/indian-express-malayalam/media/media_files/uploads/2017/02/ksrtc.jpg)
ഫയൽ ചിത്രം
കൊച്ചി: സ്വകാര്യ ബസുകളുടെ ദൂരപരിധി വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി. ദേശസാൽകൃത റൂട്ടുകളിൽ സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്ററിലധികം ദൂരം പെർമിറ്റ് അനുവദിക്കേണ്ടെന്ന മോട്ടോർ വെഹിക്കിൾ സ്കീമിൽ കൊണ്ടുവന്ന വ്യവസ്ഥയാണ് കോടതി റദ്ദാക്കിയത്. കോട്ടയം ജില്ലാ ബസുടമ സംഘം അടക്കം അറുപതോളം സ്വകാര്യ ബസുടമകൾ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ഡി.കെ.സിങ്ങിന്റെ ഉത്തരവ്.
സ്കീം നിയമ വിരുദ്ധമാണെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചു. ദൂരപരിധി ഏർപ്പെടുത്താൻ അധികാരമുണ്ടെന്ന സർക്കാരിന്റെയും കെഎസ്ആർടിസിയുടേയും വാദം കോടതി തള്ളി. ദേശസാൽകൃത റൂട്ടുകളിൽ ദീർഘദൂര സ്വകാര്യ ബസുകൾ ഓടുന്നത് കെഎസ്ആർടിസിയെ ബാധിക്കുമെന്നത് കണക്കിലെടുത്താണ് ദൂരപരിധി വ്യവസ്ഥ കൊണ്ടുവന്നത്. കോടതി ഉത്തരവ് കെഎസ്ആർടിസിക്ക് കനത്ത തിരിച്ചടിയാണ്.
Read More
- പണപ്പെട്ടി അന്വേഷിക്കേണ്ടത് കോണ്‍ഗ്രസ് നേതാക്കന്മാരുടെ മുറിയിലല്ല, മുഖ്യമന്ത്രി താമസിക്കുന്ന ക്ലിഫ് ഹൗസിൽ: വി.ഡി.സതീശൻ
- പോലീസിന്റേത് ആണത്തമില്ലാത്ത തെമ്മാടിത്തമെന്ന് കെ.സുധാകരൻ, പാലക്കാട്ടെ ജനങ്ങൾ എല്ലാം കാണുന്നുണ്ടെന്ന് ഷാഫി പറമ്പിൽ
- പോലീസ് വാതില്‍ തള്ളിത്തുറക്കാന്‍ ശ്രമിച്ചു, തോന്നുമ്പോൾ കയറിവരാൻ ഇത് ചന്തയല്ല: ഷാനിമോൾ ഉസ്മാൻ
- പാലക്കാട് കോൺഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടലിൽ മുറിയിൽ പോലീസ് പരിശോധന, പ്രതിഷേധം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.