Kerala Plus 2 Result 2019 How to check on mobile: തിരുവനന്തപുരം: ഈ വർഷത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഹയര്‍ സെക്കന്‍ഡറിക്കു പുറമേ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലങ്ങളും പ്രഖ്യാപിച്ചു. മൊബൈൽ ആപ് വഴിയും വിദ്യാർഥികൾക്ക് ഫലം അറിയാം.

Kerala Plus 2 Result 2019 Live: പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു, www.keralaresults.nic.in വഴി ഫലം അറിയാം

പിആര്‍ഡി ലൈവ് (PRD Live), ‘സഫലം 2019’ (Saphalam 2019), ഐഎക്സാംസ് (iExaMS) എന്നീ മൊബൈൽ ആപ്പുകൾ വഴി ഫലം അറിയാം. ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്നും ‘Saphalam 2019’ എന്നു സെർച്ച് ചെയ്ത് ആപ് ഡൗൺലോഡ് ചെയ്യാം. കോഴ്‌സിന്റെ പേരും രജിസ്റ്റർ നമ്പരും ജനന തീയതിയും നൽകിയാൻ ഫലം കാണാനാകും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ് സ്റ്റോറില്‍നിന്നും ‘പിആര്‍ഡി ലൈവ്’ എന്ന ആപ് ഡൗണ്‍ലോഡ് ചെയ്യാം. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി ഫലങ്ങളും ഈ ആപ്പിലൂടെ അറിയാനാകും.

sslc, kerala sslc result, saphalam app, sslc result, ie malayalam

പോർട്ടലുകളിലും ആപ്പിലുമുളള result analysis എന്ന ലിങ്ക് വഴി സ്‌കൂള്‍-വിദ്യാഭ്യാസ ജില്ല-റവന്യൂ ജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോര്‍ട്ടുകള്‍, ഗ്രാഫിക്‌സുകള്‍ തുടങ്ങിയവ ലോഗിൻ ചെയ്യാതെ തന്നെ അറിയാനാകും. സർക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും വെബ്സൈറ്റുകളിലൂടെയും ഫലം അറിയാം.

പ്ലസ് ടു ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ

www.dhsekerala.gov.in
www.keralaresult.nic.in
www.prd.kerala.gov.in
www.kerala.gov.in
www.results.kite.kerala.gov.in
www.vhse.kerala.gov.in
www.results.kerala.nic.in
ww.results.kerala.gov.in

2033 കേന്ദ്രങ്ങളിലായി 4,59,617 വിദ്യാർഥികളാണ് ഈ വര്‍ഷം പരീക്ഷയെഴുതിയത്. സംസ്ഥാനത്തിന് പുറത്ത് ഗള്‍ഫ്, ലക്ഷദ്വീപ്, മാഹി, എന്നിവിടങ്ങളിലായി 23 കേന്ദ്രങ്ങളും ഒരുക്കിയിരുന്നു.

കഴിഞ്ഞ വർഷം പ്ലസ് ടു വിജയശതമാനം 83.75 ആയിരുന്നു. ഏറ്റവും കൂടുതൽ വിജയശതമാനം കണ്ണൂരിലായിരുന്നു, 86.7 ശതമാനം. ഏറ്റവും കുറവ് പത്തനംതിട്ടയിലായിരുന്നു, 77.1 ശതമാനം. 180 പേർ 100 ശതമാനം മാർക്ക് നേടി. 14,735 വിദ്യാർഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. വിഎച്ച്എസ്ഇ പരീക്ഷയുടെ കഴിഞ്ഞ വർഷത്തെ വിജയശതമാനം 90.2 ആയിരുന്നു. 80.32 ശതമാനം പേർ ഉപരി പഠനത്തിന് യോഗ്യത നേടി. 69 പേർ എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook