala Plus 2 Result 2019: വിജയശതമാനം കൂടിയ ജില്ല കോഴിക്കോട്, കുറവ് പത്തനംതിട്ട

    വിജയശതമാനം ഏറ്റവും കൂടുതലുളള ജില്ല കോഴിക്കോടാണ്, 87.44. വിജയശതമാനം ഏറ്റവും കുറഞ്ഞ ജില്ല പത്തനംതിട്ടയാണ്, 78

    11:27 (IST)08 May 2019

    Kerala Plus 2 Result 2019: സർക്കാർ സ്കൂളുകളിലെ വിജയശതമാനം 83.04

    സർക്കാർ സ്കൂളിൽ പരീക്ഷ എഴുതിയവരുടെ എണ്ണം 1,55,487. ഇതിൽ 1,29,118 പേർ ഉപരി പഠനത്തിന് യോഗ്യത നേടി, വിജയശതമാനം 83.04. കഴിഞ്ഞ വർഷം 82.18 ശതമാനമായിരുന്നു.

    എയ്ഡഡ് വിഭാഗത്തിൽ 1,87,296 വിദ്യാർഥികൾ പരീക്ഷ എഴുതി. ഇതിൽ 1,61,751 കുട്ടികൾ ഉപരി പഠനത്തിന് യോഗ്യത നേടി, വിജയശതമാനം 86.36, കഴിഞ്ഞ വർഷത്തെ വിജയശതമാനം 86.14

    അൺ എയ്ഡഡ് വിഭാഗത്തിൽ പരീക്ഷ എഴുതിയവരുടെ എണ്ണം 26,235. ഇതിൽ 20,289 പേർ വിജയിച്ചു, വിജയശതമാനം 77.34. കഴിഞ്ഞ വർഷം 76.47 ആയിരുന്നു വിജയശതമാനം

    സ്പെഷ്യൽ സ്കൂൾ വിഭാഗത്തിൽ 220 പേരാണ് പരീക്ഷ എഴുതിയത്. ഇതിൽ 217 പേർ ജയിച്ചു, വിജയശതമാനം 98.64. കഴിഞ്ഞ വർഷത്തെ വിജയശതമാനം 92.95

    ടെക്നിക്കൽ വിഭാഗത്തിൽ 1420 പേരാണ് പരീക്ഷ എഴുതിയത്. ഇതിൽ ജയിച്ചവർ 990, വിജയശതമാനം 69.72. കഴിഞ്ഞ വർഷം 76.77 ആയിരുന്നു
    വിജയശതമാനം

    ആർട് (കലാമണ്ഡലം) വിഭാഗത്തിൽ 78 പേരാണ് പരീക്ഷ എഴുതിയത്. ഇതിൽ 73 പേർ ജയിച്ചു, വിജയശതമാനം 93.59. കഴിഞ്ഞ വർഷത്തെ വിജയശതമാനം 82.11

    11:20 (IST)08 May 2019

    Kerala Plus 2 Result 2019: ഹയർ സെക്കൻഡറി പരീക്ഷാ ഫലം

    publive-image

    11:19 (IST)08 May 2019

    Kerala Plus 2 Result 2019: ആർട്ട് (കലാമണ്ഡലം) വിഭാഗത്തിൽ വിജയശതമാനം 93.59

    ആർട്ട് (കലാമണ്ഡലം) വിഭാഗത്തിൽ പരീക്ഷ എഴുതിയവർ 78. ഇതിൽ 73 പേർ വിജയിച്ചു. 93.59 ആണ് വിജയശതമാനം

    11:17 (IST)08 May 2019

    Kerala Plus 2 Result 2019: ടെക്നിക്കൽ വിഭാഗത്തിൽ 69.72 വിജയശതമാനം

    ടെക്നിക്കൽ വിഭാഗത്തിൽ പരീക്ഷ എഴുതിയ വിദ്യാർഥികളുടെ എണ്ണം 1420. ഇതിൽ 990 പേർ ഉപരി പഠനത്തിന് യോഗ്യത നേടി, വിജയശതമാനം 69.72

    11:15 (IST)08 May 2019

    Kerala Plus 2 Result 2019: ഉപരി പഠനത്തിന് യോഗ്യത നേടിയവർ 3,11,375

    സ്കൂൾ കേരള ഓപ്പൺ സ്കൂൾ വഴി പരീക്ഷ എഴുതിയവരുടെ എണ്ണം 58,895. ഉപരി പഠനത്തിന് യോഗ്യത നേടിയവരുടെ എണ്ണം 25,610, വിജയശതമാനം 43.48

    സയൻസ് വിഭാഗത്തിൽ പരീക്ഷ എഴുതിയവർ 1,79,114. ഇതിൽ 1,54,112 പേർ ഉപരി പഠനത്തിന് യോഗ്യത നേടി, വിജയശതമാനം 86.04

    ഹ്യുമാനിറ്റീസ് വിഭാഗത്തിൽ 76,022 വിദ്യാർഥികൾ പരീക്ഷ എഴുതി. ഇതിൽ 60,681 പേർ ഉപരി പഠനത്തിന് യോഗ്യത നേടി, വിജയശതമാനം 79.82

    കൊമേഴ്സ് വിഭാഗത്തിൽ ആകെ പരീക്ഷ എഴുതിയവർ 1,14,102. ഉപരി പഠനത്തിന് യോഗ്യത നേടിയവർ 96,582, വിജയശതമാനം 84.65

    11:04 (IST)08 May 2019

    ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

    പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു, വിജയശതമാനം 84.33

    10:58 (IST)08 May 2019

    പ്ലസ് ടു പരീക്ഷാ ഫലം അൽപ സമയത്തിനകം

    പ്ലസ് ടു പരീക്ഷാ ഫലം അൽപ സമയത്തിനകം പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ വിദ്യാഭ്യാസ മന്ത്രിക്ക് പകരം പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാനാണ് ഫലം പ്രഖ്യാപിക്കുക. 

    10:41 (IST)08 May 2019

    മൊബൈൽ ആപ് വഴിയും ഫലം അറിയാം

    prd live, Saphalam 2019, iExaMS എന്നീ മൊബൈൽ ആപ്പുകളിലും ഫലം ലഭ്യമാണ്. ഗൂഗിൾ പ്ലേസ്റ്റോറിൽനിന്നും, ആപ്പ് സ്റ്റോറിൽനിന്നും പിആർഡി ലൈവ് ഡൗൺലോഡ് ചെയ്യാം

    10:41 (IST)08 May 2019

    പ്ലസ് ടു ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ

    www.dhsekerala.gov.in
    www.keralaresult.nic.in
    www.prd.kerala.gov.in
    www.kerala.gov.in
    www.results.kite.kerala.gov.in
    www.vhse.kerala.gov.in
    www.results.kerala.nic.in
    ww.results.kerala.gov.in

    10:39 (IST)08 May 2019

    കഴിഞ്ഞ വർഷം പ്ലസ് ടു വിജയശതമാനം 83.75

    കഴിഞ്ഞ വർഷം പ്ലസ് ടു വിജയശതമാനം 83.75 ആയിരുന്നു. ഏറ്റവും കൂടുതൽ വിജയശതമാനം കണ്ണൂരിലായിരുന്നു, 86.7 ശതമാനം. ഏറ്റവും കുറവ് പത്തനംതിട്ടയിലായിരുന്നു, 77.1 ശതമാനം.

    08:11 (IST)08 May 2019

    വിദ്യാഭ്യാസ മന്ത്രി ഇന്നും ഫലം പ്രഖ്യാപിക്കില്ല

    തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ വിദ്യാഭ്യാസ മന്ത്രിക്ക് പകരം സെക്രട്ടറി ആണ് ഫലംപ്രഖ്യാപിക്കുക.

    കഴിഞ്ഞ വർഷം പ്ലസ് ടു വിജയശതമാനം 83.75 ആയിരുന്നു. ഏറ്റവും കൂടുതൽ വിജയശതമാനം കണ്ണൂരിലായിരുന്നു, 86.7 ശതമാനം. ഏറ്റവും കുറവ് പത്തനംതിട്ടയിലായിരുന്നു, 77.1 ശതമാനം. 180 പേർ 100 ശതമാനം മാർക്ക് നേടി. 14,735 വിദ്യാർഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. വിഎച്ച്എസ്ഇ പരീക്ഷയുടെ കഴിഞ്ഞ വർഷത്തെ വിജയശതമാനം 90.2 ആയിരുന്നു. 80.32 ശതമാനം പേർ ഉപരി പഠനത്തിന് യോഗ്യത നേടി. 69 പേർ എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടി.

    ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. 98.11 ആയിരുന്നു വിജയശതമാനം. വിജയശതമാനം ഏറ്റവും കൂടുതലുളള വിദ്യാഭ്യാസ ജില്ല കുട്ടനാട്, 99.9 ശതമാനം. വിജയശതമാനം ഏറ്റവും കുറവുളള വിദ്യാഭ്യാസ ജില്ല വയനാട്, 93.22 ശതമാനം. ഏറ്റവും കൂടുതൽ വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് കിട്ടിയ വിദ്യാഭ്യാസ ജില്ല മലപ്പുറം. 2499 കുട്ടികൾക്കാണ് എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയത്.

    തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ വിദ്യാഭ്യാസ മന്ത്രിക്കു പകരം പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാനാണ് ഫലം പ്രഖ്യാപിച്ചത്. കേരളത്തിലും ലക്ഷദ്വീപിലും, ഗള്‍ഫ് മേഖലകളിലുമായി 2939 സെന്ററുകളില്‍ 4,34,729 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയവരുടെ എണ്ണം 4,26,513 ആണ്.

    Higher Education Exam Results Plus Two Results Kerala

    Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

    Follow us: