scorecardresearch

സ്വകാര്യ ബസുകളുടെ ദൂരപരിധി നിശ്ചയിക്കൽ: ഏറ്റെടുത്തത് 441 റൂട്ടുകൾ, കട്ടപ്പുറത്തായത് 160 സ്വകാര്യ ബസുകൾ

ഏറ്റെടുത്ത റൂട്ടുകളിൽ ഓടാൻ ആവശ്യത്തിന് ബസുകളില്ലാത്തതായിരുന്നു കെഎസ്ആർടിസി നേരിട്ട പ്രധാന പ്രശ്‌നം. സമയക്രമം പാലിക്കുന്നില്ലെന്ന് പരാതിയും വ്യാപകമായിരുന്നു

ഏറ്റെടുത്ത റൂട്ടുകളിൽ ഓടാൻ ആവശ്യത്തിന് ബസുകളില്ലാത്തതായിരുന്നു കെഎസ്ആർടിസി നേരിട്ട പ്രധാന പ്രശ്‌നം. സമയക്രമം പാലിക്കുന്നില്ലെന്ന് പരാതിയും വ്യാപകമായിരുന്നു

author-image
Lijo T George
New Update
KSRTC, കെഎസ്ആർടിസി, Transport samaram, Indefinite strike, അനിശ്ചിതകാല സമരം, MD, ആനവണ്ടി, സമരം,AAnavandi,iemalayalam, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers,

ദൂരപരിധി വ്യവസ്ഥ റദ്ദാക്കിയ ഹൈക്കോടതി തീരുമാനം കെഎസ്ആർടിസിയ്ക്ക് തിരിച്ചടി

കൊച്ചി:സ്വകാര്യ ബസുകളുടെ ദൂരപരിധി വ്യവസ്ഥ റദ്ദാക്കിയ ഹൈക്കോടതി തീരുമാനം കെഎസ്ആർടിസിയ്ക്ക് തിരിച്ചടിയാകുമ്പോൾ സ്വകാര്യ മേഖലയ്ക്ക് പുത്തനുണർവ് നൽകുന്നു. 441 ദീർഘദൂര റൂട്ടുകളാണ് കെഎസ്ആർടിസി ഇതുവരെ ഏറ്റെടുത്തത്. ഇതോടെ കട്ടപ്പുറത്തായത 160ഓളം ദീർഘദൂര സ്വകാര്യ ബസുകളാണ്. ഇതാണ് ബസുടമകൾ കോടതിയെ സമീപിക്കുന്നതിന് കാരണമായത്. 

Advertisment

പുതിയ തീരുമാനം അനുസരിച്ച് ദീർഘദൂര റൂട്ടുകളിൽ സ്വകാര്യ ബസുകൾ സർവ്വീസ് നടത്തുന്നതോടെ കെഎസ്ആർടിസിയുടെ വരുമാനത്തിൽ ഇടിവുണ്ടാകും. അതേസമയം, തകർച്ചയിലേക്ക് നീങ്ങുന്ന സ്വകാര്യ ബസ് വ്യവസായത്തിന് ആശ്വാസം പകരുന്നതാണ് കോടതിയുടെ തീരുമാനമെന്ന് പ്രൈവറ്റ് ബസ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. 

തുടക്കം 2014ൽ 

2014-ലാണ് ദേശസാൽകൃത റൂട്ടുകളിൽ സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്ററിലധികം ദൂരം പെർമിറ്റ് അനുവദിക്കേണ്ടെന്ന വ്യവസ്ഥ മോട്ടോർ വെഹിക്കിൾ സ്‌കീമിൽ സർക്കാർ കൊണ്ടുവരുന്നത്. ആദ്യഘട്ടത്തിൽ  241 ദീർഘദൂര സൂപ്പർ ക്ലാസ് റൂട്ടുകളാണ് കെഎസ്ആർടിസി ഏറ്റെടുത്തത്. സ്വകാര്യ ബസുകളുടെ പെർമിറ്റ് കാലാവധി തീരുന്നമുറയ്ക്കാണ് റൂട്ടുകൾ കെഎസ്ആർടിസി ഏറ്റെടുത്തത്. 

2002 ൽ 200 റൂട്ടുകൾ കൂടി കെഎസ്ആർടിസി ഏറ്റെടുത്തു. ടേക്ക് ഓവർ എന്ന പേരിലാണ് ഈ റൂട്ടുകൾ കെഎസ്ആർടിസി ഏറ്റെടുത്തത്. ഇതോടെ ഈ റൂട്ടുകളിൽ ഓടിയിരുന്ന സ്വകാര്യ ബസുകളെല്ലാം കട്ടപ്പുറത്തായി. 

ബസുകളില്ല, പരാതി പ്രളയം

Advertisment

ഏറ്റെടുത്ത ദീർദൂര റൂട്ടുകളിൽ ഓടാൻ ആവശ്യത്തിന് ബസുകളില്ലാത്തതായിരുന്നു കെഎസ്ആർടിസി നേരിട്ട പ്രധാന പ്രശ്‌നം. ബസുകൾ സമയക്രമം പാലിക്കുന്നില്ലെന്ന് പരാതിയും വ്യാപകമായിരുന്നു. മലയോര മേഖലകളിലായിരുന്നു യാത്രാക്ലേശം ഏറ്റവും രൂക്ഷമായത്. തെക്കൻ കേരളത്തിലെ മലയോര മേഖലകളെയും വടക്കൻ കേരളത്തിലെയും കുടിയേറ്റ മേഖലയെയും ബന്ധിപ്പിക്കുന്ന നിരവധി സ്വകാര്യ ബസുകൾ സർവ്വീസ് നടത്താതെ ആയതോടെ ഈ മേഖലയിൽ യാത്രാക്ലേശം രൂക്ഷമായി. 

കെഎസ്ആർടിസിയുടെ റൂട്ട് ഏറ്റെടുക്കൽ മലയോര മേഖലയിലെ കർഷകരെ ബാധിച്ചെന്ന് പൊതുപ്രവർത്തകൻ ഡിഡോ കാപ്പൻ അഭിപ്രായപ്പെട്ടു. "ഏറ്റെടുത്ത റൂട്ടുകളിൽ കെഎസ്ആർടിസി ആവശ്യമായ ബസുകൾ ഓടിച്ചില്ല. ഇതോടെ ഇടുക്കിയിൽ നിന്നുള്ള കർഷകർക്ക് തങ്ങളുടെ ഉത്പ്പന്നങ്ങൾ ഏറണാകുളത്ത് എത്തിക്കുന്നതിന് ബുദ്ധിമുട്ട് നേരിട്ടു. കിട്ടുന്ന വിലയ്ക്ക് തമിഴ്‌നാട്ടിൽ നിന്നെത്തുന്ന വ്യാപാരികൾക്ക് തങ്ങളുടെ ഉത്പ്പന്നങ്ങൾ വിൽക്കാൻ കർഷകർ നിർബന്ധിതരായി"- ഡിജോ കാപ്പൻ പറഞ്ഞു. നിലവിലെ കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായും ഡിജോ കാപ്പൻ പറഞ്ഞു.

കെഎസ്ആർടിസിയ്ക്ക് നഷ്ടം 

കോടതി വിധി ഭീമമമായ നഷ്ടം ഉണ്ടാക്കുമെന്ന് കെഎസ്ആർടിസി ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു. "സ്വകാര്യ ബസുകൾക്ക് ദീർഘദൂര സർവ്വീസുകൾക്ക് പെർമിറ്റ് നൽകുന്നത് ചില മാനദണ്ഡങ്ങൾ പാലിച്ചാണ്. പൂർണമായി ദേശീയ പാതയിലൂടെ സർവ്വീസ് നടത്താൻ സ്വകാര്യ ബസുകൾക്ക് അനുമതിയില്ല. എന്നാൽ ദീർഘദൂര പെർമിറ്റ് നൽകുന്നതോടെ സ്വകാര്യ ബസുകൾ മാനദണ്ഡങ്ങൾ ലംഘിക്കാൻ സാധ്യതയുണ്ട്"- കെഎസ്ആർടി ഓപ്പറേറ്റിങ് ഓഫീസർ കെ പ്രശാന്ത് പറഞ്ഞു.

ദീർഘദൂര റൂട്ടുകളിൽ സ്വകാര്യ ബസുകൾ കൂടി എത്തുന്നത് കോർപ്പറേഷ് നഷ്ടമുണ്ടാക്കുമെന്ന് കെഎസ്ആർടിസിയിലെ തൊഴിലാളി സംഘടന നേതാക്കളും പറഞ്ഞു. ഹൈക്കോടതി വിധിയ്‌ക്കെതിരെ അപ്പീൽ പോകണമെന്ന് കെഎസ്ആർടിഇ ഭാരവാഹി ഗിരീഷ് ഗംഗാധരൻ പറഞ്ഞു. 

Read More

Kerala High Court Ksrtc

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: